കർണ്ണാടകസംസ്ഥാനത്തിലെ ജില്ല From Wikipedia, the free encyclopedia
കർണാടക സംസ്ഥാനത്തിൽ കൊങ്കൺ തീരത്തായി സ്ഥിതിചെയ്യുന്ന ഒരു ജില്ലയാണ് ഉത്തര കന്നഡ ജില്ല (തുളു/കന്നഡ: ಉತ್ತರ ಕನ್ನಡ ಜಿಲ್ಲೆ ) നോർത്ത് കനറ എന്ന് ഒരു പേരും ഈ ജില്ലയ്ക്കുണ്ട്. ഈ ജില്ലയുടെ ആസ്ഥാനം കാർവാർ ആണ്. തെക്ക് ഉഡുപ്പി ജില്ല, വടക്ക് ബെൽഗാം, ഗോവ, കിഴക്ക് ധാർവാഡ്, ഹാവേരി, പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ് ഉത്തര കന്നഡ ജില്ലയുടെ അതിർത്തികൾ.
ഉത്തര കന്നഡ ജില്ല ಉತ್ತರ ಕನ್ನಡ ಜಿಲ್ಲೆ North Kanara | |
---|---|
World's Second Tallest Statue of Shiva at Murdeshwar | |
Country | India |
State | Karnataka |
Region | Konkan |
Headquarter | Karwar |
Talukas | Karwar, Ankola, Kumta, Honnavar, Bhatkal, Sirsi, Siddapur, Yellapur, Mundgod, Haliyal, Joida |
• Deputy Commissioner | Shri Ujwal Kumar Ghosh |
• ആകെ | 10,291 ച.കി.മീ.(3,973 ച മൈ) |
•റാങ്ക് | 5th |
(2011)[1] | |
• ആകെ | 1,437,169 |
• ജനസാന്ദ്രത | 140/ച.കി.മീ.(400/ച മൈ) |
• Official | Kannada |
സമയമേഖല | UTC+5:30 (IST) |
PIN | 581xxx |
Telephone code | +91 0(838x) |
വാഹന റെജിസ്ട്രേഷൻ |
|
Coastline | 142 കിലോമീറ്റർ (88 മൈ) |
Sex ratio | 0.975[1] ♂/♀ |
Literacy | 84.03% |
Lok Sabha constituency | Kanara Lok Sabha constituency |
Climate | Mansoon (Köppen) |
Precipitation | 2,835 മില്ലിമീറ്റർ (111.6 ഇഞ്ച്) |
Avg. summer temperature | 33 °C (91 °F) |
Avg. winter temperature | 20 °C (68 °F) |
വെബ്സൈറ്റ് | uttarakannada |
കാർവാർ ആണ് ജില്ലാസ്ഥാനം.
350 - 525 കാലഘട്ടത്തിൽ കാദംബ രാജവംശം ഉത്തര കന്നഡ ജില്ലയിലെ ബനവാസി ആസ്ഥാനമാക്കിയായിരുന്നു ഭരിച്ചിരുന്നത്. 1750കളിൽ മറാത്ത രാജവംശത്തിന്റെയും പിന്നീട് ടിപ്പുവിന്റെയും അധീനതയിലായിരുന്നു. 1799-ൽ നാലാം മൈസൂർ യുദ്ധത്തിൽ വീരമൃത്യു വരിച്ചതോടെ ടിപ്പുവിൻറെ കൈവശമുണ്ടായിരുന്ന കന്നഡ(കെനറ) ജില്ല ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായി. 1859ൽ കന്നഡ(കെനറ) ജില്ല രണ്ടായി വിഭജിച്ച് ദക്ഷിണ കന്നഡ എന്നും ഉത്തര കന്നഡ എന്നും വേർതിരിക്കപ്പെട്ടു. ദക്ഷിണ കന്നഡ മദ്രാസ് സംസ്ഥാനത്തിൻറെ കീഴിലായപ്പോൾ ഉത്തര കന്നഡ ബോംബേ പ്രസിഡൻസിയുടെ കീഴിലായി.
സ്വാതന്ത്ര്യലബ്ദിക്കുശേഷം ബോംബേ പ്രസിഡൻസി ബോംബേ സംസ്ഥാനമായി, 1956 ബോംബേ സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തുള്ള പ്രദേശങ്ങൾ മൈസൂർ സംസ്ഥാനത്തിൽ ലയിപ്പിച്ചു, 1972-ൽ മൈസൂർ സംസ്ഥാനം കർണാടകയായി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.