മലയാളചലച്ചിത്രരംഗത്തെ പ്രമുഖനായ തിരക്കഥാകൃത്താണ് എസ്.എൻ. സ്വാമി. കുറ്റാന്വേഷണ ചിത്രങ്ങൾക്ക് പ്രശസ്തനായ ഇദ്ദേഹം നാല്പതോളം മലയാളചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്.

വസ്തുതകൾ എസ്.എൻ. സ്വാമി, ജനനം ...
എസ്.എൻ. സ്വാമി
ജനനം
തൊഴിൽതിരക്കഥാകൃത്ത്
സജീവ കാലം1985–
അടയ്ക്കുക

സി.ബി.ഐ. ചലച്ചിത്രപരമ്പര (ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സി.ബി.ഐ., നേരറിയാൻ സി.ബി.ഐ.), കൂടും തേടി, ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ, ഓഗസ്റ്റ് 1, ധ്രുവം തുടങ്ങിയവയാണ് എസ്.എൻ. സ്വാമിയുടെ പ്രശസ്തമായ ചിത്രങ്ങൾ. സംവിധായകൻ കെ. മധുവിനൊപ്പമാണ് അദ്ദേഹം ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളത്. മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യർ സി.ബി.ഐ., പെരുമാൾ, മോഹൻലാൽ അവതരിപ്പിച്ച സാഗർ ഏലിയാസ് ജാക്കി, അലി ഇമ്രാൻ തുടങ്ങിയ മലയാളസിനിമാ ചരിത്രത്തിലെ ഏറെ പ്രശസ്തമായ കഥാപാത്രങ്ങൾ സൃഷ്ടിച്ചത് ഇദ്ദേഹമാണ്. [1]

മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പുതിയ നിയമം എന്ന സിനിമയിലൂടെ ഈയിടെ അഭിനയരംഗത്തും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ഇദ്ദേഹം തിക്കഥയെഴുതിയ സിനിമകളിൽ പ്രധാന കതാപാത്രമായി ഏറ്റവും അധികം തവണ പ്രത്യക്ഷപ്പെട്ടത് മമ്മൂട്ടിയാണ്, 26 സനിമകളിൽ. ഇന്ത്യയിലെ തന്നെ മറ്റൊരു സൂപ്പർ താരമായ മോഹൻലാൽ 10 സമിനിമകളിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു. മമ്മൂട്ടിയും മോഹൻലാലും ചേർന്ന് അഭിനയിച്ച 2 സിനിമകൾക്കും സ്വാമി തിരക്കഥ എഴുതിയിട്ടുണ്ട്. 8 സുരേഷ് ഗോപി ചിത്രങ്ങളും സ്വാമിയുടെ തൂലികയിൽ പിറന്നിട്ടുണ്ട്. സ്വാമിയുടെ തിരക്കഥയിൽ പിറന്ന സിനിമകളിൽ ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്തത് കെ. മധുവാണ്, 14 എണ്ണം. രണ്ടാം സ്ഥാനം ജോഷിയ്ക്കാണ്, 5.[2]

പുരസ്കാരങ്ങൾ

കൂടുതൽ വിവരങ്ങൾ Award, Year ...
Award Year Project Category Outcome
മൂവി സ്ട്രീറ്റ് ഫിലിം അവാർഡ്‌സ് 2019 സിനിമ ജീവിതത്തിലെ സമഗ്രസംഭവനയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഫലകം:വിജയി
അടയ്ക്കുക

തിരക്കഥ രചിച്ച ചലച്ചിത്രങ്ങൾ

കൂടുതൽ വിവരങ്ങൾ വർഷം, ചലച്ചിത്രം ...
വർഷംചലച്ചിത്രംസംവിധായകൻ
2013ലോക്പാൽജോഷി
2011ഓഗസ്റ്റ് 15ഷാജി കൈലാസ്
2010ജനകൻസഞ്ജീവ് എൻ.ആർ.
2009സാഗർ ഏലിയാസ് ജാക്കി റീലോഡഡ്അമൽ നീരദ്
2009രഹസ്യ പോലീസ്കെ. മധു
2007ജന്മംജോഷി
2006ബാബ കല്യാണിഷാജി കൈലാസ്
2006ബൽറാം v/s താരാദാസ്ഐ.വി. ശശി
2005നേരറിയാൻ സി.ബി.ഐ.കെ. മധു
2004സേതുരാമയ്യർ സി.ബി.ഐ.കെ. മധു
2004അഗ്നിനക്ഷത്രംകരീം
2001നരിമാൻകെ. മധു
1998ദി ട്രൂത്ത്ഷാജി കൈലാസ്
1997ഒരാൾ മാത്രംസത്യൻ അന്തിക്കാട്
1996ആയിരം നാവുള്ള അനന്തൻതുളസീദാസ്
1995ഒരു അഭിഭാഷകന്റെ കേസ് ഡയറികെ. മധു
1994സൈന്യംജോഷി
1993ധ്രുവംജോഷി
1991അടയാളംകെ. മധു
1991അപൂർവ്വം ചിലർകലാധരൻ
1991ചാഞ്ചാട്ടംതുളസീദാസ്
1990പരമ്പരസിബി മലയിൽ
1990കളിക്കളംസത്യൻ അന്തിക്കാട്
1989മൗനം സമ്മതംകെ. മധു
1989അടിക്കുറിപ്പ്കെ. മധു
1989കാർണിവൽപി.ജി. വിശ്വംഭരൻ
1989ജാഗ്രതകെ. മധു
1989നാടുവാഴികൾജോഷി
1988ചരിത്രംജി.എസ്. വിജയൻ
1988മൂന്നാം മുറകെ. മധു
1988ഊഹക്കച്ചവടംകെ. മധു
1988ഓഗസ്റ്റ് 1സിബി മലയിൽ
1988ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്കെ. മധു
1987ഇരുപതാം നൂറ്റാണ്ട്കെ. മധു
1986ഗീതംസാജൻ
1986സ്നേഹമുള്ള സിംഹംസാജൻ
1986അകലത്തെ അമ്പിളിജേസി
1985കണ്ടു കണ്ടറിഞ്ഞുസാജൻ
1985ഒരു നോക്കു കാണാൻസാജൻ
1985കൂടും തേടിപോൾ ബാബു
അടയ്ക്കുക

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.