കാണ്ഡഹാർ (ചലച്ചിത്രം)

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

കാണ്ഡഹാർ (ചലച്ചിത്രം)

2010 ഡിസംബർ 16 ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാണ്ഡഹാർ. ഈ ചിത്രത്തിന്റെ സംവിധാനം മേജർ രവിയാണ് നിർവഹിച്ചിരിക്കുന്നത്. മോഹൻലാലാണ് ചിത്രത്തിലെ നായകൻ. അമിതാഭ് ബച്ചൻ ആദ്യമായി അഭിനയിക്കുന്ന മലയാളചലച്ചിത്രവുമാണിത്. ഈ ചിത്രം തമിഴിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റിയും ഇറക്കുന്നുണ്ട്. 1999 ൽ നടന്ന ഇന്ത്യൻ എയർ‌ലൈൻസ് വിമാനറാഞ്ചലുമായി ബന്ധപ്പെട്ടുള്ളതാണ് ഈ ചലച്ചിത്രം.

വസ്തുതകൾ കാണ്ഡഹാർ, സംവിധാനം ...
കാണ്ഡഹാർ
Thumb
പോസ്റ്റർ
സംവിധാനംമേജർ രവി
നിർമ്മാണംസുനിൽ സി. നായർ (സിയോ ഈസ്റ്റ്ബീ മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്), മോഹൻ ലാൽ (പ്രണവം ആർട്സ് ഇന്റർനാഷണൽ)
രചനമേജർ രവി
അഭിനേതാക്കൾമോഹൻ ലാൽ
അമിതാഭ് ബച്ചൻ
ഗണേഷ് വെങ്കട്ടരാമൻ
സുമലത
പാർവ്വതി ഓമനക്കുട്ടൻ
കാവേരി ജാ
അനന്യ
സംഗീതംഷമിർ ഠണ്ടൺ
ഛായാഗ്രഹണംരവി വർമ്മൻ,വേൽ രാജ്
ചിത്രസംയോജനംഡോൺ മാക്സ്
സ്റ്റുഡിയോസോ എസ്റ്റെബ് മൂവീസ്
പ്രണവം ആർട്സ്
വിതരണംആശിർവാദ് സിനിമാസ്
മാക്സ് ലാബ്
റിലീസിങ് തീയതി2010 ഡിസംബർ 16
രാജ്യംഇന്ത്യ
ഭാഷമലയാളം (ആദ്യ പതിപ്പ്)
തമിഴ് (മൊഴിമാറ്റം)
ഹിന്ദി (മൊഴിമാറ്റം)
തെലുങ്ക് (മൊഴിമാറ്റം)
ബജറ്റ്6 കോടി
അടയ്ക്കുക

അഭിനേതാക്കൾ

കൂടുതൽ വിവരങ്ങൾ അഭിനേതാവ്, കഥാപാത്രം ...
അഭിനേതാവ്കഥാപാത്രം
മോഹൻ ലാൽമേജർ മഹാദേവൻ
അമിതാഭ് ബച്ചൻലോകനാഥൻ ശർമ്മ
ഗണേഷ് വെങ്കട്ടരാമൻസൂര്യനാഥൻ ശർമ്മ
പാർവ്വതി ഓമനക്കുട്ടൻ
സുമലതലോകനാഥൻ ശർമ്മയുടെ ഭാര്യ
കാവേരി ജാഎയർ ഹോസ്റ്റസ്
അനന്യ
ലാൽ
കെ.പി.എ.സി. ലളിത
മേജർ രവി
അനൂപ് ചന്ദ്രൻ
എൻ.എൽ. ബാലകൃഷ്ണൻ
പ്രദീപ് ചന്ദ്രൻ
സാജു ആറ്റിങ്ങൽ
കണ്ണൻ പട്ടാമ്പി
മേജർകിഷോർ
ക്യാപ്റ്റൻ അനിൽ
ഹനീഫ് കുമരനല്ലൂർ
ജാഫർ ഇടുക്കി
അടയ്ക്കുക

