ഉത്തരായനരേഖ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഉത്തരായനകാലത്തിന്റെ അവസാനദിവസം, സൂര്യൻ നേരെ മുകളിലെത്തുന്ന അക്ഷാംശരേഖയാണ് 'ഉത്തരായനരേഖ' (ഇംഗ്ലീഷ്: Tropic of Cancer). ഇപ്പോഴത്തെ ഉത്തരായനരേഖയുടെ സ്ഥാനം ഭൂമദ്ധ്യരേഖയ്ക്ക് 23 ഡിഗ്രി 26 മിനിട്ട് 16 സെക്കന്റ് വടക്കായാണ്. ഉത്തരായനത്തിന്റെ അവസാനദിവസം ഭൂമിയുടെ ഉത്തരാർദ്ധഗോളം സൂര്യനു നേരെ പരമാവധി ചരിയുന്നതിനാൽ സൂര്യൻ ഉത്തരായനരേഖയ്ക്ക് നേരെ മുകളിൽ എത്തുന്നു. ഇത്തരത്തിൽ സൂര്യൻ നേരെ മുകളിൽ എത്തുന്ന ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും വടക്കുള്ള അക്ഷാംശരേഖയാണ് ഉത്തരായനരേഖ.ഉത്തരായനരേഖ ഭാരതത്തിലൂടെ കടന്നു പോകുന്നുണ്ട്.
ഉത്തരായനരേഖയുടെ ദക്ഷിണാർദ്ധഗോളത്തിലെ തുല്യനാണ് ദക്ഷിണായനരേഖ. ഈ അയനാന്തരേഖകൾ ഭൂഗോളത്തിനെ അടയാളപ്പെടുത്തുന്ന അഞ്ച് പ്രധാന അക്ഷാംശവൃത്തങ്ങളിൽ രണ്ടെണ്ണമാണ്. ശേഷിച്ചവ ഭൂമദ്ധ്യരേഖ, ആർട്ടിക്ക് വൃത്തം, അന്റാർട്ടിക് വൃത്തം എന്നിവയാണ്. ഭൂമദ്ധ്യരേഖ ഒഴിച്ചുള്ള നാലു വൃത്തങ്ങളുടെയും സ്ഥാനം ആപേക്ഷികമാണ്. ഭൂമിയുടെ ഭ്രമണപഥത്തിനാപേക്ഷികമായുള്ള ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവാണ് പ്രസ്തുത വൃത്തങ്ങളുടെ സ്ഥാനം നിർണയിക്കുന്നത്.
ഈ രേഖയ്ക്ക് ഉത്തരായന രേഖ എന്ന് നാമം വരാൻ കാരണം, സൂര്യൻ ഈ രേഖയിലെത്തുന്ന ദിവസമാണ് ഭൂമിയുടെ ഉത്തരാർദ്ധഗോളം സൂര്യനു നേരെ പരമാവധി ചരിയുകയും, സൂര്യന്റെ തെക്കു നിന്നും വടക്കോട്ടുള്ള ആപേക്ഷികസ്ഥാനാന്തരം സംഭവിക്കുകയും ചെയ്യുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിനാപേക്ഷികമായി ഭൂമിയുടെ അച്ചുതണ്ടിനുണ്ടാകുന്ന ചരിവാണ് ഇത്തരത്തിൽ സൂര്യൻ തെക്കു നിന്നും വടക്കോട്ട് സഞ്ചരിക്കുന്നതായി അനുഭവപ്പെടാൻ കാരണം. തെക്കു നിന്നും വടക്കോട്ടുള്ള സൂര്യന്റെ ഈ യാത്രയെ 'ഉത്തരായനം' എന്ന് പറയുന്നു. (സംസ്കൃതത്തിൽ 'ഉത്തരം' എന്ന വാക്കിനു 'വടക്ക്' എന്നും 'അയനം' എന്നാൽ 'യാത്ര' എന്നുമാണ് അർത്ഥം. അതിനാൽ ഉത്തരായനം എന്നാൽ 'വടക്കോട്ടുള്ള യാത്ര' എന്നർത്ഥം വരുന്നു)
ഈ രേഖയുടെ ഇംഗ്ലീഷ് നാമം Tropic of Cancer ('ട്രോപിക് ഓഫ് കാൻസർ') എന്നാണ്. ഈ നാമം വരാൻ കാരണം, ഉത്തരായനരേഖയിലെത്തുന്ന സൂര്യൻ ജ്യോതിശ്ശാസ്ത്രപ്രകാരം കർക്കടകരാശിയിൽ പ്രവേശിക്കുന്നു. കർക്കടകരാശിയുടെ ലാറ്റിൻ നാമമാണ് കാൻസർ എന്നത്. ട്രോപിക് എന്ന വാക്ക് ഗ്രീക്ക് ഭാഷയിലെ അർത്ഥം 'തിരിവ്' എന്നർത്ഥം വരുന്ന τροπή (ട്രോപേയ്) എന്ന വാക്കിൽ നിന്നും ഉത്ഭവിച്ചതാണ്. അയനാന്തങ്ങളിലെ സൂര്യന്റെ തിരിച്ചുവരവിനെയാണ് ട്രോപിക് എന്ന വാക്ക് കൊണ്ട് സൂചിപ്പിക്കുന്നത്.
2012ലെ കാലത്തെ കണക്കനുസരിച്ച് ഉത്തരായനരേഖയുടെ സ്ഥാനം ഭൂമദ്ധ്യരേഖയ്ക്ക് 23° 26′ 16″ [1] വടക്കായാണ്.പുരസ്സരണം മൂലം വിഷുവങ്ങളുടെ സ്ഥാനചലനം സംഭവിക്കുന്നതിനാൽ, (ഇപ്പോഴത്തെ കണ്ടെത്തലനുസരിച്ച്) ഉത്തരായനരേഖയുടെ സ്ഥാനം തെക്ക് ഭാഗത്തേക്ക് ഏകദേശം അര സെക്കന്റ് (0.47″) അക്ഷാംശരേഖ വച്ച് നീങ്ങിക്കൊണ്ടിരിക്കുന്നു. (1917ൽ ഉത്തരായനരേഖയുടെ സ്ഥാനം കൃത്യം 23° 27' ആയിരുന്നു)[2]
ഭൂമദ്ധ്യരേഖയ്ക്ക് തെക്കുഭാഗത്തുള്ള ഉത്തരായനരേഖയുടെ സമരേഖയാണ് ദക്ഷിണായനരേഖ.
പ്രൈം മെറിഡിയനിൽ നിന്ന് തുടങ്ങി കിഴക്കോട്ട് സഞ്ചരിക്കുമ്പോൾ,
ഉത്തരായന രേഖ കടന്നു പോകുന്ന പ്രധാന സ്ഥലങ്ങൾ :
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.