1950-ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതുമുതൽ ഇന്ത്യയിലെ രാഷ്ട്രപതിമാരായി സ്ഥാനമേറ്റവരുടെ പൂർണപട്ടികയാണിത്[1].

രാഷ്ട്രപതിമാർ

ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജയിച്ചതിനുശേഷം രാഷ്ട്രപതിമാരായവരെയാണ്, ഈ പട്ടികയിൽ ക്രമനമ്പർ അടിസ്ഥാനത്തിൽ നല്കിയിരിക്കുന്നത്. അതുകൊണ്ട്, ആക്ടിങ്ങ് പ്രസിഡന്റുമാരായി ചുമതലയേറ്റ വരാഹഗിരി വെങ്കട ഗിരി, മുഹമ്മദ് ഹിദായത്തുള്ള, ബാസപ്പ ദാനപ്പ ജട്ടി എന്നിവരുടെ കാലഘട്ടങ്ങളിൽ ക്രമനമ്പർ രേഖപ്പെടുത്തിയിട്ടില്ല. ഒരു രാഷ്ട്രീയകക്ഷിയെയും ഇന്ത്യയുടെ രാഷ്ട്രപതി പ്രതിനിധീകരിക്കുന്നില്ല. പട്ടികയിൽ ഉപയോഗിച്ചിരിക്കുന്ന നിറങ്ങൾ സൂചിപ്പിക്കുന്നത് ചുവടെ:

നിറസൂചകം
  ഇന്ത്യയുടെ ആക്ടിങ്ങ് പ്രസിഡന്റ് (*)
കൂടുതൽ വിവരങ്ങൾ ന., പേര് (ജനനം–മരണം) ...
ന. പേര്
(ജനനം–മരണം)
ചിത്രം തിരഞ്ഞെടുത്തത് പദവിയിലെത്തിയത് പദവിയൊഴിഞ്ഞത് ' ഉപരാഷ്ട്രപതി
1 രാജേന്ദ്ര പ്രസാദ്
(1884–1963)
1952
1957
26 ജനുവരി 1950 12 മേയ് 1962 ഡോ.സർവേപള്ളി രാധാകൃഷ്ണൻ
ബിഹാറിൽ നിന്നുള്ള രാജേന്ദ്ര പ്രസാദ്, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രാഷ്ട്രപതിയും, ഏറ്റവും കൂടുതൽ കാലം (12 വർഷം) രാഷ്ട്രപതിയുമായുള്ള വ്യക്തിയാണ്.[2][3] ഇന്ത്യയുടെ സ്വാതന്ത്ര്യസമരക്കാലത്തെ സ്വാതന്ത്ര്യപ്പേരാളിയും കൂടിയാണദ്ദേഹം.[4] രണ്ട് തവണ രാഷ്ട്രപതിയായി സേവനം അനുഷ്ഠിക്കാൻ കഴിഞ്ഞ ഏകരാഷ്ട്രപതിയാണ് രാജേന്ദ്ര പ്രസാദ്.[5]
2 സർവേപള്ളി രാധാകൃഷ്ണൻ
(1888–1975)
1962 13 മേയ് 1962 13 മേയ് 1967Bharat Ratna സാക്കിർ ഹുസൈൻ
ഒരു പ്രമുഖ തത്ത്വചിന്തകനും എഴുത്തുകാരനുമായ എസ്. രാധാകൃഷ്ണൻ, ആന്ധ്രാ സർവ്വകലാശാലയുടെയും ബനാറസ് ഹിന്ദു സർവ്വകലാശാലയുടെയും വൈസ് ചാൻസലർ പദവിയും വഹിച്ചിട്ടുണ്ട്.[6] പോപ് പോൾ നാലാമനിൽ നിന്ന് നൈറ്റ് ഒഫ് ദ ഗോൾഡൻ ആർമി ഒഫ് അഞ്ജെൽസ് പദവി ഇദ്ദേഹം നേടിയുണ്ട്. രാഷ്ട്രപതിയാവുന്നതിനുമുമ്പ് തന്നെ, 1954-ൽ ഭാരതരത്ന പുരസ്കാരം ലഭിച്ചു.[7] തെക്കേ ഇന്ത്യയിൽ നിന്നുള്ള ആദ്യരാഷ്ട്രപതിയും കൂടിയാണ് ഇദ്ദേഹം.
3 സാക്കിർ ഹുസൈൻ
(1897–1969)
1967 13 മേയ് 1967 3 മേയ് 1969 വരാഹഗിരി വെങ്കട ഗിരി
അലിഗഢ് മുസ്ലിം സർവ്വകലാശാലയുടെ വൈസ് ചാൻസലറായിരുന്ന സാക്കിർ ഹുസൈന് പത്മവിഭൂഷനും ഭാരതരത്നവും ലഭിച്ചിട്ടുണ്ട്.[8] രാഷ്ട്രപതി പദവിയിലായിരിക്കുമ്പോൾ അന്തരിക്കുന്ന ആദ്യത്തെ വ്യക്തിയും ഇദ്ദേഹമാണ്. ഏറ്റവും കുറവ് കാലം രാഷ്ട്രപതിയായിരുന്ന വ്യക്തിയുമാണ്. മുസ്ലിം വിഭാഗത്തിൽ നിന്നുമുള്ള ആദ്യരാഷ്ട്രപതിയാണ് ഇദ്ദേഹം.
വരാഹഗിരി വെങ്കട ഗിരി *
(1894–1980)
3 മേയ് 1969 20 ജൂലൈ 1969
രാഷ്ട്രപതിയായിരുന്ന സാക്കിർ ഹുസൈന്റെ മരണത്തെത്തുടർന്ന്, 1967-ൽ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട വി.വി. ഗിരി ഇന്ത്യയുടെ താത്കാലിക രാഷ്ട്രപതിയായി നിയമിക്കപ്പെട്ടു.[9] കുറച്ചു മാസങ്ങൾക്കകംതന്നെ, രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അദ്ദേഹം രാജിവെച്ചു.[10]
മുഹമ്മദ് ഹിദായത്തുള്ള *
(1905–1992)
20 ജൂലൈ 1969 24 ഓഗസ്റ്റ് 1969
ഇന്ത്യയുടെ മുഖ്യന്യായാധിപനായിരുന്ന ഹിദായത്തുള്ളയ്ക്ക് ഓർഡർ ഒഫ് ദ ബ്രിട്ടിഷ് എമ്പയർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[11] വി.വി. ഗിരി ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കുന്നതുവരെ, ഇന്ത്യയുടെ താത്കാലിക രാഷ്ട്രപതിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു.
4 വരാഹഗിരി വെങ്കട ഗിരി
(1894–1980)
1969 24 ഓഗസ്റ്റ് 1969 24 ഓഗസ്റ്റ് 1974 ഗോപാൽ സ്വരൂപ് പഥക്
രാഷ്ട്രപതിയായും താത്കാലിക രാഷ്ട്രപതിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ഒരേയൊരു വ്യക്തിയാണ് വി.വി. ഗിരി. ഇദ്ദേഹത്തിന് ഭാരതരത്ന ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ കേന്ദ്രതൊഴിൽ മന്ത്രിയായും സിലോണിലേയ്ക്കുള്ള (ശ്രീലങ്ക) ഹൈ കമ്മീഷണറായും പ്രവർത്തിച്ചിട്ടുണ്ട്.[12]
5 ഫക്രുദ്ദീൻ അലി അഹമ്മദ്‌
(1905–1977)
1974 24 ഓഗസ്റ്റ് 1974 11 ഫെബ്രുവരി 1977 ബാസപ്പ ദാനപ്പ ജട്ടി
രാഷ്ട്രപതിയാവുന്നതിനുമുമ്പ് ഫക്രുദ്ദീൻ അലി അഹമ്മദ് കേന്ദ്രമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. രാഷ്ട്രപതി കാലാവധി തീരുന്നതിനു മുമ്പ് തന്നെ, 1977-ൽ അന്തരിച്ചു. രാഷ്ട്രപതി പദവിയിലിരിക്കുമ്പോൾ, അന്തരിക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയാണ് ഇദ്ദേഹം.[13] അടിയന്തരാവസ്ഥയുടെ കാലത്ത് രാഷ്ട്രപതിയായിരുന്നത് ഇദ്ദേഹമാണ്.[14]
ബാസപ്പ ദാനപ്പ ജട്ടി *
(1912–2002)
11 ഫെബ്രുവരി 1977 25 ജൂലൈ 1977
രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദിന്റെ മരണത്തെത്തുടർന്ന്, 1974-ൽ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ബാസപ്പ ദാനപ്പ ജട്ടി ഇന്ത്യയുടെ താത്കാലിക രാഷ്ട്രപതിയായി നിയമിക്കപ്പെട്ടു. ഇദ്ദേഹം മൈസൂർ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.[13][15]
6 നീലം സഞ്ജീവ റെഡ്ഡി
(1913–1996)
1977 25 ജൂലൈ 1977 25 ജൂലൈ 1982 ബാസപ്പ ദാനപ്പ ജട്ടി

