ജബൽ അൽ നൂർ (പർവ്വതം)
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ജബൽ അൽ നൂർ (അറബി: جَبَل ٱلنُّوْر 'ഇംഗ്ലീഷ്: Jabal al-Nour)സൗദി അറേബ്യയിൽ ഹിജാസി പ്രദേശത്ത് മക്കയ്ക്ക് സമീപമുള്ള ചരിത്ര പ്രാധാന്യമുള്ള ഒരു പർവതമാണ്. [1] ഇസ്ലാമിക ചരിത്ര പ്രാധാന്യമുള്ള ഹിറാ ഗുഹ നിലകൊള്ളുന്നത് ഈ പർവ്വതത്തിലാണ്.പ്രവാചകൻ മുഹമ്മദ് നബി ധ്യാനിക്കാൻ തിരഞ്ഞെടുത്ത ഗുഹയാണ് അത്. ഖുർആനിന്റെ ആദ്യ അവതരണം നടന്നത് ഈ ഗുഹയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. [2] മക്കയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. പർവതത്തിന് 640 മീറ്റർ (2,100 അടി) ഉയരമാണ് ഉള്ളത്. 1750 പടികളുണ്ട്.
ജബൽ അൽ നൂർ | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 642 മീ (2,106 അടി) |
Coordinates | 21°27′29″N 39°51′41″E |
മറ്റ് പേരുകൾ | |
Native name | جَبَل ٱلنُّوْر (Arabic) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | മക്ക, ഹിജാസ്, സൗദി അറേബ്യ |
ജബലുന്നൂർ പർവതത്തിന്റെ മുകളിലുള്ള ഹിറ ഗുഹയിൽ ഏകനായി ധ്യാനത്തിലിരിക്കുന്ന സമയത്താണ് മുഹമ്മദ് നബി(സ) ക്ക് ജിബ്രീൽ എന്ന മലക്ക് പ്രത്യക്ഷപ്പെട്ടു ദിവ്യ സന്ദേശം കൈ മാറിയത്. വായിക്കുക എന്നതിന്റെ അറബി ഉച്ചാരണമായ 'ഇഖ്റഅ്' എന്നാണ് അവിടെ വച്ച് ആദ്യമായി നൽകിയ സന്ദേശം. ഈ വായിക്കുക എന്ന സന്ദേശമാണ് ജബൽ നൂർ (പ്രകാശം പരത്തുന്ന പർവതം) എന്ന പേര് ഈ പർവതത്തിനു വരാൻ കാരണം.[3] ഖുർആൻ ആദ്യ അവതരണം നടന്ന തീയതി എ.ഡി 610 ഓഗസ്റ്റ് 10 രാത്രി അല്ലെങ്കിൽ റമദാൻ 21 തിങ്കളാഴ്ച രാത്രി . അന്ന് മുഹമ്മദ് നബിക്ക് പ്രായം 40 ചാന്ദ്ര വർഷങ്ങളും 6 മാസവും 12 ദിവസവും പ്രായം, അതായത് 39 സൗരവർഷങ്ങൾ, 3 മാസങ്ങളും 22 ദിവസവും.[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.