From Wikipedia, the free encyclopedia
ഇതിഹാസകാവ്യമായ മഹാഭാരതം കഥയിൽ ഭീമസേനന് രാക്ഷസിയായ ഹിഡുംബിയിൽ ജനിച്ച പുത്രനാണ് ഘടോൽകചൻ. മഹാഭാരതയുദ്ധത്തിൽ പാണ്ഡവപക്ഷത്ത് നിലയുറപ്പിച്ചു. കർണ്ണൻ ഘടോൽകചനെ വധിച്ചു. കർണൻ അർജുനനെ വധിക്കുന്നതിനായി സൂക്ഷിച്ചു വച്ച ദിവ്യായുധമായ വേൽ ഉപയോഗിച്ചാണ് ഘടോൽകചനെ വധിച്ചത്. മൗരിയിൽ ജനിച്ച ബാർബാറികൻ പുത്രനാണ്.
അരക്കില്ലം കത്തിച്ചപ്പോൾ, പാണ്ഡവർ ഒരു തുരങ്കത്തിലൂടെ രക്ഷപ്പെട്ട് ഒരു വനത്തിലെത്തി. അവർ നിലത്ത് ഉറങ്ങിക്കിടക്കുമ്പോൾ, കാട്ടിലെ അസുരനായ ഹിഡിംബൻ പാണ്ഡവരെ ഒരു മരത്തിന്റെ മുകളിൽ നിന്ന് കണ്ടു, അയാൾ തന്റെ സഹോദരി ഹിഡിംബിയെ പാണ്ഡവരെ ഭക്ഷണത്തിനായി ക്കൊണ്ടുവരാൻ നിയോഗിച്ചു. ഹിഡിംബി സുന്ദരിയായ ഒരു സ്ത്രീയുടെ വേഷത്തിൽ പാണ്ഡവരുടെ അടുക്കൽ എത്തി. അവൾ ഭീമനിൽ ആകൃഷ്ടയായി,പ്രണയം അഭ്യർത്ഥിച്ചു. അത് ഭീമൻ നിരസിച്ചു. കാലതാമസത്തിൽ അക്ഷമനായ ഹിഡിംബനും ഭീമനും തമ്മിലുള്ള ഒരു ദ്വന്ദ്വയുദ്ധത്തിൽ, ഭീമൻ ഹിഡിംബനെ വധിച്ചു. ഹിഡിംബി പിന്നീട് കുന്തിയെ സമീപിച്ച് ഭീമനെ വിവാഹം കഴിക്കാൻ ആവശ്യപ്പെടാൻ അഭ്യർത്ഥിച്ചു. ഭീമനും ഹിഡിംബിക്കും ഒരു മകൻ ജനിക്കുന്ന സമയം വരെ വനത്തിൽ തങ്ങളുടെ ദാമ്പത്യ ജീവിതം ആസ്വദിക്കണം, പിന്നെ ഭീമൻ അവരിലേക്ക് മടങ്ങണം എന്ന വ്യവസ്ഥയിൽ പാണ്ഡവർ നിർദ്ദേശം അംഗീകരിച്ചു. പിന്നീട് ഹിഡിംബിക്കും ഭീമനും ജനിച്ച പുത്രനായിരുന്നു ഘടോൽകചൻ.
