ലോകമെമ്പാടും ഉപയോഗിക്കുന്ന ഒരു ഫല വർഗ്ഗമാണു ആപ്പിൾ. From Wikipedia, the free encyclopedia
ലോകമെമ്പാടും ഉപയോഗിക്കുന്ന ഒരു ഫല വർഗ്ഗമാണു ആപ്പിൾ (മലയാളം: കുമളി). ആപ്പിളിന്റെ ജന്മസ്ഥലം ഏഷ്യയാണെന്നൂ കരുതുന്നു. വിവിധ നിറങ്ങളിൽ ലഭിക്കുന്ന ആപ്പിൾ Malus domestica എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു. ആപ്പിൾ മരം 5മുതൽ 12 മീറ്റർ ഉയരത്തിൽ വളരുന്നു. പഴങ്ങളുടെ നിറവും ഗുണവും നിലനിർത്തുന്നതിനു തൈകൾ ബഡ്ഡു ചെയ്തു വളർത്തുന്നു. ലോകത്തിലേറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന പഴങ്ങളിലൊന്നാണ്. ഇന്ത്യയിൽ ഹിമാചൽ പ്രദേശ്, കാശ്മീർ, ആസ്സാം, നീലഗിരി എന്നിവിടങ്ങളിൽ വളരുന്നു.
ആപ്പിൾ | |
---|---|
ആപ്പിൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Subfamily: | Maloideae |
Genus: | |
Species: | M. domestica |
Binomial name | |
Malus domestica Borkh. | |
ആപ്പിൾ മസ്തിഷ്ക സീമാ കോശങ്ങളെ ഊർജ്ജിതപ്പെടുത്തുന്നു. ഓർമക്കുറവ്, ക്ഷീണം എന്നിവയ്ക്കും നല്ലതാണു. ദന്തക്ഷയം, വായ്നാറ്റം എന്നിവയ്ക്ക് പ്രതിവിധിയായി ആപ്പിൾ കടിച്ചു തിന്നണം എന്ന് പറായാറുൺട്. ആപ്പിൾ വേവിച്ചും കഴിക്കാം. യുനാനി ചികിൽസയിലും ആപ്പിൾ ഉപയോഗിക്കുന്നു.[1]
ആപ്പിൾ ഒരു ഇലപൊഴിയും വൃക്ഷമാണ്, സാധാരണയായി 6 മുതൽ 15 അടി വരെ (1.8 മുതൽ 4.6 മീറ്റർ വരെ) കൃഷിയിടത്തിലും, 30 അടി (9.1 മീ) വനമേഖലയിലും വളരും. മൂല കാണ്ഡത്തിന്റെ തരം, വെട്ടി നിർത്തുന്നതിന്റെ രീതി എന്നിവയാണ് കൃഷി ചെയ്യുമ്പോൾ മരത്തിന്റെ വലിപ്പം, ആകൃതി, ശിഖരങ്ങളുടെ സാന്ദ്രത എന്നിവ നിർണ്ണയിക്കുന്നത് . ഇലകൾ ഒന്നിടവിട്ട് ക്രമീകരിക്കപ്പെട്ടതും ഇരുണ്ട പച്ചനിറമുള്ളതും അണ്ഡാകാരവുമാണ്. ഇലകളുടെ അരികുകൾ അല്പം താഴേക്ക് വളഞ്ഞതായി കാണപ്പെടും.[2]
വസന്തകാലത്ത് ഇലകൾ മുളയ്ക്കുന്നതോടൊപ്പം തന്നെ പൂമൊട്ടുകളും പ്രത്യക്ഷപ്പെടുന്നു. പൂക്കൾ ചെറിയ നീണ്ട ശിഖരങ്ങളിലാണ് വളരുന്നത്. 3-4 സെന്റീ മീറ്റർ വലിപ്പമുള്ള പൂക്കൾ തുടക്കത്തിൽ പിങ്ക് കലർന്ന വെള്ള നിറത്തിലും പിന്നീട് മങ്ങിയ പിങ്ക് നിറത്തോടെുയും കാണപ്പെടുന്നു. ഇവ അഞ്ചിതളുകൾ ഉള്ളതും 4 മുതൽ 6 വരെ പൂക്കളടങ്ങിയ കുലകളായും കാണപ്പെടുന്നു. കുലയുടെ മധ്യത്തിൽ കാണപ്പെടുന്ന പൂവ് ആദ്യം വിരിയുന്നതും വലുതും വലിപ്പമുള്ള ഫലം ഉദ്പാദിപ്പിക്കുന്നതുമാണ്. ഇതിനെ രാജപുഷ്പം എന്ന് വിളിക്കുന്നു.
വിളവെടുക്കുന്ന ആപ്പിളിന്റെ തൊലിയിൽ പ്രകൃത്യദത്തമായി മെഴുകിന്റെ ആവരണം കാണാവുന്നതാണ്. ആപ്പിളിന്റെ ഭാരം കുറയാതിരിക്കാനും ആപ്പിൾ ചുരുങ്ങിപോകാതിരിക്കാനും ഇത്തരം മെഴുകിന്റെ ആവരണം അത്യാവശ്യമാണ്. ആപ്പിളിന്റെ ശുചികരണത്തിന്റെ ഭാഗമായി തുടയ്ക്കുകയും കഴുകുകയും ചെയ്യുമ്പോൾ പ്രകൃത്യാലുള്ള മെഴുകിന്റെ ആവരണത്തിന്റെ പകുതിയും നഷ്ടപ്പെടുന്നു. അതിനാൽ പ്രകൃതിദത്തമായ മെഴുകുകൾ ആപ്പിളിൽ പുരട്ടുന്നത് ആപ്പിളിന്റെ തിളക്കം വർദ്ധിപ്പിക്കുകയും കൂടുതൽ കാലം നീണ്ടുനിൽക്കാനും സഹായിക്കുന്നു. സാധാരണയായി ആപ്പിളുകളിൽ ഉപയോഗിക്കുന്ന മെഴുകുകളാണ് കാനുബ വാക്സും (canauba wax) ഷെല്ലാകും (shellac.) [3]
Apples, with skin (edible parts) 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | ||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 50 kcal 220 kJ | ||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||
Percentages are relative to US recommendations for adults. Source: USDA Nutrient database |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.