Remove ads
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം From Wikipedia, the free encyclopedia
ദക്ഷിണ റെയിൽവേയുടെ പരിധിയിൽ വരുന്ന തിരുവനന്തപുരം ഡിവിഷനിലെ പ്രധാന തീവണ്ടി നിലയങ്ങളിലൊന്നാണ് ചങ്ങനാശ്ശേരി തീവണ്ടി നിലയം. ചങ്ങനാശ്ശേരി നഗരത്തിൽ (കേരളം, ഇന്ത്യ) സ്ഥിതിചെയ്യുന്ന ഈ തീവണ്ടി നിലയം കോട്ടയം വഴിയുള്ള എറണാകുളം - തിരുവനന്തപുരം പ്രധാന റെയിൽവേ പാതയിൽ കോട്ടയത്തിനും തിരുവല്ലയ്ക്കും ഇടയിലായി സ്ഥിതിചെയ്യുന്നു. പല ദീർഘദൂര സർവ്വീസ് തീവണ്ടികൾക്കും ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ | |
---|---|
സ്ഥലം | |
Coordinates | 9°26′56.63″N 76°32′55.19″E |
ജില്ല | കോട്ടയം |
സംസ്ഥാനം | കേരളം |
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 6.36 മീറ്റർ |
പ്രവർത്തനം | |
കോഡ് | CGY[1] |
ഡിവിഷനുകൾ | തിരുവനന്തപുരം |
സോണുകൾ | SR |
പ്ലാറ്റ്ഫോമുകൾ | 3 |
ചരിത്രം | |
തുറന്നത് | 1958 |
വൈദ്യുതീകരിച്ചത് | 2005[൧] |
കായംകുളം - കോട്ടയം - എറണാകുളം തീവണ്ടി പാത | |||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിലൂടെ ആദ്യ തീവണ്ടി ഓടിയത് കേരളപ്പിറവിക്കു ശേഷം 1958-ലാണ്[2]. കേരളം രൂപം കൊള്ളുന്ന അവസരത്തിൽ എറണാകുളത്തും, തിരുവനന്തപുരത്തും റെയിൽ ഗതാഗതം സജ്ജമായിരുന്നെങ്കിലും ഇവ തമ്മിൽ നേരിട്ടു ബന്ധിപ്പിച്ചിരുന്നില്ല. 1956-ൽ എറണാകുളത്തു നിന്നും കോട്ടയം വരെ മീറ്റർ ഗേജ് പാത നിർമ്മിക്കുകയും അതിനുശേഷം 1958-ൽ കോട്ടയത്തു നിന്നും ചങ്ങനാശ്ശേരി വഴി കൊല്ലം വരെ അതു നീട്ടുകയും ചെയ്തു. (1958-ലാണ് എറണാകുളത്തെ തിരുവനന്തപുരവുമായി ബന്ധിപ്പിക്കുന്നത്) ചെങ്കോട്ട വഴി കൊല്ലത്തേയും, തുടർന്ന് തിരുവനന്തപുരത്തേയും 1931-ൽ റെയിൽ ബന്ധിപ്പിച്ചിരുന്നു. ചങ്ങനാശ്ശേരിയിലൂടെ ഉള്ള മീറ്റർ ഗേജ് പാത ബ്രോഡ് ഗേജാക്കി മാറ്റി റെയിൽ ഗതാഗതം ആരംഭിച്ചത് 1976-ൽ കേരളാ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ കാലത്താണ്[3][4].
തീവണ്ടി നമ്പർ | പേര് | ആരംഭം | അവസാനം |
---|---|---|---|
16343/16344 | അമൃത എക്സ്പ്രസ്സ് | തിരുവനന്തപുരം സെൻട്രൽ | പാലക്കാട് ടൗൺ |
16347/16348 | തിരുവനന്തപുരം--മംഗലാപുരം എക്സ്പ്രസ്സ് | തിരുവനന്തപുരം സെൻട്രൽ | മംഗലാപുരം സെൻട്രൽ |
12695/12696 | തിരുവനന്തപുരം--ചെന്നൈ മെയിൽ | തിരുവനന്തപുരം സെൻട്രൽ | ചെന്നൈ സെൻട്രൽ |
16629/16630 | മലബാർ എക്സ്പ്രസ്സ് | തിരുവനന്തപുരം സെൻട്രൽ | മംഗലാപുരം സെൻട്രൽ |
16303/16304 | വഞ്ചിനാട് എക്സ്പ്രസ്സ് | തിരുവനന്തപുരം സെൻട്രൽ | എറണാകുളം ജങ്ക്ഷൻ |
16381/16382 | ജയന്തി ജനത എക്സ്പ്രസ്സ് | കന്യാകുമാരി | മുംബൈ സി.എസ്.ടി |
16301/16302 | വേണാട് എക്സ്പ്രസ്സ് | തിരുവനന്തപുരം സെൻട്രൽ | ഷൊർണൂർ ജംഗ്ഷൻ |
12623/12624 | തിരുവനന്തപുരം--ചെന്നൈ സൂപ്പർഫാസ്റ്റ് | തിരുവനന്തപുരം സെൻട്രൽ | ചെന്നൈ സെൻട്രൽ |
16649/16650 | പരശുറാം എക്സ്പ്രസ് | തിരുവനന്തപുരം സെൻട്രൽ | മംഗലാപുരം സെൻട്രൽ |
17229/17230 | ശബരി എക്സ്പ്രസ്സ് | തിരുവനന്തപുരം സെൻട്രൽ | ഹൈദരാബാദ് |
12625/12626 | കേരളാ എക്സ്പ്രസ്സ് | തിരുവനന്തപുരം സെൻട്രൽ | ന്യൂഡൽഹി ജംഗ്ഷൻ |
16525/16526 | ഐലന്റ് എക്സ്പ്രസ്സ് | കന്യാകുമാരി | ബാംഗ്ലൂർ സിറ്റി |
56387/56388 | കായംകുളം-എറണാകുളം പാസഞ്ചർ | കായംകുളം ജംഗ്ഷൻ | എറണാകുളം ജങ്ക്ഷൻ |
56304/56305 | നാഗർകോവിൽ-കോട്ടയം പാസഞ്ചർ | നാഗർകോവിൽ ജംഗ്ഷൻ /കൊല്ലം ജംഗ്ഷൻ | കോട്ടയം |
56391/56392 | എറണാകുളം-കൊല്ലം പാസഞ്ചർ | കൊല്ലം ജംഗ്ഷൻ | എറണാകുളം ജങ്ക്ഷൻ /കോട്ടയം |
56393/56394 | കൊല്ലം-കോട്ടയം പാസഞ്ചർ | കൊല്ലം ജംഗ്ഷൻ | കോട്ടയം |
2.5 കിലോമീറ്റർ ദൂരെയാണ് വാഴപ്പള്ളി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ചങ്ങനാശ്ശേരി തീവണ്ടിനിലയമാണ് കുട്ടനാടിനോട് ചേർന്നുള്ള ഒരു പ്രധാന തീവണ്ടിനിലയം.
തേക്കടി തുടങ്ങീയ ഹൈറേഞ്ചുകളിലേക്ക് പെട്ടെന്ന് എത്തിച്ചേരാൻ ചങ്ങനാശ്ശേരി തീവണ്ടിനിലയത്തിൽ ഇറങ്ങാവുന്നതാണ്,
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.