മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ (എൻ.എഫ്.ഡി.സി.) സ്വതന്ത്രമായി നിർമ്മിച്ച് ഫാറൂഖ് അബ്ദുൾ റഹ്മാൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ് കളിയച്ഛൻ. പി. കുഞ്ഞിരാമൻ നായർ രചിച്ച കളിയച്ഛൻ എന്ന കാവ്യത്തിന്റെ വായനാനുഭവമാണ് ഈ ചലച്ചിത്രം.
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കളിയച്ഛൻ | |
---|---|
സംവിധാനം | ഫറൂക്ക് അബ്ദുൾ റഹ്മാൻ |
നിർമ്മാണം | എൻ.എഫ്.ഡി.സി. |
രചന | ഫറൂക്ക് അബ്ദുൾ റഹ്മാൻ |
ആസ്പദമാക്കിയത് | കളിയച്ഛൻ by പി. കുഞ്ഞിരാമൻ നായർ |
അഭിനേതാക്കൾ | |
സംഗീതം | ബിജിബാൽ |
ഗാനരചന | റഫീക്ക് അഹമ്മദ് സുജനിക രാമനുണ്ണി |
ഛായാഗ്രഹണം | എം.ജെ. രാധാകൃഷ്ണൻ |
ചിത്രസംയോജനം | ബിജിത്ത് ബാല |
വിതരണം | ഈസ്റ്റ് കോസ്റ്റ് റീൽ & റിയൽ എന്റർടെയിൻമെന്റ്സ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹2.8 കോടി |
സമയദൈർഘ്യം | 100 മിനിറ്റ് |
മനക്കലെ കഥകളിയോഗത്തിലെ ആശാനാണ് രാവുണ്ണി (പദ്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി). കളിയോഗത്തിന്റെ ജീവാത്മാവും പരമാത്മാവും. സാക്ഷാൽ കളിയഛൻ. മിടുക്കൻമാരായ കുട്ടികളെ വേണ്ടത്ര പരിശീലിപ്പിക്കാൻ കിട്ടിയിട്ടില്ല ഇപ്പോഴും. അന്വേഷണത്തിലാണ്. ഒരിക്കൽ മനക്കലെ കാര്യസ്ഥനുമൊത്ത് വരുന്ന അവഴി അമ്പലത്തിന്റെ മുന്നിലെ ആൽത്തറയിൽ അവശനായി കിടക്കുന്ന ഒരു കുട്ടിയെ കണ്ടു. കാര്യസ്ഥന്റെ (ബാബു നമ്പൂതിരി) മരുമകൻ കുഞ്ഞിരാമനായിരുന്നു അത്. കാഞ്ഞങ്ങാട്ട് തറവാട്ടിൽ നിന്ന് ഇത്ര അകലേക്ക് [അമ്മാവന്റെ വീട്ടിലേക്ക്] കുഞ്ഞി ഒളിച്ചോടിപ്പോന്നതാണ്. ആശാന്ന് കുഞ്ഞിയുടെ രൂപ ഭാവങ്ങൾ ഇഷ്ടമായി. കഥകളി കളിപരിശീലിക്കാൻ അവനെ കളരിയിൽ ചേർത്തു. വീട്ടുകാർക്കും അതു സമ്മതമായിരുന്നു. കേമദ്രുമക്കാരനായ മകൻ നന്നാവണമെന്നേ അമ്മ പ്രാർഥിച്ചുള്ളൂ. ആശാന്റെ അടുത്തായതിൽ സമാധാനവുമായി. കുഞ്ഞിരാമന്റെ പഠനം ആശാന്റെ ശിക്ഷണത്തിൽ നന്നായി നടന്നു. കുഞ്ഞിരാമൻ (മനോജ് കെ. ജയൻ) കേമനായ വേഷക്കാരനായി. നാട്ടുകാരുടെ പ്രിയപ്പെട്ട വേഷക്കാരനായി. ആശാന്റെ ബഹിശ്ചരപ്രാണനായിരുന്നു കുഞ്ഞി. കളിയോഗത്തിന്റെ പ്രധാനവേഷങ്ങൾ നൽകുന്നതിന്ന് മുൻപ് ഏറ്റവും മികച്ച വേഷക്കാരനാവാനുള്ള എല്ലാ ശിക്ഷണവും നൽകി. ശിഷ്യന്റെ വളർച്ചയിൽ ആശാൻ ഏറ്റവും കൂടുതൽ സന്തോഷവാനായി.