ഘടോൽകചൻ വളർന്ന് പാണ്ഡവരുടെ നല്ല സുഹൃത്തായി. ഹിഡിംബിയും ഘടോൽകചനും പാണ്ഡവരോട് വിടപറയുമ്പോൾ, കുന്തി ഘടോൽകചനോട് പറഞ്ഞു: "നീ പാണ്ഡവരുടെ മൂത്ത പുത്രനാണ്. നീ എപ്പോഴും അവരുടെ പിന്തുണക്കുണ്ടായിരിക്കണം." അതിന് ഘടോൽകചൻ മറുപടി പറഞ്ഞു, ആവശ്യം വരുമ്പോഴെല്ലാം താൻ അവരുടെ അടുത്ത് എത്തിച്ചേരും . ഘടോൽകചൻ ഹിഡിംബിയുടെ സംരക്ഷണത്തിലാണ് വളർന്നത്.തന്റെ പിതാവിനെപ്പോലെ, ഘടോൽകചൻ തിരഞ്ഞെടുക്കാറുള്ള ആയുധം ഗദയായിരുന്നു. ഘടോൽകചൻ അഹിലാവതിയെ വിവാഹം കഴിച്ചു, അവരുടെ പുത്രന്മാർ ബാർബാറികൻ,അഞ്ജനപർവ, മേഘവർണ്ണൻ എന്നിവരായിരുന്നു.[1]
കുരുക്ഷേത്ര യുദ്ധത്തിൻ്റെ പതിനാലാം ദിവസം ജയദ്രഥന്റെ മരണശേഷം, സൂര്യാസ്തമയം കഴിഞ്ഞ് യുദ്ധം തുടർന്നപ്പോൾ,ഘടോൽകചൻ രാത്രിയിൽ അവന്റെ ശക്തികൾ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചു, കാരണം അസുരന്മാർക്ക് പരിധിയില്ലാത്ത വലിയ ശക്തിയും ധൈര്യവും ഉണ്ടായിരുന്നു. ഘടോൽകചൻ പൂർണ്ണ ശക്തിയോടെ കൗരവരെ ആക്രമിച്ചു.[2]
ഒടുവിൽ കർണ്ണനും ഘടോത്കചനും തമ്മിൽ യുദ്ധം നടന്നു. ഭീമാകാരമായ അസുരനെതിരെയുള്ള തന്റെ ശ്രമങ്ങൾ നിഷ്ഫലമാകുന്നത് കണ്ടപ്പോൾ, കർണ്ണൻ തൻ്റെ പ്രധാന ആയുധങ്ങൾ പ്രയോഗിച്ചു കൊണ്ട് ഘടോൽകചനുമായി ഏറ്റുമുട്ടി, ഒരു വിധേനയും ഘടോൽകചനെ കൊല്ലുന്നതിൽ പരാജയപ്പെട്ട കർണ്ണൻ അവസാന ആശ്രയമായ വേൽ പുറത്തെടുത്തു. ഈ ശക്തമായ വേൽ ഇന്ദ്രൻ തന്റെ കവച കുണ്ഡലങ്ങൾക്ക് പകരമായി അദ്ദേഹത്തിന് നൽകിയതാണ്, ഇത് ആരുടെ നേരെ എറിയപ്പെടുന്നുവോ ആ വ്യക്തി കൊല്ലുമെന്ന് ഉറപ്പായിരുന്നു, അർജ്ജുനനെ കൊല്ലാൻ കർണ്ണൻ കരുതിവച്ചിരിക്കുകയായിരുന്നു. കർണ്ണൻ ഘടോൽകചനുനേരേ അത് ഉപയോഗിക്കുകയും അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. ശക്തമായ വേൽ തൻറെ മാറിൽ പ്രവേശിച്ചു എന്നറിഞ്ഞ നിമിഷം, പാണ്ഡവരെ രക്ഷിക്കാനുള്ള അവസാന ശ്രമം എന്നനിലയിൽ ഘടോൽകചൻ തൻറെ ശരീരം പർവതാകാരമാക്കി. ആകാശത്തു നിന്നു ഭുമിയിൽ പതിച്ച ഭീമപുത്രൻ്റെ ശരീരം ദുര്യോധനൻറെ ഒരു അക്ഷൌഹിണി സൈന്യത്തെ ഞെരിച്ചു കൊന്നു. മരണം മാടി വിളിച്ചപ്പോഴും പാണ്ഡവർക്കു വേണ്ടി പോരാടിയ കരുത്തനായ ഘടോൽകചനെ വധിച്ച ശേഷം വേൽ അന്തരീക്ഷത്തിൽ ലയിച്ചു.[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.