From Wikipedia, the free encyclopedia
ഗുജറാത്തിലെ ഒരു നഗരമാണ് ആനന്ദ് (ഗുജറാത്തി: આણંદ, [äɽ̃ən̪d̪]). ആനന്ദ് ജില്ലയുടെ ആസ്ഥാനം കൂടിയാണ് ഈ നഗരം. ഇന്ത്യയിലെ 'പാൽ തലസ്ഥാനം' എന്നാണ് ആനന്ദ് അറിയപ്പെടുന്നത്. പ്രശസ്ത ക്ഷീരോൽപാദക സഹകരണസംഘ പ്രസ്ഥാനമായ അമൂൽ കേന്ദ്രീകരിച്ചിരിക്കുന്നത് ആനന്ദ് നഗരത്തിലാണ്. കൂടാതെ ദേശീയ ഡയറി വികസന ബോർഡും, ആനന്ദ് കാർഷികസർവകലാശാലയും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു.
അഹമ്മദാബാദിനും വഡോദരയ്ക്കുമിടയിലാണ് ആനന്ദ് സ്ഥിതിചെയ്യുന്നത്. നാഷനൽ എക്സ്പ്രസ്വേ 1 ആനന്ദിലൂടെ കടന്നുപോകുന്നു, ഗാന്ധിനഗറിൽ നിന്നും 101 കി.മീ അകലെയാണ് ആനന്ദ്.
ഉത്തരാർധഗോളത്തിൽ 22.57°N 72.93°E-ലാണ് ആനന്ദിന്റെ സ്ഥാനം.[1]സമുദ്രനിരപ്പിൽനിന്നും ശരാശരി 39 metres (127 feet) ഉയരത്തിൽ ഇത് സ്ഥിതിചെയ്യുന്നു. 22.7 ച,കി.മീ യാണ് നഗരത്തിന്റെ മൊത്തം വിസ്തീർണം.
2001-ലെ സെൻസസ് പ്രകാരം സാക്ഷരത 78%, ജനസംഖ്യ 3,00,462 ആണ്, ഇതിൽ 52% പുരുഷൻമാരും 48% സ്ത്രീകളുമാണ്[2].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.