രജനികാന്തിനെ നായകനാക്കി പി. വാസു സംവിധാനം ചെയ്ത തമിഴ് ചലച്ചിത്രമാണ് കുസേലൻ (കുചേലൻ എന്നു മലയാളത്തിൽ). ശ്രീനിവാസന്റെ തിരക്കഥയിൽ മലയാളത്തിൽ 2008-ൽ പുറത്തിറങ്ങിയ കഥ പറയുമ്പോൾ എന്ന മലയാളചലച്ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ഈ ചിത്രം[1].
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കുസേലൻ | |
---|---|
സംവിധാനം | പി. വാസു |
നിർമ്മാണം | കെ. ബാലചന്ദർ അശ്വിനി ദത്ത് വിജയകുമാർ |
രചന | ശ്രീനിവാസൻ |
അഭിനേതാക്കൾ | രജനികാന്ത് നയൻതാര മീന തമിഴ്: പശുപതി സന്താനം ലിവിംഗ്സ്റ്റൺ വടിവേലു പ്രഭു ഗണേശൻ എം.എസ്. ഭാസ്കർ തെലുങ്ക്: ജഗപതി ബാബു സുനിൽ ബ്രഹ്മാണ്ഡം താനികെല്ല ഭരണി വേണു മാധവ് |
സംഗീതം | ജി.വി. പ്രകാശ് കുമാർ |
ഛായാഗ്രഹണം | അരവിന്ദ് കൃഷ്ണ |
വിതരണം | ഐങ്കാരൻ ഇന്റർനാഷണൽ പിരമിഡ് |
റിലീസിങ് തീയതി | ഓഗസ്റ്റ് 1, 2008 |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് തെലുങ്ക് |
സമയദൈർഘ്യം | 155 മിനിറ്റ് |
അഭിനേതാക്കളും കഥാപാത്രങ്ങളും
മലയാളത്തിൽ മമ്മൂട്ടി അവതരിപ്പിച്ച അശോക് കുമാർ സൂപ്പർ സ്റ്റാർ സിനിമാ നടനെയാണ് രജനികാന്ത് കുചേലനിൽ അവതരിപ്പിക്കുന്നത്. ശ്രീനിവാസൻ അവതരിപ്പിച്ച ബാർബർ ബാലൻ പശുപതിയിലൂടെ പുനർജനിക്കുന്നു. വടിവേലുവാണ് മലയാളത്തിൽ ജഗദീഷ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീന, നയൻതാര എന്നിവരാണ് നായികാവേഷങ്ങളിലെത്തുന്നത്. പ്രഭു ഗണേശൻ, സന്താനം, ലിവിംഗ്സ്റ്റൺ, മംമ്ത മോഹൻദാസ് തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഗാനങ്ങൾ
യുവ സംഗീത സംവിധായകനായ ജി.വി. പ്രകാശ് കുമാർ ആണ് കുചേലനിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ പ്രശസ്ത ഗായകർ പാടുന്ന അഞ്ച് ഗാനങ്ങളാണ് ഉള്ളത്.
- സിനിമ സിനിമ - ശങ്കർ മഹാദേവൻ
- സൊല്ലമ്മ - ഹരിഹരൻ, സുജാത മോഹൻ, ബേബി രഞ്ജിനി, ബേബി പൂജ
- ഓം സാരാരെ - ദലേർ മെഹന്ദി, കെ.എസ്. ചിത്ര, സാധന സർഗം
- ചാരൽ - ശ്രേയ ഗോഷൽ
- പെരിമ്പ പേച്ചുകാരൻ - കൈലാഷ് ഖേർ, വി. പ്രസന്ന
തെലുഗു പതിപ്പ്
ചിത്രത്തിന്റെ തെലുഗു പതിപ്പും ഇതോടൊപ്പം തന്നെ പുറത്തിറങ്ങുന്നുണ്ട്. കഥാനായകുഡു എന്നാണ് തെലുങ്കിൽ പേര്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.