കോഴഞ്ചേരി പാലം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
കോഴഞ്ചേരി പാലം പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയും മാരാമൺ പട്ടണവും തമ്മിൽ ബന്ധിപ്പിക്കുന്ന കോൺക്രീറ്റു പാലമാണ്. ഇത് പമ്പാ നദിക്കു കുറുകെ 1948ൽ ആണു നിർമ്മാണം പൂർത്തിയാക്കിയത്. തിരുവല്ല - പത്തനംതിട്ട - കുമ്പഴ റോഡായ സംസ്ഥാന പാത 07 ആണ് ഈ പാലത്തിലൂടെ കടന്നുപോകുന്നത്. ഈ റോഡിനു ടി. കെ റോഡ് എന്നും പേരുണ്ട്. തിരുവല്ല - കുമ്പഴ ആണ് ടി. കെ. കോഴഞ്ചേരിയും മാരാമൺ പട്ടണവും പമ്പാ നദിയുടെ ഇരു കരകളിലുമായാണ് സ്ഥിതിചെയ്യുന്നത്. മാരാമൺ കൺവൻഷനു പ്രസിദ്ധമാണ് മാരാമൺ. കോഴഞ്ചേരി, പത്തനംതിട്ട ഉൾപ്പെട്ട താലുക്ക് ആകുന്നു.
വളരെ വീതികുറഞ്ഞതാണ് ഈ പാലം. വാഹനങ്ങൾ വർദ്ധിക്കുകയും റോഡിന്റെ ആവശ്യം കൂടിയെങ്കിലും ഈ പാലം ഇപ്പോഴും വീതിയില്ലാതെ തന്നെ നിലനിൽക്കുന്നു. ഇതിനടുത്ത് ആധുനിക രീതിയിൽ മറ്റൊരു പാലം പണിയാനുള്ള പ്ലാൻ നിലനിൽക്കുന്നുണ്ട്. പ്രാവർത്തികമായിട്ടില്ലെന്നു മാത്രം. മണൽ വാരൽ ഈ പാലത്തെയും ഭീഷണിപ്പെടുത്തുന്നുണ്ട്.
ഈ പാലം കോൺക്രിറ്റു കൊണ്ടാണു നിർമ്മിച്ചിരിക്കുന്നത്. 4 ആർച്ചുകൾ ആണ് ഈ പാലത്തിനുള്ളത്. 3 തൂണുകൾ നദിയിൽ നിർമ്മിച്ചിരിക്കുന്നു. കരയോടു ചേർന്ന് ഇരുവശങ്ങളിലും ഓരോ തൂണുകളും ഉണ്ട്. ഇതിന്റെ നീളം --വരും. വീതി -- മീറ്ററാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.