From Wikipedia, the free encyclopedia
Kayakkunn (കായക്കുന്ന്)
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(February 2014) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Kayakkunn കായക്കുന്ന് | |
---|---|
Village | |
Coordinates: 11°44′20″N 76°7′15″E | |
Country | India |
State | Kerala |
District | Wayanad |
• ജില്ലാ കളക്ടർ | എസ്.സുഹാസ് ഐ.എ.എസ് IAS |
• ജില്ലാപഞ്ചായത്ത് പ്രസിഡന്റ് | ടി.ഉഷാകുമാരി |
• എം.എൽ.എ മാർ | Sulthan Bathery : സുൽത്താൻ ബത്തേരി : I.C Balakrishnan : ഐ.സി.ബാലകൃഷ്ണൻ Kalpetta: കൽപ്പറ്റ C K Saseendran : സി.കെ.ശശീന്ദ്രൻ Mananthavady മാനന്തവാടി : O.R Kelu : ഒ.ആർ.കേളു. |
•റാങ്ക് | കായക്കുന്ന് |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN No | 670721 |
ISO കോഡ് | IN-KL |
വാഹന റെജിസ്ട്രേഷൻ | KL-12, KL-72, KL-73 |
വെബ്സൈറ്റ് | http://scariadevasia.blogspot.in |
കേരളത്തിലെ വയനാട് ജില്ല യിൽ മാനന്തവാടി - സുൽത്താൻ ബത്തേരി സംസ്ഥാന പാതയിലെ പനമരം നിന്നും നടവയൽ ലേയ്ക്ക് പോകുന്ന ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കായക്കുന്ന്. ഇവിടെ വർഷങ്ങൾക്ക് മുമ്പ് തന്നെ ജനവാസമുണ്ടായിരുന്നതായി തെളിയിക്കുന്ന ചില ചരിത്ര അവശിഷ്ടങ്ങൾ ഉണ്ട്. അവയിൽ ഒന്നാണ് കായക്കുന്ന് ഗ്രാമത്തിനടുത്തുള്ള പുത്തങ്ങാടി എന്ന സ്ഥലത്തെ അതിപുരാതനവും പ്രാചീനവുമായ കല്ലമ്പലം. ഇത് ടിപ്പുവിന്റെ പടയോട്ട കാലത്ത് തകർക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ പണ്ട് കാലത്ത് ഒരു മുത്ത് വ്യാപാരകേന്ദ്രം ഉണ്ടായിരുന്നു എന്നും അങ്ങനെ ഈസ്ഥലത്തിന് മുത്തങ്ങാടി എന്ന പേരുണ്ടായി എന്നും ഇത് പിന്നീട് പുത്തങ്ങാടി എന്ന പേരിൽ അറിയപ്പെട്ടു എന്നും പഴമക്കാർ പറയുന്നു. പനമരം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമം, നിയമസഭാമണ്ടലം മാനന്തവാടി (നോർത്ത് വയനാട്) ആണ്.
കായക്കുന്ന് : കായൽ എന്നാൽ മുള എന്നും കായൽകുന്ന് എന്നാൽ മുളകൾ ധാരാളം വളർന്ന് നില്കുന്ന കുന്ന് എന്നുമാണ് അർത്ഥം. കായൽകുന്ന് എന്ന വാക്ക് കാലക്രമത്തിൽ കായക്കുന്ന് ആയി മാറിയതാണ്. ഒരു കാലത്ത് ഇവിടെ ഈ കുന്നിൽ ധാരാളം മുളകൾ വളർന്ന് നിന്നിരുന്നു. കായലരി എന്നാൽ മുളയരി എന്ന് ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള യുടെ ശബ്ദതാരാവലി യിലും പറയുന്നു. കായക്കുന്ന് കേരളത്തിലെ വയനാട് ജില്ലയിലെ കാർഷിക മേഖലകളിൽ ഒന്നാണ്. നെല്ല്, കാപ്പി, കുരുമുളക്, ഇഞ്ചി, ഏലം, വാനില, റബ്ബർ, അരക്കനട്ട്, കോക്കനട്ട് എന്നിവ കൃഷിയിൽ പ്രധാനമാണ്. കായകുന്നിലെ ഏറ്റവും അടുത്തുള്ള നഗരങ്ങൾ നടവയലും പനമരവും ആണ്. ( Nearest towns in Kayakkunn are Nadavayal and Panamaram ).
വയനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കായക്കുന്ന് , ജില്ലയിലെ പ്രധാന കാര്‍ഷിക ജനവാസ കേന്ദ്രങ്ങളില്‍ ഒന്നാണ്[അവലംബം ആവശ്യമാണ്]. ജനങ്ങളില്‍ ഭൂരിപക്ഷവും മദ്ധ്യതിരുവിതാംകൂറില്‍ (Mid - Travancore) നിന്നും പ്രത്യേകിച്ച് കോട്ടയം ജില്ലയില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് പുറമെ ഇടുക്കി, മലപ്പുറം, കര്‍ണ്ണാടകത്തിലെ Karnataka മൈസൂര്‍ Mysore ജില്ലകളില്‍ നിന്നുള്ളവരും കുടിയേറി പാര്‍ത്തു[അവലംബം ആവശ്യമാണ്]. കാടിനെ അവര്‍ പൊന്ന് (കറുത്തപൊന്ന് (Black Gold)-(Pepper) കുരുമുളക്) വിളയിക്കുന്ന കൃഷിഭൂമികളാക്കി മാറ്റി. ഇവിടെ വർഷങ്ങൾക്ക് മുമ്പ് തന്നെ ജനവാസമുണ്ടായിരുന്നതായി തെളിയിക്കുന്ന ചില ചരിത്ര അവശിഷ്ടങ്ങൾ ഉണ്ട്. അവയിൽ ഒന്നാണ് കായക്കുന്ന് ഗ്രാമത്തിനടുത്തുള്ള പുത്തങ്ങാടി എന്ന സ്ഥലത്തെ അതിപുരാതനവും പ്രാചീനവുമായ കല്ലമ്പലം. ഇത് ടിപ്പുവിന്റെ പടയോട്ട കാലത്ത് തകർക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്നു[അവലംബം ആവശ്യമാണ്]. ഇവിടെ പണ്ട് കാലത്ത് ഒരു മുത്ത് വ്യാപാരകേന്ദ്രം ഉണ്ടായിരുന്നു എന്നും അങ്ങനെ ഈ സ്ഥലത്തിന് മുത്തങ്ങാടി എന്ന പേരുണ്ടായി എന്നും ഇത് പിന്നീട് പുത്തങ്ങാടി എന്ന പേരിൽ അറിയപ്പെട്ടു എന്നും പഴമക്കാർ പറയുന്നു[അവലംബം ആവശ്യമാണ്]. പനമരം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ ഗ്രാമത്തിന്റെ നിയമസഭാമണ്ഡലം മാനന്തവാടി (നോർത്ത് വയനാട്) ആണ്.
കേരളത്തിലെ വയനാട് ജില്ല യിൽ മാനന്തവാടി Mananthavady, in Wayanad district, Kerala ക്ക് സമീപം മാനന്തവാടി-സുൽത്താൻ ബത്തേരി റോഡിൽ പനമരം ടൗണിൽ നിന്ന് 4 കി.മീറ്റർ സമീപത്തുള്ള ഒരു ചെറു ഗ്രാമമാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നു. കേരളത്തിലെ വയനാട്ജില്ലയിൽ മാനന്തവാടി ക്കടുത്ത് Mananthavady, in Wayanad district, Kerala. പനമരം ടൗണിൽ നിന്ന് 4 കി. മീറ്റർ സുൽത്താൻബത്തേരി റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കായക്കുന്ന്. സുൽത്താൻബത്തേരി, മാനന്തവാടി അല്ലെങ്കിൽ കൽപ്പറ്റ യിൽനിന്ന് കായക്കുന്ന് ഗ്രാമത്തിലേക്ക് പ്രവേശിക്കാം. പേരിയചുരം വഴി മാനന്തവാടി കണ്ണൂരിനെയും തലശ്ശേരിയേയും ബന്ധിപ്പിക്കുന്നു. താമരശ്ശേരിചുരം വഴി (NH-212) കോഴിക്കോടിനെ കൽപ്പറ്റയുമായി ബന്ധിപ്പിക്കുന്നു. കുറ്റ്യാടിചുരം വഴി വടകരയെ കൽപറ്റ, മാനന്തവാടി എന്നിവയുമായി ബന്ധിപ്പിക്കുന്നു. കണ്ണൂർ, ഇരിട്ടി എന്നിവയെ മാനന്തവാടിയുമായി പാൽചുരം മലനിരകൾ ബന്ധിപ്പിക്കുന്നു. ബാംഗ്ലൂർ, മൈസൂർ, ഗൂഡല്ലൂർ, നീലഗിരി, നിലമ്പൂർ, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും സുൽത്താൻബത്തേരിലൂടെ വയനാട്ടിലേക്ക് വരാം. നടവയൽ-ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് ഇവിടെ നിന്നും ദിനം പ്രതി രാവിലെയും, പാലാ,പത്തനംതിട്ട-പുൽപ്പള്ളി ബസ് വൈകുന്നേരവും ഇതു വഴി കടന്ന് പോകുന്നു. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ മൈസൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം-120 കി.മീ, ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം -290 കിമീ, 58 കി. മീ. കണ്ണൂർ വിമാനത്താവളം എന്നിവയാണ്.
ഇപ്പോൾ കായക്കുന്ന് എന്ന ഗ്രാമത്തിൽ ഒരു പോസ്റ്റാഫീസും ഒരു ക്രിസ്ത്യൻ ദേവാലയവും (കുരിശ് പള്ളിയും) ഒരു ക്ലബ്ബും (വയനാട് ക്ലബ്ബ്) ഒരു പാൽ സൊസൈറ്റിയും ഒരു കന്യാസ്ത്രീമഠവും ഒരു ആശ്രമവും ദേവാലയവും സ്ഥിതി ചെയ്യുന്നു.
നടവയൽ, നെല്ലിയമ്പം, പുത്തങ്ങാടി-പുഞ്ചവയൽ, പാതിരിയമ്പം, ചെമ്പോട്ടി, മൂന്നം മൈൽ എന്നിവ കായക്കുന്നിന്റെ സമീപപ്രദേശങ്ങളാണ്
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.