Remove ads
From Wikipedia, the free encyclopedia
അഫ്ഗാനിസ്താനിലെ രണ്ടാമത്തെ വലിയ നഗരമാണ് കന്ദഹാർ (പഷ്തു: کندهار or قندهار) അഥവാ ഖന്ദഹാർ. 2006-ലെ കണക്കനുസരിച്ച് ഇവിടത്തെ ജനസംഖ്യ 324,800 ആണ്. കന്ദഹാർ പ്രവിശ്യയുടെ ആസ്ഥാനമായ ഈ നഗരം, രാജ്യത്തിന്റെ തെക്കുഭാഗത്ത് സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 1005 മീറ്റർ ഉയരത്തിൽ കിടക്കുന്നു. അർഘന്ദാബ് നദി, നഗരത്തിനടുത്തുകൂടെ ഒഴുകുന്നു.
കന്ദഹാർ کندهار കന്ദഹാർ | |
---|---|
City | |
Country | Afghanistan |
പ്രവിശ്യ | കന്ദഹാർ |
ജില്ല | കന്ദഹാർ |
• മേയർ | ഒഴിഞ്ഞുകിടക്കുന്നു |
ഉയരം | 1,000 മീ(3,000 അടി) |
(2006) | |
• ആകെ | 512,200 |
[1] | |
സമയമേഖല | UTC+4:30 (Afghanistan Standard Time) |
കന്ദഹാറിന് വടക്കുവശം മദ്ധ്യ അഫ്ഗാനിസ്താനിലെ മലകളും തെക്കുവശം കഠിനമായ മരുഭൂമിയുമാണ്. അതുകൊണ്ട് പടിഞ്ഞാറുനിന്ന് കിഴക്കോട്ടുള്ള യാത്രക്കാർക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു പാതയാണ് കന്ദഹാർ മരുപ്പച്ച. തർനാകും അർഘസ്ഥാനുമടക്കമുള്ള വിവിധ നദികൾ വടക്കുകിഴക്കും കിഴക്കും ഭാഗങ്ങളിൽ നിന്ന് കന്ദഹാറിലൂടെ ഒഴുകി അർഘന്ദാബ് നദിയിൽ ചെന്നു ചേരുന്നു. ഇങ്ങനെ ആവശ്യത്തിന് ജലലഭ്യതയും തന്ത്രപ്രധാനമായ സ്ഥാനവും കന്ദഹാറിനെ അഫ്ഗാനിസ്താനിലെ പ്രധാനപ്പെട്ട കേന്ദ്രമാക്കി മാറ്റി.[2]. ഇക്കാരണങ്ങൾ കൊണ്ടു തന്നെ നിരവധി യുദ്ധങ്ങൾ ഈ പ്രദേശത്തിന്റെ നിയന്ത്രണം കൈയാളുന്നതിനായി നടന്നിട്ടുണ്ട്. 1748-ൽ ദുറാനി സാമ്രാജ്യത്തിന്റെ സ്ഥാപകനായ അഹ്മദ് ഷാ ദുറാനി കന്ദഹാറിനെ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമാക്കിയിരുന്നു.
വളരെ ചരിത്രപ്രാധാന്യമുള്ള ഒരു പ്രദേശം കൂടിയാണ് കന്ദഹാർ പുരാതനമായ മനുഷ്യചരിത്രത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുള്ള മുണ്ടിഗാക് കന്ദഹാറിനടുത്തായി സ്ഥിതി ചെയ്യുന്നു[2]. കന്ദഹാർ നഗരത്തിന് മൂന്നര കിലോമീറ്റർ പടിഞ്ഞാറു മാറി ശഹർ ഇ കുഹ്ന എന്നും സുർ ശഹർ എന്നും അറിയപ്പെടുന്ന പുരാതന കന്ദഹാർ നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
ഇന്നത്തെ കന്ദഹാർ ഉൾപ്പെടുന്ന പ്രദേശം അക്കാമെനിഡ് കാലത്ത് അറാകോസിയ എന്ന പ്രവിശ്യയായിരുന്നു. 1974-78 കാലത്ത് ഇവിടെ നടത്തിയ പുരാവസ്തുഖനനത്തിൽ ഇവിടത്തെ ജനവാസം അക്കാമെനിഡ് കാലത്തേയോ അതിനു മുൻപുള്ളതോ ആണെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്[3]. അലക്സാണ്ടറുടെ ഒരു പ്രധാനപ്പെട്ട സൈനികത്താവളമായിരുന്ന അറാകോസിയ, ചന്ദ്രഗുപ്തമൗര്യന്റെ കാലത്ത് സെല്യൂക്കസുമായുള്ള ഉടമ്പടിയിലൂടെ മൗര്യസാമ്രാജ്യത്തിന്റെ ഭാഗമായി[4]. അറാകോസിയ ഒരു കാലത്ത് വെളുത്ത ഇന്ത്യ എന്നും അറിയപ്പെട്ടിരുന്നു[5].
