ഓഷധ സസ്യങ്ങളും ചെറിയ കുറ്റിച്ചെടികളും ഉൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് കമ്പാനുലേസീ - Campanulaceae. അപൂർവമായി കുറ്റിച്ചെടികളും വൃക്ഷങ്ങളും ഈ കുടുംബത്തിൽ കാണപ്പെടുന്നുണ്ട്. ഇതിലെ സെൻട്രാപോഗോൺ എന്ന ഒരു അമേരിക്കൻ സസ്യം ആരോഹിയാണ്‌.

വസ്തുതകൾ Campanulaceae, ശാസ്ത്രീയ വർഗ്ഗീകരണം ...
Campanulaceae
Thumb
Campanula cespitosa
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Campanulaceae

Genera

See text.

അടയ്ക്കുക

ഏകദേശം 84 ജനുസുകളും 2400 ഓളം സ്‌പീഷീസുകളും ഉൾപ്പെടുന്ന കമ്പാനുലേസീ കുടുംബത്തിലെ അംഗങ്ങൾ പ്രധാനമായും മിതോഷ്‌ണമേഖലയിലും സമശീതോഷ്‌ണമേഖലയിലും കണ്ടുവരുന്നു. [2] സസ്യഭാഗങ്ങളിലെല്ലാം ഒരു പ്രത്യേക കറ കാണപ്പെടുന്നു. ഇലകൾ ഏകാന്തരമായോ സമ്മുഖമായോ വിന്യസിച്ചിരിക്കുന്ന ഇവയ്ക്ക് അഌപർണങ്ങൾ ഇല്ല. ഇവയിലെ പൂങ്കുലകൾ ആകർഷകങ്ങളാണ്. ചിലപ്പോൾ പൂക്കൾ ഒറ്റയായും കാണുന്നു. പുഷ്പഭാഗങ്ങൾ അഞ്ചോ അഞ്ചിന്റെ ഗുണിതങ്ങളോ ആയിരിക്കും.

Thumb
കേരളത്തിലെ ഉയർന്നപ്രദേശങ്ങളിൽ കാണുന്ന കാട്ടുപുകയില കമ്പാനുലേസീ കുടുംബത്തിലെ അംഗമാണ്

ഉപകുടുംബങ്ങളും ജനുസ്സുകളും

ഇവയുടെ പുഷ്‌പങ്ങളുടെ ഘടനാനുസൃതമായി ഈ കുടുംബത്തെ കമ്പാനുലോയിഡീ, സൈഫിയോയിഡീ, ലൊബീലിയോയിഡീ എന്നിങ്ങനെ മൂന്നു ഉപകുടുംബങ്ങളായി തിരിച്ചിരിക്കുന്നു.

കമ്പാനുല, ലൊബീലിയ എന്നീ ജനുസുകളിലെ സസ്യങ്ങൾ മനോഹരങ്ങളായ പൂക്കൾ ഉണ്ടാകുന്നതിനാൽ ഉദ്യാനസസ്യങ്ങളായി പരിപാലിക്കപ്പെടുന്നു. ചില ഇനങ്ങളിൽ മാംസളമായ വേരുകളും ഫലങ്ങളും ഭക്ഷ്യയോഗ്യമാണ്‌.

Campanuloideae
  • Adenophora
  • Astrocodon
  • Asyneuma
  • Azorina
  • Berenice
  • CampanulaBellflower
  • Canarina
  • Codonopsis
  • Craterocapsa
  • Cryptocodon
  • Cyananthus
  • Cylindrocarpa
  • Echinocodon
  • Edraianthus
  • Feeria
  • Gadellia
  • GithopsisBluecup
  • Gunillaea
  • Hanabusaya
  • Heterochaenia
  • Heterocodon
  • Homocodon
  • Jasione
  • LegousiaVenus' Looking-glass
  • Leptocodon
  • Lightfootia
  • Merciera
  • Michauxia
  • Microcodon
  • Musschia
  • Namacodon
  • Nesocodon
  • Numaeacampa
  • Ostrowskia
  • Peracarpa
  • Petromarula
  • Physoplexis
  • Phyteuma
  • PlatycodonBalloonflower
  • Popoviocodonia
  • Prismatocarpus
  • Rhigiophyllum
  • Roella
  • Sergia
  • Siphocodon
  • Symphyandra
  • Theilera
  • Trachelium
  • Treichelia
  • Triodanis
  • Wahlenbergia
  • Zeugandra
Lobelioideae
  • Apetahia
  • Brighamia
  • Burmeistera
  • Centropogon
  • Clermontia
  • Cyanea
  • Delissea
  • Dialypetalum
  • Diastatea
  • Dielsantha
  • Downingia-Calicoflower
  • Grammatotheca
  • Heterotoma
  • Hippobroma
  • Howellia
  • Hypsela
  • Isotoma
  • Laurentia = Isotoma, Solenopsis, Hippobroma
  • LegenereFalse Venus' Looking-glass
  • Lobelia
  • Lysipomia
  • Monopsis
  • Palmerella
  • Porterella
  • Pratia
  • Ruthiella
  • Sclerotheca
  • Siphocampylus
  • Solenopsis
  • Trematocarpus
  • TrematolobeliaFalse Lobelia
  • Trimeris
  • Unigenes
Cyphioideae
  • Cyphia
  • Cyphocarpus
  • NemacladusThreadplant
  • Parishella
  • Pseudonemacladus

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.