From Wikipedia, the free encyclopedia
കേരളത്തിലെ ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ പഞ്ചായത്തിലെ കല്ലാർകുട്ടിയിൽ നേര്യമംഗലം ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി പെരിയാർ നദിയുടെ പോഷകനദിയായ മുതിരപ്പുഴയാറിൽ നിർമിച്ചിട്ടുള്ള ഒരു അണക്കെട്ടാണ് കല്ലാർകുട്ടി അണക്കെട്ട്.[1][2][3] അടിമാലി-രാജക്കാട് റോഡ് ഈ റിസെർവോയിന് മധ്യത്തിലൂടെ നിർമിച്ച പാലത്തിലൂടെയാണ്.
കല്ലാർകുട്ടി അണക്കെട്ട് | |
---|---|
സ്ഥലം | കല്ലാർകുട്ടി, ഇടുക്കി ജില്ല, കേരളം, ഇന്ത്യ |
നിർദ്ദേശാങ്കം | 9°58′48.2052″N 77°0′5.3892″E |
പ്രയോജനം | വൈദ്യുതി നിർമ്മാണം |
നിർമ്മാണം പൂർത്തിയായത് | 1962 |
പ്രവർത്തിപ്പിക്കുന്നത് | KSEB, കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | മുതിരപ്പുഴ |
ഉയരം | 43 മീ (141 അടി) |
നീളം | 182.88 മീ (600 അടി) |
സ്പിൽവേകൾ | 5 |
സ്പിൽവേ തരം | Ogee |
സ്പിൽവേ ശേഷി | 1982.4 M3/Sec |
റിസർവോയർ | |
Creates | കല്ലാർകുട്ടി റിസർവോയർ |
ആകെ സംഭരണശേഷി | 6,880,000 ഘന മീറ്റർ (243,000,000 cu ft) |
ഉപയോഗക്ഷമമായ ശേഷി | 6,510,000 ഘന മീറ്റർ (230,000,000 cu ft) |
പ്രതലം വിസ്തീർണ്ണം | 0.648 ഹെക്ടർ (1.60 ഏക്കർ) |
Power station | |
Operator(s) | KSEB |
Commission date | 1961 |
Turbines | 3 x 17.55 Megawatt (Francis-type) |
Installed capacity | 52.65 MW |
Annual generation | 237 MU |
നേര്യമംഗലം പവർ ഹൗസ് |
ചെങ്കുളം അണക്കെട്ടിന്റെ പവർഹൗസിൽ നിന്നും പുറന്തള്ളുന്ന ജലവും മുതിരപ്പുഴയാറിലെ ജലവും ഇവിടെ തടഞ്ഞു നിർത്തി ലോവർ പെരിയാർ അണക്കെട്ടിന് മുകളിലായി പനംകുട്ടിക്ക് സമീപമുള്ള നേര്യമംഗലം പവർഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. 15 മെഗാവാട്ട് ശേഷി 3 ഉള്ള ടർബൈനുകൾ ഉപയോഗിച്ച് 45 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതപദ്ധതി 1961 ജനുവരി 27-നു നിലവിൽ വന്നു. 2006-ൽ പദ്ധതി നവീകരിച്ചു 45 മെഗാവാട്ടിൽ നിന്ന് 52.65 മെഗാവാട്ടായി ഉയർത്തി. നിലവിൽ വാർഷിക ഉൽപ്പാദനം 237 MU ആണ് [4] 2008 മേയ് 27-ൽ 25 മെഗാവാട്ട് ശേഷി ഉള്ള നേര്യമംഗലം എക്സ്റ്റൻഷൻ പദ്ധതി കൂടി നിലവിൽ വന്നു. ഈ പദ്ധതിയിലെ വാർഷിക ഉൽപ്പാദനം 58.27 MU ആണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.