മുഹമ്മദ് ഹിദായത്തുള്ള

ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ ആദ്യമുഖ്യമന്ത്രിയായിരുന്നു എൻ.എസ്. റെഡ്ഡി. ആന്ധ്രാപ്രദേശിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട, ജനതാ പാർട്ടിയിൽ നിന്നുള്ള ഒരേയൊരു ലോക്സഭാംഗമായിരുന്നു ഇദ്ദേഹം.[16] 1977 മാർച്ച് 26-ന് ഇദ്ദേഹത്തെ ഐകകണ്ഠേന ലോക്‌സഭാ സ്പീക്കറായി തെരഞ്ഞെടുത്തു. പിന്നീട് ഈ പദവി ഒഴിഞ്ഞ്, 1977 ജൂലൈ 13-ന് ഇന്ത്യയുടെ ആറാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.
7 ഗ്യാനി സെയിൽ സിംഗ്‌
(1916–1994)
1982 25 ജൂലൈ 1982 25 ജൂലൈ 1987 മുഹമ്മദ് ഹിദായത്തുള്ള

രാമസ്വാമി വെങ്കടരാമൻ

1972 മാർച്ചിൽ, ഗ്യാനി സെയിൽ സിംഗ്‌ പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേറ്റു. 1980-ൽ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രിയായി. 1983 മുതൽ 1986 വരെ ചേരിചേരാ പ്രസ്ഥാനത്തിന്റെ (NAM) സെക്രട്ടറി ജനറലറായിരുന്നു.[17]
8 രാമസ്വാമി വെങ്കടരാമൻ
(1910–2009)
1987 25 ജൂലൈ 1987 25 ജൂലൈ 1992 ശങ്കർ ദയാൽ ശർമ്മ
1942-ൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനു് ബ്രിട്ടീഷുകാർ, വെങ്കടരാമനെ ജയിലടച്ചിട്ടുണ്ട്.[18] പീന്നിട്, സ്വതന്ത്യ ഇന്ത്യയിലെ താത്കാലിക പാർലമെന്റിലേക്ക് കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള അംഗമായി തിരഞ്ഞെടുക്കുകയും കേന്ദ്രസർക്കാരിന്റെ ഭാഗമായി, ആദ്യം ധനകാര്യം, വ്യവസായം എന്നീ വകുപ്പമന്ത്രിയായി പ്രവർത്തിച്ചു. പിന്നീട്, പ്രതിരോധവകുപ്പുമന്ത്രിയായും പ്രവർത്തിക്കുകയും ചെയ്തു.[19]
9 ശങ്കർ ദയാൽ ശർമ്മ
(1918–1999)
1992 25 ജൂലൈ 1992 25 ജൂലൈ 1997 കോച്ചേരിൽ രാമൻ നാരായണൻ
ശങ്കർ ദയാൽ ശർമ്മ, മധ്യപ്രദേശ് മുഖ്യമന്ത്രിയായും കേന്ദ്രവാർത്താവിനിമയവകുപ്പുമന്ത്രിയായും പ്രവർത്തിച്ചു. ആന്ധ്രാപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്.[20]
10 കോച്ചേരിൽ രാമൻ നാരായണൻ
(1920–2005)
1997 25 ജൂലൈ 1997 25 ജൂലൈ 2002 കൃഷ്ണകാന്ത്
തായ്‌ലാന്റ്, തുർക്കി, ചൈന, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ അംബാസിഡറായി കെ.ആർ. നാരായണൻ പ്രവർത്തിച്ചു. ശാസ്ത്രത്തിലും നിയമത്തിലും ഡോക്റേറ്റ് ലഭിച്ചിട്ടുള്ള ഇദ്ദേഹം നിരവധി സർവ്വകലാശാലകളുടെ ചാൻസലർ പദവി വഹിച്ചിട്ടുണ്ട്.[21] ജവഹർലാൽ നെഹ്റു സർവ്വകലാശാലയുടെ വൈസ് ചാൻസലർ പദവിയും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. [22] കേരളത്തിൽ നിന്നുള്ള ആദ്യരാഷ്ട്രപതിയും, ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യരാഷ്ട്രപതിയും കൂടിയാണ് ഇദ്ദേഹം.
