മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്. മമ്മൂട്ടി, സുരേഷ് ഗോപി, ജഗതി ശ്രീകുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
സി.ബി.ഐ. ഉദ്യോഗസ്ഥനായ സേതുരാമയ്യർ എന്ന കേന്ദ്രകഥാപാത്രമായി മമ്മൂട്ടി അഭിനയിച്ചിരിക്കുന്ന കുറ്റാന്വേഷണ ചലച്ചിത്രപരമ്പരയിലെ ആദ്യ ചലച്ചിത്രമാണിത്. ജാഗ്രത (1989), സേതുരാമയ്യർ സി.ബി.ഐ. (2004), നേരറിയാൻ സി.ബി.ഐ. (2005) സിബിഐ 5: ദ ബ്രെയിൻ (2022) എന്നിവയാണ് ഈ പരമ്പരയിലെ മറ്റ് ചലച്ചിത്രങ്ങൾ.
ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിലെ വളരെ ജനപ്രിയമായ പശ്ചാത്തലസംഗീതം ഒരുക്കിയത് ശ്യാം ആണ്.
Seamless Wikipedia browsing. On steroids.