ജാതകത്തിന്റെ കേമത്തം കുഞ്ഞിയെ അഹങ്കാരിയും ആശാനോട് അനുസരണയില്ലാത്തവനുമാക്കി. മദ്യപാനശീലവും സ്ത്രീകളോടുള്ള ആസക്തിയും അടക്കാനാവാതെ കുഞ്ഞിയിൽ വളർന്നു. ദാരിദ്ര്യം സ്വയം വരിക്കുകയായിരുന്നു. ഒരുനാൾ കളിയഛനോട് കലഹിച്ച് കുഞ്ഞിരാമൻ കളിയോഗം വിട്ടുപോയി. പ്രിയ സുഹൃത്തായ ചെണ്ടക്കാൻ വാസുവിനെപ്പോലും (മണികണ്ഠൻ പട്ടാമ്പി) പരിഗണിക്കാതെയായി.
ഭഗവത് ഗീതയിൽ അർജുനൻ ശ്രീകൃഷ്ണനോട് ചോദിക്കുന്നുണ്ട്:
"അഥ കേന പ്രയുക്തോയം
പാപം ചരതി പൂരുഷ:
അനിഛിന്നപി വാർഷ്ണേയ
ബലാദിവ നിയോജിത. "
മനുഷ്യൻ പാപം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ഇന്നും ഉത്തരമില്ലാത്തതാണ്. കുഞ്ഞിരാമന്റെ പാപവും 'ബലാദിവ നിയോജിത' തന്നെ. കളിയോഗം വിട്ട് അലഞ്ഞതിൽ ദാരിദ്ര്യം വിട്ടുപോകാതായി. പ്രിയപ്പെട്ടവളായ രാധ (വൈഗ) ഉപേക്ഷിച്ചു. നാടും നാട്ടാരും ഉപേക്ഷിച്ചു.
മനക്കലെ തമ്പുരാന്റെ (കലാമണ്ഡലം രാമദാസ്), കളിയോഗത്തിന്റെ ഉടമസ്ഥന്റെ ഇടപെടലിലൂടെ കുഞ്ഞി വീണ്ടും കളിയോഗത്തിലെത്തി. ആശാൻ സന്തോഷപൂർവം ആദ്യവസാന വേഷങ്ങൾ കുഞ്ഞിരാമന്ന് നല്കി. മദ്യവും മദിരാക്ഷിയും മഹാനടനയ കുഞ്ഞിരാമന് അനായാസം ലഭിച്ചു. കുഞ്ഞിരാമനെന്ന പുരുഷനെ കാമിച്ച ദേവു (തീർഥ ആർ. മുറാബാദ്കർ) സാമ്പ്രദായിക സ്ത്രീ സങ്കൽപ്പങ്ങളിൽ ഒതുങ്ങുന്നവളായിരുന്നില്ല. സ്വാതന്ത്ര്യത്തിന്ന് അവൾ സ്വന്തം ജീവിതം കൊണ്ട് അർഥം കൊടുത്തു. അരങ്ങും നടനവും അവൾക്ക് കിടപ്പറയായിരുന്നു.
