Remove ads
ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
പ്രശസ്തയായ ഹിന്ദി ചലച്ചിത്ര നടിയാണ് കരീന കപൂർ (ഹിന്ദി: करीना कपूर; ജനനം സെപ്റ്റംബർ 21, 1980[2]) വിളിപ്പേര് ബേബൊ. ഹിന്ദി ചലച്ചിത്ര ലോകത്ത് പ്രശസ്തമായ കപൂർ കുടുംബത്തിൽ ജനിച്ച കരീനയുടെ ആദ്യ ചിത്രം റെഫ്യൂജീയാണ് (2000). ഈ ചിത്രത്തിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് കരീനയ്ക്ക് ലഭിക്കുകയുണ്ടായി.
മുബൈയിലെ പഞ്ചാബ് സ്വദേശമായ കപൂർ കുടുബത്തിൽ രൺധീർ കപൂറിന്റെയും, ബബിതയുടെയും (മുമ്പ്, ശിവ്ദസാനി)[3] ഇളയ മകളായി 1980[1] സെപ്റ്റംബർ 21 നാണ് കരീന ജനിച്ചത്. മൂത്ത സഹോദരി കരിഷ്മയും ഒരു നടിയാണ്. നടനും ചലച്ചിത്ര നിർമ്മാതാവുമായിരുന്ന രാജ് കപൂർ കരീനയുടെ പിതാമഹനാണ്. മാതാവ് വഴി നടൻ ഹരി ശിവദാസാനിയുടെ കൊച്ചുമകളായ കരീന, നടൻ റിഷി കപൂറിന്റെ സഹോദര പുത്രിയാണ്. പിതാവിന്റെ പരമ്പരയിൽ പഞ്ചാബി വംശജയായ[4] അവർ, മാതാവിൻറെ ഭാഗത്തുനിന്ന് സിന്ധിയും ബ്രിട്ടീഷ് വംശജയുമാണ്.[5][6] കരീനയുടെ അഭിപ്രായത്തിൽ തന്റെ ആദ്യ നാമം വന്നത് അന്ന കരിനീന എന്ന പുസ്തകത്തിന്റെ പേരുമായി ബന്ധപ്പെട്ടാണ്.[7]
കരീന ആദ്യമായി അഭിനയിച്ച ചിത്രം 2000-ൽ ജെ.പി. ദത്തയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ റെഫ്യൂജി ആണ്. ഇതിൽ കരീനയും അഭിഷേക് ബച്ചനും അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചെങ്കിലും ചിത്രം വിജയമായിരുന്നില്ല. കരീനയുടെ ആദ്യ വിജയ ചിത്രം തുഷാർ കപൂർ നായകനായി അഭിനയിച്ച മുജേ കുച്ച് കഹനാ ഹൈ യാണ്.[8] പിന്നീട് അഭിനയിച്ച കഭി ഖുശ്ശി കഭി ഖം എന്ന ചിത്രത്തിലെ കഥാപാത്രം കരീനയ്ക്ക് ധാരാളം ജനശ്രദ്ധ നേടി കൊടുത്തു. ഈ ചിത്രവും നല്ല വിജയം കൈവരിച്ചിരുന്നു. തുടർന്ന് കരീന അഭിനയിച്ച കുറച്ച് സിനിമകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ഒരു ഇടവേളക്ക് ശേഷം കരീന അഭിനയിച്ച ചമേലി (2004) എന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എങ്കിലും കരീനയുടെ കഥാപാത്രം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. ഇതിൽ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷമായിരുന്നു കരീനയ്ക്ക്. ഈ ചിത്രത്തിലൂടെ മികച്ച അഭിനയത്തിനുള്ള പ്രത്യേക ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയുണ്ടായി. ഈ ചിത്രം കരീനയുടെ സിനിമാ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.[9]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.