11 എ.പി.ജെ. അബ്ദുൽ കലാം
(1931–2015)
2002 25 ജൂലൈ 2002 25 ജൂലൈ 2007 ഭൈറോൺ സിങ് ശെഖാവത്ത്
ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലുകളുടെയും ആണവായുധപദ്ധതികളുടെയും വികാസത്തിനു മുഖ്യപങ്കുവഹിച്ച ഒരു ശാസ്ത്രജ്ഞനാണ് എ.പി.ജെ. അബ്ദുൽ കലാം.[23] ഇദ്ദേഹത്തിനു ഭാരതരത്ന ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ജനകീയമായ ഇടപെടലുകൾ കാരണം 'ജനകീയനായ രാഷ്ട്രപതി' എന്നും കലാം അറിയപ്പെടുന്നു. അവിവാഹിതനായ ആദ്യരാഷ്ട്രപതിയും മുസ്ലിം വിഭാഗത്തിൽ നിന്നും കാലാവധി പൂർത്തിയാക്കിയ ആദ്യരാഷ്ട്രപതിയും കൂടിയാണ് ഇദ്ദേഹം. ഷില്ലോങ്ങിൽ വെച്ച് ഒരു പ്രഭാഷണം നടത്തുന്നതിനിടയിൽ ഹൃദയസ്തംഭനത്തെ തുടർന്നാണ് കലാമിന്റെ മരണം സംഭവിച്ചത്.[24][25][26]
12 പ്രതിഭാ പാട്ടിൽ
(1934–)
2007 25 ജൂലൈ 2007 25 ജൂലൈ 2012 മുഹമ്മദ് ഹമീദ് അൻസാരി
ഇന്ത്യയുടെ രാഷ്ട്രപതിയായ ആദ്യത്തെ വനിതയാണ് പ്രതിഭാ പാട്ടീൽ. രാജസ്ഥാൻ ഗവർണറാകുന്ന ആദ്യത്തെ വനിത കൂടിയാണ് ഇവർ.[27][28]
13 പ്രണബ് മുഖർജി
(1935–2020)
2012 25 ജൂലൈ 2012 25 ജൂലൈ 2017 മുഹമ്മദ് ഹമീദ് അൻസാരി
വിവിധ കാലഘട്ടങ്ങളിലായി രാജ്യത്തിന്റെ ധനകാര്യം, വിദേശകാര്യം, പ്രതിരോധവകുപ്പുകളുടെ ചുമതല വഹിച്ചിട്ടുള്ള പ്രണബ് മുഖർജി, പ്ലാനിംങ്ങ് കമ്മിഷന്റെ ഡെപ്യൂട്ടി ചെയർമാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
14 റാംനാഥ് കോവിന്ദ്
(1945–)
2017 25 ജൂലൈ 2017 24 ജൂലൈ 2022 വെങ്കയ്യ നായിഡു
2015 മുതൽ 2017 വരെ ബീഹാർ ഗവർണറായും, 1994 മുതൽ 2006 വരെ പാർലമെന്റ് അംഗമായും റാം നാഥ് കോവിന്ദ് പ്രവർത്തിച്ചു. കെ.ആർ. നാരായണനു ശേഷം ദളിത് വിഭാഗത്തിൽ നിന്നുമുള്ള രണ്ടാമത്തെ രാഷ്ട്രപതിയാണ് ഇദ്ദേഹം.
15 ദ്രൗപദി മുർമു
(1958–)
2022 24 ജൂലൈ 2022 തുടരുന്നു [[]]
ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്ത് നിന്നുള്ള പട്ടികവർഗ്ഗ സമുദായത്തിൽ പെട്ട വ്യക്തിയായ മുർമു ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും, തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്ന ആദ്യ ഗോത്രവർഗക്കാരിയാണ്.[29] 2015 മുതൽ 2021 വരെ ജാർഖണ്ഡിന്റെ ഒമ്പതാമത്തെ ഗവർണറായി സേവനമനുഷ്ഠിച്ച അവർ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന ജാർഖണ്ഡിലെ ആദ്യ ഗവർണറും കൂടിയാണ്. 2000 മുതൽ 2004 വരെ ഒഡീഷയിലെ റയ്‌റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗം ആയിരുന്ന മുർമു ദീർഘകാലം മന്ത്രിയുമായിരുന്നു.
അടയ്ക്കുക

ഇതും കാണുക

അവലംബം

പുറമേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.