From Wikipedia, the free encyclopedia
എക്കോ (Echo) (/ˈɛkoʊ/; ഗ്രീക്ക്: Ἠχώ, ഗ്രീക്കു പുരാണകഥകളിലെ വനദേവതകളിലൊരുവളാണ്. ഹീരയുടെ ശാപം കൊണ്ടോ അതോ പാൻദേവന്റെ പ്രതികാരം കൊണ്ടോ അവൾ വെറുമൊരു മാറ്റൊലി മാത്രമായിത്തീർന്നു.
നിർത്താതെ സംസാരിക്കാൻ കഴിവുള്ളവളായിരുന്നു എക്കോ. സിഥറോൺ പർവതനിരകളിൽ പലപ്പോഴും കാമിനികളുമായി സൈരസല്ലാപം നടത്താൻ സ്യൂസ് എത്താറുണ്ടായിരുന്നു. സ്യൂസിന്റെ നീക്കങ്ങളിൽ സദാ സംശയാലുവായിരുന്ന പത്നി ഹീര, സ്യൂസിനെ കൈയോടെ പിടികൂടാനായി പിന്തുടർന്നെത്തുകയും പതിവായിരുന്നു. അത്തരമൊരവസരത്തിൽ എക്കോ തന്റെ വാചാലതയിൽ ഹീരയെ തടുത്തു നിർത്തി. ക്രുദ്ധയായ ഹീര ശപിച്ചു. നിനക്ക് ഒരിക്കലും സ്വയം ഒന്നും പറയാനാവില്ല. മറ്റുള്ളവരുടെ അവസാനവാക്കുകൾ ഏറ്റു പറയാനേ കഴിയൂ. എക്കോ മൂകയായി പർവതനിരകളിൽ അലഞ്ഞു നടന്നു. ഒരിക്കൽ അവൾ അതികോമളനായ നാർസിസ്സസിനെ കാണാനിടയായി. പ്രണയപരവശയായ അവൾക്ക് നാർസിസ്സിന്റെ സ്വഗതോക്തികൾ ഏറ്റു പറയുകയല്ലാതെ സ്വന്തം അഭീഷ്ടം വെളിപ്പെടുത്താനായില്ല. പ്രണയപാരവശ്യത്തിൽ അവൾ തേഞ്ഞുമാഞ്ഞു പോയെന്നും മാറ്റൊലി മാത്രം നിലനിന്നുവെന്നും ഒരു കഥ [1],[2]
മറ്റൊരു കഥയനുസരിച്ച് പാൻദേവൻ[3],[4] എക്കോയുടെ അസാമാന്യസംഗീതപ്രതിഭയിൽ അസൂയാലുവായി, ജനങ്ങളെ അവൾക്കെതിരെ പ്രകോപിപ്പിച്ച് അവളെ നിഷ്കരുണം തുണ്ടുതുണ്ടാക്കി സർവദിശകളിലും വലിച്ചെറിഞ്ഞു. അതല്ല, തന്റെ പ്രേമാഭ്യർഥന എക്കോ നിരസിച്ചതു കൊണ്ടാണ് പാൻദേവൻ അങ്ങനെ ചെയ്തതെന്ന് മറ്റൊരു കഥയുമുണ്ട്. എന്തായാലും ഭൂമിദേവി എക്കോയുടെ ചിതറിത്തെറിച്ച കഷണങ്ങളെല്ലാം സ്വയം തന്നിൽ സ്വരൂപിച്ചുവെച്ചു. ആ അവശിഷ്ടങ്ങൾ ഗാനമുതിർത്തുകൊണ്ടയിരിക്കുന്നുവെന്നു സങ്കല്പം. [5]
മറ്റു ചില കഥകൾ പാൻദേവനും എക്കോയും വിവാഹിതരായെന്നും പറയുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.