ചെമ്പൻ തുമ്പി
From Wikipedia, the free encyclopedia
കേരളത്തിൽ സർവ്വസാധാരണമായ ഒരിനം കല്ലൻ തുമ്പിയാണ് ചെമ്പൻ തുമ്പി - Rufous Marsh Glider (ശാസ്ത്രീയനാമം:- Rhodothemis rufa). ആൺതുമ്പികൾക്ക് കടുംചുവപ്പാർന്ന വാലും, തവിട്ടുകലർന്ന ചുവപ്പു നിറത്തോടു കൂടിയ ഉരസ്സുമാണുള്ളത്. അധികം ഭംഗിയില്ലാത്ത തവിട്ടു നിറം കലർന്ന ചുവപ്പു നിറമാണ് പെൺതുമ്പികൾക്ക്. ഇരു ജാതി തുമ്പികളുടെയും ഉരസ്സിനു മുകളിലായി മഞ്ഞ നിറത്തിലുള്ള വരകൾ കാണപ്പെടുന്നു. എന്നാൽ ആൺതുമ്പികളുടെ വരകൾ പ്രായപൂർത്തി ആകുന്നതോടെ ചുവപ്പുനിറത്താൽ മറക്കപ്പെടുന്നു. ഏഷ്യയിൽ ഇന്ത്യ, ഇന്തോനേഷ്യ, ചൈന, മലേഷ്യ, ശ്രീലങ്ക, വിയറ്റ്നാം, തായ്‌ലാന്റ്, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, സിങ്കപ്പൂർ എന്നീ രാജ്യങ്ങൾ ചെമ്പൻ തുമ്പിയുടെ ആവാസ മേഖലകളാണ്[1][2][3][4][5].
- പ്രായപൂർത്തി ആകാത്ത ആൺതുമ്പി
- പെൺതുമ്പി
Spine – Legged Redbolt | |
---|---|
![]() | |
male | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Rhodothemis |
Species: | R. rufa |
Binomial name | |
Rhodothemis rufa (Rambur, 1842) | |
Synonyms | |
|



ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.