കോസ്റ്റ റീക്ക
മധ്യഅമേരിക്കയിലെ ഒരു സ്വതന്ത്രരാജ്യം From Wikipedia, the free encyclopedia
മദ്ധ്യ അമേരിക്കയിലെ ഒരു രാജ്യമാണ് കോസ്റ്റ റീക്ക (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് കോസ്റ്റ റീക്ക). സ്പാനിഷ് വാക്കായ കോസ്റ്റ റിക്കയുടെ അർത്ഥം സമ്പന്ന തീരം അഥവാ റിച്ച് കോസ്റ്റ് എന്നാണ്. ഈ രാജ്യം ശാന്ത സമുദ്രത്തിനും കരീബിയൻ കടലിനുമിടക്ക് സ്ഥിതിചെയ്യുന്നു. വടക്ക് നിക്കരാഗ്വ, കിഴക്കും തെക്കും പനാമ, പടിഞ്ഞാറും തെക്കും ശാന്തസമുദ്രം, കിഴക്ക് കരീബിയൻ കടൽ എന്നിയുമായി അതിർത്തി പങ്കിടുന്നു. സാൻ ഹോസെ ആണ് തലസ്ഥാനം. 51,100 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തുലെ ജനസംഖ്യ ഏകദേശം 4,133,884 ആണ്.

റിപ്പബ്ലിക്ക് ഓഫ് കോസ്റ്റ റീക്ക República de Costa Rica (റിപ്പബ്ലിക്ക ദെ കോസ്റ്റ റീക്ക) | |
---|---|
ദേശീയഗാനം: Noble patria, tu hermosa bandera (Spanish) Noble homeland, your beautiful flag | |
![]() | |
തലസ്ഥാനം | സാൻ ഹോസെ |
ഔദ്യോഗിക ഭാഷകൾ | സ്പാനിഷ് |
ഔദ്യോഗിക പ്രാദേശിക ഭാഷകൾ | മെകടെല്യു, ബ്രിബ്രി |
Ethnic groups (2011) | വെളുത്തവരും കസ്റ്റിസോയും (65.8%), മെസ്റ്റിസോ (13.65%), മുളാത്തോ (6.72%), അമേരിന്ത്യൻ (2.4%), കറുത്തവർ (1.03%), കുടിയേറ്റക്കാർ (9.03%), ഏഷ്യൻ (0.21%), മറ്റുള്ളവർ (0.88%) (2011ലെ ദേശീയ കാനേഷുമാരി)[1] |
Demonym(s) | കോസ്റ്റ റീക്കൻ; ടിക്കൊ |
സർക്കാർ | Unitary presidential|പ്രസിഡൻഷ്യൽ കോൺസ്റ്റിറ്റ്യൂഷണൽ റിപ്പബ്ലിക്ക് |
• പ്രസിഡന്റ് | ലോറ ചിഞ്ചില്ല |
• ആദ്യ വൈസ് പ്രസിഡന്റ് | ആല്ഫിയോ പിവ |
• രണ്ടാം വൈസ് പ്രസിഡന്റ് | ലൂയിസ് ലീബെർമാൻ |
നിയമനിർമ്മാണസഭ | നിയമസഭ |
സ്വാതന്ത്ര്യം പ്രഖ്യാപിച്ചു | |
സെപ്റ്റംബർ15, 1821 | |
ജൂലൈ 1, 1823 | |
• യുണൈറ്റഡ് പ്രൊവിൻസ് ഓഫ് സെൻട്രൽ അമേരിക്ക | മാർച്ച് 21, 1847 |
• സ്പെയിൻ അംഗീകരിച്ചു | മേയ് 10, 1850 |
• ഭരണഘടന | നവംബർ 7, 1949[2] |
വിസ്തീർണ്ണം | |
• മൊത്തം | 51,100 കി.m2 (19,700 ച മൈ) (128ആം) |
• ജലം (%) | 0.7 |
ജനസംഖ്യ | |
• 2011 census | 4,301,712[3] |
• Density | 84[3]/കിമീ2 (217.6/ച മൈ) (107ആം) |
ജിഡിപി (പിപിപി) | 2011 estimate |
• Total | $55.021 ശതകോടി[4] |
• പ്രതിശീർഷ | $11,927[4] |
ജിഡിപി (നോമിനൽ) | 2011 estimate |
• ആകെ | $40.947 ശതകോടി[4] |
• പ്രതിശീർഷ | $8,876[4] |
Gini (2009) | 50[5] Error: Invalid Gini value |
HDI (2011) | 0.744[6] Error: Invalid HDI value (69ആം) |
നാണയം | കോസ്റ്റ റീക്ക കൊളോൺ (CRC) |
സമയമേഖല | UTC−6 (CST) |
ഡ്രൈവ് ചെയ്യുന്നത് | വലത്ത് |
ടെലിഫോൺ കോഡ് | +506 |
ഇന്റർനെറ്റ് TLD | .cr |
ഭരണഘടനാപരമായി സൈന്യത്തെ പൂർണമായും പിരിച്ചുവിട്ട ആദ്യ രാജ്യമാണ് കോസ്റ്റ റീക്ക. 1949ലായിരുന്നു ഈ പിരിച്ചുവിടൽ.[7][8][9] ലോകത്തെ ഏറ്റവും പഴ 22 ജനാധിപത്യരാഷ്ട്രങ്ങളുടെ പട്ടികയിൽപ്പെട്ട ഏക ലാറ്റിനമേരിക്കൻ രാജ്യമാണ് കോസ്റ്റ റീക്ക[10] മാനവ വികസന സൂചികയിൽ കോസ്റ്റ റീക്ക ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽവച്ച് ഏറ്റവും ഉയർന്ന സ്ഥാനത്താണ്. 2011ലെ കണക്കനുസരിച്ച് ലോകത്ത് 69ആമതും.[6]
വിനോദസഞ്ചാരം
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.