കുര്യൻ ജോൺ മേളാംപറമ്പിൽ
From Wikipedia, the free encyclopedia
കേരളത്തിലെ ഒരു വ്യാപാരിയും സാമൂഹികസേവകനുമാണ് കുര്യൻ ജോൺ മേളാംപറമ്പിൽ. കറിപ്പൗഡർ രംഗത്തെ പ്രമുഖരായ മേളം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും മേധാവിയുമാണ് അദ്ദേഹം.[1] 2010 ലെ പത്മശ്രീ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്.[2]
കുര്യൻ ജോൺ മേളാംപറമ്പിൽ | |
---|---|
![]() കുര്യൻ ജോൺ മേളാംപറമ്പിൽ | |
ജനനം | |
ദേശീയത | ഇന്ത്യ |
തൊഴിൽ | വ്യവസായി |
ജീവിതപങ്കാളി | സുജാത |
കുട്ടികൾ | ദിവ്യ, ധന്യ |
മാതാപിതാക്കൾ | വർഗ്ഗീസ് ജോൺ ലീലാമ്മ |
അവാർഡുകൾ | പത്മശ്രീ |
വെബ്സൈറ്റ് | melamfoundation |
ജീവിതരേഖ
1954 മെയ് 14 ന് തിരുവല്ലയിൽ എം.വി ജോണിന്റെയും ലീലാമ്മയുടേയും മകനായി ഒരു പരമ്പരാഗത ബിസിനസ്സ് കുടുംബത്തിൽ ജനനം.[3]. എം.ജി.എം ഹൈസ്കൂൾ തിരുവല്ല, തിരുവല്ല മാർത്തോമ കോളേജ്, തിരുവന്തപുരം മാർ ഇവോനിയസ് കോളേജ് എന്നിവിടങ്ങളിലായി പഠനം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ഇൻഡോർ സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ നിന്ന് സാമുഹിക സേവനത്തിൽ ബിരുദാനന്തര ബിരുദവും നേടി.[4] രോഗികളേയും അശരണരേയും സഹായിക്കുന്നതിനായി 1986 ൽ മേളം ചാരിറ്റീസിന് തുടക്കമിട്ടു. ഈ സംരംഭത്തിലേക്കാവശ്യമായ പണം കണ്ടെത്തുന്നതിനായിട്ടാണ് പിന്നീടദ്ദേഹം മേളം ഗ്രൂപ്പ് ഓഫ് കമ്പനീസ് ആരംഭിക്കുന്നത്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.