അശോകന്റെ ശിലാശാസനങ്ങൾ കന്ദഹാറിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ജലാലാബാദിൽ നിന്നും ലാഘ്മാൻ താഴ്വരയിൽ നിന്നും ലഭിച്ചിട്ടുള്ള ശാസനങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെ നിന്ന് കിട്ടിയിട്ടുള്ള ശാസനങ്ങളിൽ ഗ്രീക്കിലും അരമായയിലും എഴുതിയിട്ടുള്ള ദ്വിഭാഷാശാസനങ്ങളാണ്. (മറ്റിടങ്ങളിൽ പ്രാകൃതവും അരമായയുമാണ്). ഇതിൽ നിന്നും പുരാതന അറാകോസിയയിൽ മൗര്യകാലത്ത് ഗ്രീക്ക് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു എന്നു മനസ്സിലാക്കാം[4].
ആധുനികകാലത്ത് പഷ്തൂണുകളുടെ ഉയർച്ചയോടെ കന്ദഹാർ നഗരത്തിന്റെ പ്രാധാന്യം വീണ്ടും വർദ്ധിച്ചു. പഷ്തൂണുകളുടെ പ്രമുഖ സാമ്രാജ്യങ്ങളായിരുന്ന ഹോതകികളും ദുറാനികളും കന്ദഹാറിനെ തലസ്ഥാനമാക്കി ഭരണം നടത്തിയിരുന്നു.
ചെമ്മരിയാട്, കമ്പിളി, പരുത്തി, പട്ട്, ഭക്ഷ്യധാന്യങ്ങൾ, പഴുത്തതും ഉണങ്ങിയതുമായ പഴങ്ങൾ, പുകയില തുടങ്ങിയവയുടെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമാണ് കന്ദഹാർ. മാതളനാരങ്ങ, മുന്തിരി എന്നിവ പോലുള്ള മികച്ചയിനം പഴങ്ങൾക്ക് പേരുകേട്ടതാണ് ഈ മേഖല. ഈ പഴങ്ങൾ സംസ്കരിക്കുന്നതിനുള്ള സംസ്കരണശാലകൾ നഗരത്തിലുണ്ട്.
കന്ദഹാറിൽ ഒരു അന്താരാഷ്ട്രവിമാനത്താവളമുണ്ട്. പടിഞ്ഞാറ് ഫറാ, ഹെറാത്, വടക്കുകിഴക്ക് ഘാസ്നി, കാബൂൾ, വടക്ക് തരിൻ കൗത്, തെക്ക് പാകിസ്താനിലെ ക്വെത്ത തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന വിപുലമായ റോഡുകളും ഈ നഗരത്തിനുണ്ട്.
കന്ദഹാർ (1964–1983) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 12.2 (54) |
14.8 (58.6) |
21.6 (70.9) |
28.1 (82.6) |
34.1 (93.4) |
39.1 (102.4) |
40.2 (104.4) |
38.2 (100.8) |
34.0 (93.2) |
27.5 (81.5) |
21.0 (69.8) |
15.4 (59.7) |
27.2 (81) |
ശരാശരി താഴ്ന്ന °C (°F) | 0.0 (32) |
2.4 (36.3) |
7.1 (44.8) |
12.3 (54.1) |
15.8 (60.4) |
19.5 (67.1) |
22.5 (72.5) |
20.0 (68) |
13.5 (56.3) |
8.5 (47.3) |
3.3 (37.9) |
1.0 (33.8) |
10.5 (50.9) |
മഴ/മഞ്ഞ് mm (inches) | 54.0 (2.126) |
42.0 (1.654) |
41.1 (1.618) |
18.7 (0.736) |
2.2 (0.087) |
0 (0) |
2.3 (0.091) |
1.0 (0.039) |
0 (0) |
2.3 (0.091) |
7.0 (0.276) |
20.0 (0.787) |
190.6 (7.505) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ | 6 | 6 | 6 | 4 | 1 | 0 | 0 | 0 | 0 | 1 | 2 | 3 | 29 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 198.4 | 183.6 | 235.6 | 255.0 | 347.2 | 369.0 | 341.0 | 337.9 | 324.0 | 306.9 | 264.0 | 217.0 | 3,379.6 |
ഉറവിടം: HKO[6] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.