കൽക്കുളം
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം From Wikipedia, the free encyclopedia
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമം ആണ് കൽക്കുളം. തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗം ആയിരുന്ന ഈ പ്രദേശം 1956 ലെ സംസ്ഥാന പുനഃസംഘടന ആക്റ്റ് പ്രകാരം തിരുവിതാംകൂറിൽ നിന്നും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ ചേർക്കപെട്ടു. തിരുവതാംകൂറിൻറെ പല ചരിത്രവും ഉറങ്ങുന്നത് കൽകുളത്ത് ആണ്.
കൽക്കുളം | |
---|---|
വില്ലേജ് | |
![]() | |
Coordinates: 9°46′N 78°44′E | |
Country | India |
State | തമിഴ്നാട് |
District | കന്യാകുമാരി |
സർക്കാർ | |
• ഭരണസമിതി | ഗ്രാമപഞ്ചായത്ത് |
Languages | |
• Official | Tamil |
• Spoken | തമിഴ്, മലയാളം |
സമയമേഖല | UTC+5:30 (IST) |
അടുത്ത പ്രദേശം | നാഗർകോവിൽ |
ചരിത്രം
കൽകുളം തിരുവിതാംകൂർ മഹാരാജ്യത്തിന്റെ ഒരു പ്രധാന ഭാഗം ആയിരിന്നു. 1550 മുതൽ 1790 വരെ തിരുവിതാംകൂർ രാജാക്കന്മാരുടെ ഭരണ കേന്ദ്രമായിരുന്നു കൽക്കുളം .തിരുവിതാംകൂറിൻറെ ദളവ ആയിരുന്ന വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി ദളവയുടെ ജന്മ ദേശവും കൽകുളം ആയിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാവുന്നതാണ്. കാർഷിക സമ്പത്ത്കൊണ്ട് നിറഞ്ഞ പ്രദേശം ആണ് കൽകുളം. പദ്മനാഭപുരം കൊട്ടാരം സ്ഥിതിചെയ്യുന്നതും ഈ പ്രദേശത്തിനും അടുത്ത് ആണ്.
ജനസംഖ്യ
2001 ലെ സെൻസസ് പ്രകാരം കൽക്കുളത്തെ ജനസംഖ്യ 6,509 ആണ്. ഇതിൽ 3,121 പുരുഷന്മാരും 3,388 സ്ത്രീകളുമുണ്ട്.സാക്ഷരതാ നിലവാരം 83.55 ആയിരുന്നു.[1]
കൃഷി
തെങ്ങും,കപ്പയും,വാഴയും,ഇഞ്ചിയും ഒക്കെ ഇവിടുത്തുകാറുടെ പ്രധാനപ്പെട്ട കൃഷിവിളകളാണ്.
മത പ്രാധാന്യം
പ്രശസ്തമായ ശിവാലയ ഓട്ടം നടക്കുന്ന ക്ഷേത്രങ്ങളിൽ ഒന്ന് കൽക്കുളത്താണ്[2]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.