ഇളയരാജ (മലയാള ചലച്ചിത്രം)

2019ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

മാധവ് രാംദാസൻ കഥയെഴുതി സംവിധാനം ചെയ്ത് 2019ൽ റിലീസ് ചെയ്ത മലയാള ചലച്ചിത്രമാണ് ഇളയരാജ. സുദീപ് ടി ജോർജ്ജ് ആണ് തിരക്കഥ. മേൽവിലാസം, അപ്പോത്തിക്കരി എന്നീ ചിത്രങ്ങൾക്കുശേഷം മാധവ് രാംദാസൻ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഇത്. ഗിന്നസ് പക്രു, ഹരിശ്രീ അശോകൻ, ഗോകുൽ സുരേഷ്, ദീപക് പറമ്പോൾ,ബേബി ആർദ്ര, മാസ്റ്റർ ആദിത്യൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. [1]

വസ്തുതകൾ ഇളയരാജ, സംവിധാനം ...
ഇളയരാജ
സംവിധാനംമാധവ് രാംദാസൻ
നിർമ്മാണം
  • ജയരാജ് ടി കൃഷ്ണൻ
    *സുജിത്ത് കൃഷ്ണ
    *ബിനീഷ് ബാബു
രചനമാധവ് രാംദാസൻ
തിരക്കഥസുദീപ് ടി ജോർജ്
സംഭാഷണംസുദീപ് ടി ജോർജ്
അഭിനേതാക്കൾഗിന്നസ് പക്രു
ഹരിശ്രീ അശോകൻ
ഗോകുൽ സുരേഷ്
ദീപക് പറമ്പോൾ
ബേബി ആർദ്ര
മാസ്റ്റർ ആദിത്യൻ
സംഗീതംരതീഷ് വേഗ
ഗാനരചന
ഛായാഗ്രഹണംപാപ്പിനു
ചിത്രസംയോജനംശ്രീനിവാസ് കൃഷ്ണ
റിലീസിങ് തീയതി
  • 22 മാർച്ച് 2019 (2019-03-22)
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം142 minutes
അടയ്ക്കുക

കഥാസാരം

തൃശ്ശൂർ നഗരത്തിൽ കപ്പലണ്ടി കച്ചവടം ചെയ്ത് കുടുംബം പുലർത്തുന്ന വനജന്റെ (ഗിന്നസ് പക്രു) മകൻ സുബ്രു ചെസ്സിൽ അസാമാന്യ പ്രതിഭയാണ്. അവന്റെ വൈദഗ്ധ്യം അവനെ ടൗണിലെ ഹീറോയാക്കി മാറ്റുന്നു. സുബ്രുവിന്റെ പ്രാഗൽഭ്യം കണ്ട് ഇഷ്ടപ്പെട്ട ഒരു അദ്ധ്യാപകൻ അവനെ സർക്കാർ സ്‌കൂളിൽ നിന്നും പബ്ലിക് സ്‌കൂളിലേക്ക് കൊണ്ട് വരുന്നു. ഇതോടെ സുബ്രുവിന്റെ ജീവിതം മാറിമറിയുന്നു.[2]

അഭിനേതാക്കൾ

ഈ ചിത്രത്തിലെ ഗാനങ്ങൾ

കൂടുതൽ വിവരങ്ങൾ ഗാനം, ഗായകർ ...
ഗാനംഗായകർവരികൾസംഗീതം
കപ്പലണ്ടിജയസൂര്യസന്തോഷ് വർമ്മരതീഷ് വേഗ
ഓരോ വെയിലിൽനരേഷ് അയ്യർബി കെ ഹരിനാരായണൻരതീഷ് വേഗ
ഇരവും പകലുംബിജു നാരായണൻബി കെ ഹരിനാരായണൻരതീഷ് വേഗ
എന്നാലും ജീവിതമാകെപി ജയചന്ദ്രൻ, കോറസ്,ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻരതീഷ് വേഗ
ചെറു ചെറുസുരേഷ് ഗോപിസന്തോഷ് വർമ്മരതീഷ് വേഗ
സ്പെല്ലിങ് ബീആൻ ആമിബി കെ ഹരിനാരായണൻരതീഷ് വേഗ
ചെമ്മാനച്ചേലോടെരേഷ്മജ്യോതിഷ് ടി കാശിരതീഷ് വേഗ
ഊതിയാൽ അണയില്ലനിഖിൽ മാത്യുമാധവ് രാംദാസൻരതീഷ് വേഗ
അടയ്ക്കുക

അവലംബം

ബാഹ്യ കണ്ണികൾ

Wikiwand - on

Seamless Wikipedia browsing. On steroids.