ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വനിത From Wikipedia, the free encyclopedia
ആനി മസ്ക്രീൻ (1902 ജൂൺ 6 - 1963) ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും തിരുവനന്തപുരത്തുനിന്നുള്ള ലോക്സഭാംഗവുമായിരുന്നു.[1]
ജനിച്ച തീയതി | 6 ജൂൺ 1902 തിരുവനന്തപുരം |
---|---|
മരിച്ച തീയതി | 19 ജൂലൈ 1963 |
പൗരത്വം |
|
ഒരു ലത്തീൻ കത്തോലിക്ക കുടൂംബത്തിലാണ് ആനി മസ്ക്രീൻ ജനിച്ചത്. തിരുവിതാംകൂർ സംസ്ഥാനത്തിലെ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു പിതാവ് ഗബ്രിയേൽ മസ്ക്രീൻ. ചരിത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടി സിലോണിൽ അധ്യാപികയായി ജോലിചെയ്തു, തിരിച്ചുവന്നു നിയമപഠനം നടത്തി.[2][3]
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായ ആദ്യവനിതകളിലൊരാളും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയംഗമാകുന്ന ആദ്യത്തെ വനിതയുമായിരുന്നു ആനി മസ്ക്രീൻ.[2] അക്കാമ്മ ചെറിയാൻ, പട്ടം താണുപിള്ള എന്നിവരോടൊപ്പം സ്വാതന്ത്ര്യത്തിനും അഖണ്ഡഭാരതത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ അവർ മുൻനിരയിൽ ഉണ്ടായിരുന്നു.[4][5] 1939—47 കാലഘട്ടത്തിൽ നിരവധി തവണ അവർവ്ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്..[3]
1951ൽ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽനിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി ആദ്യ ലോകസഭയിലേക്ക് അവർ തെരഞ്ഞെടുക്കപ്പെട്ടു, കേരളത്തിൽനിന്നുമുള്ള ആദ്യ വനിതാ ലോകസഭാംഗവും ആദ്യ ലോകസഭയിലെ പത്ത് വനിതാ ലോകസഭാംഗങ്ങളിലൊരാളുമായിരുന്നു ആനി മസ്ക്രീൻ.[6][7] ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പേ, 1948-1952 കാലഘട്ടത്തിൽ തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും പറവൂർ ടി.കെ.നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ആരോഗ്യ-വൈദ്യുതി വകുപ്പു മന്ത്രിയുമായിരുന്നു.[8]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.