അണിയറ പ്രവർത്തകർ

കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തനം, നിർവഹിച്ചത് ...
അണിയറപ്രവർത്തനംനിർവഹിച്ചത്
സംവിധാനംമേജർ രവി
നിർമ്മാണംസിയോ ഈസ്റ്റ്ബീ മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്,
പ്രണവം ആർട്സ് ഇന്റർനാഷണൽ
വിതരണംആശിർവാദ് സിനിമാസ്,
മാക്സ് ലാബ് സിനിമാസ് ആന്റ് എന്റർടെയ്ന്റ്മെന്റ്സ്
സംഗീതംഷമീർ ടൻഡൻ
പശ്ചാത്തലസംഗീതംവിവേക് വി.കെ
ആനിമേഷൻപനച്ചി എന്റർടെയ്ന്റ്മെന്റ്
ഛായാഗ്രഹണംരവി വർമ്മൻ,
വേൽരാജ്
എഡിറ്റിംഗ്ഡോൺ മാക്സ്
ശബ്ദലേഖനംറസൂൽ പൂക്കുട്ടി
സംഘട്ടനംശക്തി
കഥ, തിരക്കഥ, സംഭാഷണംമേജർ രവി
കലരാജീവൻ
നിർമ്മാണ നിയന്ത്രണംകണ്ണൻ പട്ടാമ്പി
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്ബാദുഷ
പ്രൊഡക്ഷൻ മാനേജേഴ്സ്ജോളി,
അബു താഹിർ
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
ചമയംരതീഷ് അമ്പാടി
വസ്ത്രാലങ്കാരംസായ്
നൃത്തംകൂൾ ജയന്ത്
ചീഫ് അസ്സോ. ഡയറക്ടർകുടമാളൂർ രാജാജി
അസ്സോ. ഡയറക്ടർഅരുൺ വർമ്മ
സംവിധാന സഹായികൾജോൺ റോബിൻസൺ,
പി. സുന്ദർ,
വിനോദ് റാം,
യേശുദാസ്.കെ.ജെ (താജ്),
രഞ്ജിത് മോഹൻ,
ബോസ്മി ചന്ദ്രബോസ്
നിശ്ചലഛായഗ്രഹണംരാജേഷ്
അടയ്ക്കുക

നിർമ്മാണം

മോഹൻലാലാണ് നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അതിനു പുറമേ ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളും മോഹൻലാലാണ്. സൂര്യ, അരുൺ വിജയ് മുതലായ തമിഴ് ചലച്ചിത്രനടന്മാരെ ഈ ചിത്രത്തിലേക്ക് ഉദ്ദേശിച്ചിരുന്നെങ്കിലും അവരുടെ ഡേറ്റ് ലഭിക്കാത്തതിനാൽ ഒഴിവാക്കുകയായിരുന്നു. ഗണേഷ് വെങ്കിടരാമനെ ആ കഥാപാത്രത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. ഒരു പ്രധാന വേഷത്തിലേക്ക് അഭിനയിക്കാൻ അമിതാഭ് ബച്ചനെ സമീപിച്ചിരുന്നു. അദ്ദേഹം ഉടനെത്തന്നെ ആവശ്യം അംഗീകരിച്ചു. അദ്ദേഹം സ്വന്തം ബ്ലോഗിൽ പറഞ്ഞത് തനിക്ക് 8 കോടി വാഗ്ദാനം ചെയ്തെങ്കിലും ആ വേഷത്തിന് പ്രതിഫലം വാങ്ങിയിട്ടില്ല എന്നാണ്. അദ്ദേഹത്തിന്റെ മകനായി ഗണേഷ് വെങ്കിടരാമനാണ് അഭിനയിച്ചിരിക്കുന്നത്.[1] അതിനുശേഷം, മോഡലുകളായ പാർവ്വതി ഓമനക്കുട്ടൻ, രംഗിനി ദ്വിവേദി എന്നിവർ ഈ ചിത്രവുമായി കരാറിലേർപ്പെട്ടു.[2][3]

ചിത്രീകരണം

ചലച്ചിത്രത്തിലെ വിമാനറാഞ്ചൽ രംഗങ്ങൾ ചിത്രീകരിച്ചത് റഷ്യയിലാണെന്ന് സംവിധായകൻ മേജർ രവി പത്രസമ്മേളനത്തിൽ പറഞ്ഞു. മറ്റു സ്ഥലങ്ങൾ ഊട്ടി, ഡെൽഹി മുതലായവയാണ്.