അമ്മ (മഞ്ജൂ പിള്ള) മകനുവേണ്ടി നിശ്ചയിച്ചുറപ്പിച്ച വിവാഹം, കളിയരങ്ങുകളുടേയും മദ്യത്തിന്റേയും രതിയുടേയും തിരക്കിൽ കുഞ്ഞിരാമൻ മറന്നു. വീരശൃംഖലയും പൊന്നാടകളും നിറഞ്ഞു. പിന്നെ പിന്നെ കളിയരങ്ങുകളിൽ കുഞ്ഞിരാമൻ ഇടറി. പിഴച്ചു. കളിയഛന്റെ ശാപമെന്നോണം കളിയരങ്ങിൽ കിരീടം ചെരിഞ്ഞു വീണു. കളി ഇല്ലാതായി. അലഞ്ഞ മഹാനടന്റെ വീര്യം അറയിലും ഇല്ലാതായതോടെ ദേവു അറവാതിൽ അടയ്ക്കുകയും ചെയ്തു.
എങ്ങെന്നില്ലാതെ അലഞ്ഞ കുഞ്ഞിരാമൻ ആശാനെ കാണാൻ കൂട്ടാക്കിയില്ല. വാസു പലവട്ടം വിളിച്ചു. മകനെപ്പോലെ കരുതിയ പ്രിയപ്പെട്ട ശിഷ്യനെ കാണാൻ സാധിക്കാതെ ആശാൻ മരിച്ചു. മരിച്ചുകിടക്കുന്ന ആശാനെ കണ്ട് പാപബോധം ആവേശിച്ച കുഞ്ഞിരാമൻ പരിഭ്രാന്തനായി ഓടി. 'ഇക്കളിയച്ചനോടൊത്തിനി കളിക്കാനാവില്ല' എന്ന ആദ്യകാല വാശി ഇപ്പോൾ തീരാനഷ്ടമായി ബോധ്യപ്പെട്ടു. ഓട്ടത്തിൽ നിഴലുകൾ തന്റെ പ്രസിദ്ധ വേഷങ്ങളായി വളർന്ന് കുഞ്ഞിയെ പൊതിഞ്ഞു. നിഴൽവേട്ടയിൽ തന്റെ സാത്വികാംശത്തെ കൂട്ടിമുട്ടിയ കുഞ്ഞിരാമൻ ഓടിമാറിത്തളർന്ന് മഹാകിരാതത്തിൽ അലിഞ്ഞുചേർന്നു.അണിയലങ്ങൾ വഴിനീളെ ഉപേക്ഷിക്കപ്പെട്ട് ശരീരമാത്രനായി തന്റെ പ്രിയങ്കരിയായ പ്രകൃതിയിൽ, മലനാട്ടിൽ വിലയിച്ചു.
റഫീക്ക് അഹമ്മദ്, സുജനിക രാമനുണ്ണി എന്നവർ എഴുതിയ ഗാനങ്ങൾക്ക് ബിജിബാലാണ് സംഗീതം പകർന്നത്. പി. ജയചന്ദ്രൻ, നെടുമ്പിള്ളി രാംമോഹൻ, ബിജിബാൽ എന്നിവർ പാടിയിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
1. | "ഹരിണാക്ഷി" | റഫീക്ക് അഹമ്മദ് | പി. ജയചന്ദ്രൻ | |||||||
2. | "പാപലീലാലോലനാവാൻ" | റഫീക്ക് അഹമ്മദ് | പി. ജയചന്ദ്രൻ | |||||||
3. | "തനുമാനസ ജ്വലിതം" | രാമനുണ്ണി സുജനിക | ബിജിബാൽ | |||||||
4. | "പാപനാശിനി പറക നീ" | രാമനുണ്ണി സുജനിക | ബിജിബാൽ | |||||||
5. | "പി.യുടെ കവിതാഭാഗങ്ങൾ, കഥകളിപ്പദങ്ങൾ" | നെടുമ്പിള്ളി രാംമോഹൻ |
2013-ലെ കേരളത്തിന്റെ അന്തർദ്ദേശീയ ചലച്ചിത്രോത്സവത്തിൽ മത്സര വിഭാഗത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.