കാളിദാസൻ (ചലച്ചിത്രനടൻ)
ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
Remove ads
ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
മലയാള ചലച്ചിത്ര അഭിനേതാവും താരജോഡികളായ ജയറാം-പാർവ്വതി ദമ്പതികളുടെ മകനുമാണ് കാളിദാസ് ജയറാം (ജനനം: 16 ഡിസംബർ 1993)
പ്രമുഖ മലയാളം - തമിഴ് ചലച്ചിത്രനടൻ ജയറാമിന്റെയും മുൻകാല മലയാള നടി പാർവ്വതിയുടെയും മകനായി 1993 ഡിസംബർ 16ന് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ജനിച്ചു. മാളവിക ജയറാം സഹോദരിയാണ്. ചെന്നൈ പത്മശേഷാദ്രി ഭവൻ, ചോയിസ് സ്കൂൾ കൊച്ചി, എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചെന്നൈ ലയോള കോളേജിൽ നിന്ന് ബിരുദം നേടി.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രവേദിയിലെത്തിയ ബാലതാരമാണ് കാളിദാസൻ. സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട്, അപ്പൂന്റേം എന്ന ചിത്രങ്ങളിലെ അഭിനയ മികവിന് 2003-ലെ മികച്ച ബാലനടനുള്ള കേരള സർക്കാർ ചലച്ചിത്രപുരസ്കാരവും ദേശീയ ചലച്ചിത്രപുരസ്കാരവും കാളിദാസൻ നേടി.[1]
മോഡലും 2021 ലെ മിസ് യൂണിവേഴ്സ് മത്സരത്തിൽ മൂന്നാം സ്ഥാനക്കാരിയുമായ താരിണി കലിംഗരായരാണ് ഭാര്യ. 2024 ഡിസംബർ 8 ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.[2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.