കേരളത്തിലെ പ്രമുഖനായ രാഷ്ട്രീയനേതാവും അഭിഭാഷകനുമാണ് എ.കെ. ബാലൻ(ജനനം ആഗസ്റ്റ് 3, 1948). 2006-2011 കാലഘട്ടത്തിൽ കേരളത്തിലെ പട്ടികജാതി-പട്ടികവർഗ്ഗം, വൈദ്യുതി എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ഇപ്പോൾ കേരള നിയസഭയിൽ തരൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എ.കെ. ബാലൻ, സി.പി.ഐ(എം) സംസ്ഥാന കമ്മറ്റിയംഗം ആണ്. 2015 മുതൽ സിപിഐ (എം)-ന്റെ കേന്ദ്ര കമ്മിറ്റിയംഗമാണ് ഏ.കെ. ബാലൻ. 2016-ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ തരൂർ മണ്ഡലത്തിൽ നിന്നും വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. രണ്ടുവട്ടം തുടർച്ചയായി മത്സരിച്ചവർ ഒഴിഞ്ഞുനിൽക്കണമെന്ന പാർട്ടി നയമനുസരിച്ച് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചില്ല.
എ.കെ. ബാലൻ | |
---|---|
കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി | |
ഓഫീസിൽ മേയ് 25 2016 – മേയ് 3 2021 | |
മുൻഗാമി | എ.പി. അനിൽകുമാർ, പി.കെ. ജയലക്ഷ്മി |
പിൻഗാമി | കെ. രാധാകൃഷ്ണൻ |
കേരളത്തിലെ സാംസ്കാരിക, നിയമ, പാർലമെന്ററി വകുപ്പ് മന്ത്രി | |
ഓഫീസിൽ മേയ് 25 2016 – മേയ് 3 2021 | |
മുൻഗാമി | കെ.സി. ജോസഫ്, കെ.എം. മാണി |
പിൻഗാമി | സജി ചെറിയാൻ, പി. രാജീവ്, കെ. രാധാകൃഷ്ണൻ |
കേരളത്തിലെ വൈദ്യുത വകുപ്പ് മന്ത്രി | |
ഓഫീസിൽ മേയ് 18 2006 – മേയ് 14 2011 | |
മുൻഗാമി | ആര്യാടൻ മുഹമ്മദ് |
പിൻഗാമി | ആര്യാടൻ മുഹമ്മദ് |
കേരളനിയമസഭാംഗം | |
ഓഫീസിൽ മേയ് 14 2011 – മേയ് 3 2021 | |
പിൻഗാമി | പി.പി. സുമോദ് |
മണ്ഡലം | തരൂർ |
ഓഫീസിൽ മേയ് 16 2001 – മേയ് 14 2011 | |
മുൻഗാമി | എം. നാരായണൻ (കുഴൽമന്ദം) |
മണ്ഡലം | കുഴൽമന്ദം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തൂണേരി, കോഴിക്കോട് ജില്ല | 3 ഓഗസ്റ്റ് 1948
രാഷ്ട്രീയ കക്ഷി | സി.പി.എം. |
പങ്കാളി | പി. കെ. ജമീല |
കുട്ടികൾ | നവീൻ ബാലൻ, നിഖിൽ ബാലൻ |
മാതാപിതാക്കൾ |
|
As of ജൂൺ 29, 2020 ഉറവിടം: നിയമസഭ |
വിദ്യാഭ്യാസം
1948 ഓഗസ്റ്റ് 3-ന് കേളപ്പന്റെയും കുഞ്ഞിയുടെയും മകനായി കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ഉള്ള തൂണേരിയിൽ ജനിച്ചു. കോഴിക്കോട് ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി.[1]
രാഷ്ട്രീയ ചരിത്രം
എസ്.എഫ്.ഐയിലൂടെ ആണ് ബാലൻ രാഷ്ട്രീയ രംഗത്തെത്തിയത്. തലശ്ശേരി ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ അദ്ദേഹം വിദ്യാർത്ഥിരാഷ്ട്രീയത്തിൽ പ്രവർത്തിച്ച് തുടങ്ങി. എസ്.എഫ്.ഐ യുടെ സംസ്ഥാന സെക്രട്ടറിയായും പ്രസിഡന്റുമായിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ഭൂസമരങ്ങളിൽ പങ്കെടുത്ത ബാലൻ 30 ദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കിടന്നിട്ടുണ്ട്. 1980ൽ ഒറ്റപ്പാലത്തുനിന്ന് ലോകസഭയിലേക്കും 2001ൽ കുഴൽമന്ദത്തുനിന്ന് കേരള നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് ജില്ലാ കൗൺസിലിന്റെ ആദ്യ പ്രസിഡന്റായിരുന്നു (1990 - 92). കെ.എസ്.എഫ്.ഇ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് (1996-2001). സി.ഐ.ടി.യുവിന്റെ ദേശീയ പ്രവർത്തക സമിതി അംഗം, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികളും വഹിക്കുന്നു. നിലവിൽ സിപിഐ(എം)-ന്റെ കേന്ദ്രക്കമ്മിറ്റി അംഗമാണ്.[1]
വ്യക്തി ചരിത്രം
മുൻ നിയമസഭാംഗവും സി.പി.ഐ.എം നേതാവുമായിരുന്ന പി.കെ. കുഞ്ഞച്ചന്റെ മകളുമായ ഡോ. പി. കെ. ജമീലയാണ് ഭാര്യ. ആരോഗ്യവകുപ്പ് ഡയറക്റ്ററായി വിരമിച്ചു. നിലവിൽ പി.കെ. ദാസ് മെഡിക്കൽ കോളേജ് സൂപ്രണ്ടാണ്. രണ്ട് മക്കളാണുള്ളത്. നവീൻ ബാലൻ പാരിസിൽ ഇന്റർ നാഷണൽ ബിസിനസ് ഡെവലപ്പറാണ്, നിഖിൽ ബാലൻ നെതർലൻഡ്‌സിൽ പി.ജി. വിദ്യാർഥിയാണ്.[1]
അവലംബങ്ങൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.