പ്രദർശനം

2010 ഡിസംബർ 16 ന് ആണ് ഈ ചിത്രം പ്രദർശനശാലകളിലെത്തിയത്. ഇന്ത്യയൊട്ടാകെ 150 പ്രദർശനശാലകളിൽ ഈ ചിത്രം പ്രദർശിപ്പിച്ചു.

ചെലവാക്കിയ 6.50 കോടിയിൽ 6.25 കോടി, ചിത്രം പ്രദർശനത്തിനെത്തുന്നതിനു മുമ്പു തന്നെ ഉപഗ്രഹ വിതരണാവകാശം, പ്രദർശനശാലകളിലെ അഡ്വാൻസ്, ഓഡിയോ-വീഡിയോ വിതരണാവകാശം മുതലായവയിലൂടെ ലഭിച്ചു.[4]

മേജർ മഹാദേവൻ പരമ്പര

മോഹൻലാൽ, മേജർ മഹാദേവനായി അഭിനയിച്ച ഈ പരമ്പരയിലെ മുൻ ചിത്രങ്ങൾ കേരളത്തിൽ മികച്ച പ്രദർശനവിജയം നേടിയിരുന്നു. ആദ്യചിത്രമായ കീർത്തിചക്ര 150 ഓളം ദിവസങ്ങളും അടുത്ത ചിത്രമായ കുരുക്ഷേത്ര 75 ഓളം ദിവസങ്ങളും പ്രദർശിപ്പിച്ചു.

കീർത്തിചക്രയിൽ ജീവയും കുരുക്ഷേത്രയിൽ സിദ്ദിഖും മോഹൻലാലിന്റെ സഹായിയായി അഭിനയിച്ചു. ഈ ചിത്രത്തിൽ ഗണേഷ് വെങ്കടരാമനാണ് ആ റോൾ നിർവ്വഹിച്ചിരിക്കുന്നത്.

ഗാനങ്ങൾ

സന്ദീപ് നാഥ്, വയലാർ ശരത്ചന്ദ്രവർമ്മ, സുധാകർ ശർമ്മ, കൗശൽ കിഷോർ എന്നിവരുടെ ഗാനങ്ങൾക്ക് ഷമിർ ടൻഡൺ ഈണം പകർന്നിരിക്കുന്നു.

വസ്തുതകൾ കാണ്ഡഹാർ, Soundtrack album by ഷമിർ ഠണ്ടൺ ...
കാണ്ഡഹാർ
Soundtrack album by ഷമിർ ഠണ്ടൺ
Released27 നവംബർ 2010 (2010-11-27)
Labelസത്യം ആഡിയോസ്
Producerസുനിൽ സി. നായർ ( സിയോ ഈസ്റ്റ്ബീ മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്), മോഹൻ ലാൽ (പ്രണവം ആർട്സ് ഇന്റർനാഷണൽ)
അടയ്ക്കുക
കൂടുതൽ വിവരങ്ങൾ നമ്പർ, ഗാനം ...
നമ്പർഗാനംപാടിയത്ഗാനരചനസമയദൈർഘ്യം
1 ഏയ് ജനനി സോനു നിഗം സന്ദീപ് നാഥ് 4:56
2 പകിട പകിട എം.ജി. ശ്രീകുമാർ, നീതാ സുബൈർ വയലാർ ശരത്ചന്ദ്രവർമ്മ 4:22
3 ഹോ ചുപ്പി ഹെ കൈലാഷ് ഖേർ കൗശൽ കിഷോർ 4:23
4 ധിമി ധിമി സുനീതി ചൗഹാൻ സുധാകർ ശർമ്മ 4:18
5 ഏയ് ജനനി നീതാ സുബൈർ സന്ദീപ് നാഥ് 5:08
6 ഹോ ചുപ്പി കൈലാഷ് ഖേർ കൗശൽ കിഷോർ 4:39
7 തിക്‌ധെ തിക്‌ധെ അമിത് കുമാർ, നീതാ സുബൈർ സന്ദീപ് നാഥ് 4:22
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.