From Wikipedia, the free encyclopedia
കളിക്കുവാൻ ഉപയോഗിക്കുന്ന വസ്തുവാണ് കളിപ്പാട്ടം. കളിപ്പാട്ടങ്ങൾ പൊതുവെ കുട്ടികളുമായും വളർത്തുമൃഗങ്ങളുമായും ബന്ധപ്പെട്ടതാണെങ്കിലും മുതിർന്നവരും മറ്റ് മൃഗങ്ങളും കളിപ്പാട്ടങ്ങൾ ഉപയോഗികാറുണ്ട്. കളിപ്പാട്ടം എന്ന നിലയിൽ നിർമ്മിക്കപ്പെട്ട വസ്തുക്കളേപ്പോലെത്തന്നെ കളിക്കുന്നതിനായി ഉപയോഗിക്കുന്ന ഏത് വസ്തുവിനേയും - അതിന്റെ പ്രധാന ഉപയോഗം മറ്റെന്തെങ്കിലും ആണെങ്കിൽക്കൂടെ - കളിപ്പാട്ടം എന്ന് വിശേഷിപ്പിക്കാം. കളിക്കാനുള്ള വസ്തു എന്നതിനേക്കാളുപരി ശേഖരിച്ചു വെക്കുന്നതിനായുള്ള കളിപ്പാട്ടങ്ങളുമുണ്ട്.
ചരിത്രാതീതകാലത്താണ് കളിപ്പാട്ടങ്ങളുടെ ഇദ്ഭവം. പുരാതനകാലത്തെ, പട്ടാളക്കാർ, കുട്ടികൾ, മൃഗങ്ങൾ തുടങ്ങിയവയുടെ പാവകളും മുതിർന്നവർ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയും ആയുധങ്ങളുറ്റെയും ചെറു രൂപങ്ങളും പുരാവസ്തുഗവേഷകർ കണ്ടെടുത്തിട്ടുണ്ട്.
Seamless Wikipedia browsing. On steroids.