Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
1984ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം ആണ് ആദാമിന്റെ വാരിയെല്ല് . കെ.ജി. ജോർജ്ജ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. കെ.ജി. ജോർജ്ജിന്റെ കഥയ്ക്ക് അദ്ദേഹവും കള്ളിക്കാട് രാമചന്ദ്രനും ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതി.
ആദാമിന്റെ വാരിയെല്ല് | |
---|---|
സംവിധാനം | കെ.ജി. ജോർജ്ജ് |
നിർമ്മാണം | സെന്റ് വിൻസന്റ് മൂവീസ് |
തിരക്കഥ | കെ.ജി. ജോർജ്ജ് |
അഭിനേതാക്കൾ |
|
സംഗീതം | എം.ബി. ശ്രീനിവാസൻ |
ഛായാഗ്രഹണം | രാമചന്ദ്ര ബാബു |
ചിത്രസംയോജനം | എം എൻ അപ്പു |
റിലീസിങ് തീയതി | 1984 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമൂഹത്തിലെ മൂന്ന് വ്യത്യസ്ത തലങ്ങളിൽ ജീവിതം നയിക്കുന്ന മൂന്ന് സ്ത്രീകൾ. വിവാഹിതരും മധ്യവർഗ കുടുംബംഗങ്ങളുമായ രണ്ട് പേർ അവരുടെ പുരുഷന്മാരിൽ നിന്ന് ദുരിതം ഏറ്റുവാങ്ങുമ്പോൾ അമ്മിണി എന്ന വീട്ടുവേലക്കാരി അധഃസ്ഥിത സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായി വേട്ടയാടപ്പെടുന്നു. ചിത്രത്തിൽ സുഹാസിനി അവതരിപ്പിച്ച കഥാപാത്രം ഒടുവിൽ മനോവിഭ്രാന്തിയിലാണ് തന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. ശ്രീവിദ്യയുടെ കഥാപാത്രം ആത്മഹത്യയിലും. പുനരധിവാസ കേന്ദ്രത്തിന്റെ വാതിൽ തകർത്ത് തെരുവിലേക്ക് കുതിക്കുകയാണ് അമ്മിണി (സൂര്യ).[1]
വേണു നാഗവള്ളി, മമ്മൂട്ടി, ഭരത് ഗോപി, ടി.എം. എബ്രഹാം, സൂര്യ, സുഹാസിനി, ശ്രീവിദ്യ
ഓ.എൻ.വി യുടെ ഗാനത്തിന് ഈണം നൽകിയത് എം.ബി. ശ്രീനിവാസൻ ആണ്. സൽമ ജോർജ്ജ് ആണ് ഗായിക.[2]
സ്വാതന്ത്ര്യബോധത്തോടെ കുതറുന്ന, എന്നാൽ പരാജയപ്പെട്ടു പോകുന്ന സ്ത്രീ കഥാപാത്രങ്ങൾ നമ്മുടെ സമൂഹത്തിലെയും കുടുംബത്തിലെയും മോശം അവസ്ഥയുടെ പരിച്ഛേദങ്ങളായി ഈ സിനിമയിൽ കടന്നുവരുന്നുണ്ട്. ആദാമിന്റെ വാരിയെല്ലിലെ സ്ത്രീകൾ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ നമുക്ക് പരിചയമുള്ളവർ തന്നെയാണ്. അതിൽ വിജയിച്ചവരും പരാജയപ്പെട്ടവരുമുണ്ട്.
പ്രമേയത്തിലെന്ന പോലെ ആവിഷ്കാരത്തിലും സിനിമ വ്യത്യസ്തത പുലർത്തി. വ്യത്യസ്തരായ മൂന്ന് സ്ത്രീകളാണ് പ്രധാന കഥാപാത്രങ്ങൾ. അവർ ഒരുമിച്ചുവരുന്നതാകട്ടെ ഒരേ ഒരു രംഗത്തിലും. പരസ്പരം തിരിച്ചറിയപ്പെടേണ്ട ഘടകങ്ങൾ അവരിൽ ഉണ്ടായിട്ടും അങ്ങനെ സംഭവിക്കുന്നില്ല. മൂന്ന് കഥകളും നരേറ്റീവ് രീതിയിൽ പറയുകയും അതിനെ പ്രത്യേക രീതിയിൽ കോർത്തിണക്കുകയുമായിരുന്നു. മലയാളത്തിൽ തികച്ചും പുതുമയാർന്നരു രീതിയായിരുന്നു അത്.
ഏറ്റവും റിയലിസ്റ്റിക്കായി ചെയ്ത സിനിമയുടെ അന്ത്യമാകട്ടെ അങ്ങേയറ്റം സർറിയലിസ്റ്റിക്കുമായി. ക്യാമറയെയും ക്യാമറമാനെയുമൊക്കെ തള്ളിയിട്ട് സ്ത്രീകൾ തെരുവിലേക്ക് ഓടുന്നതാണ് അവസാന രംഗം. റസ്ക്യൂഹോമിൽ നിന്ന് സ്ത്രീകൾ തെരുവിലേക്ക് കുതിക്കുമ്പോൾ തട്ടിമറിയുന്ന ക്യാമറയുടെ സമീപത്ത് സംവിധായകനുമുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.