സലിം അഹമ്മദ് രചനയും സംവിധാനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ആദാമിന്റെ മകൻ അബു. സലിം കുമാർ, സറീനാ വഹാബ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, കലാഭവൻ മണി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. മധു അമ്പാട്ട് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് വിജയ് ശങ്കറാണ്. രമേഷ് നാരായൺ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ഐസക് തോമസ് കൊട്ടുകാപ്പള്ളി ആണ്.

വസ്തുതകൾ ആദാമിന്റെ മകൻ അബു, സംവിധാനം ...
ആദാമിന്റെ മകൻ അബു
Thumb
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംസലീം അഹമ്മദ്
നിർമ്മാണംസലീം അഹമ്മദ്
അഷ്റഫ് ബേഡി
രചനസലീം അഹമ്മദ്
അഭിനേതാക്കൾസലീം കുമാർ
സറീനാ വഹാബ്
നെടുമുടി വേണു
സുരാജ് വെഞ്ഞാറമൂട്
മുകേഷ്
കലാഭവൻ മണി
സംഗീതം
ഗാനരചനറഫീക്ക് അഹമ്മദ്
ഛായാഗ്രഹണംമധു അമ്പാട്ട്
ചിത്രസംയോജനംവിജയ് ശങ്കർ
റിലീസിങ് തീയതി2011 ജൂൺ 24
ഭാഷമലയാളം
അടയ്ക്കുക

മികച്ച ചിത്രത്തിനുള്ള 2010 - ലെ ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയ മലയാള ചലച്ചിത്രമാണ് ആദാമിന്റെ മകൻ അബു[1][2]. സലീം അഹമ്മദ് ആദ്യമായി സംവിധാനം നിർവഹിച്ച ഈ ചലച്ചിത്രത്തിലെ അഭിനയത്തിന് സലീം കുമാറിന് 2010 - ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും, മധു അമ്പാട്ടിന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരവും ഐസക്ക് തോമസ് കൊട്ടുകപ്പള്ളിക്ക് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ലഭിച്ചു[3]. 2011 ജൂൺ 24 - നു് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. 2011 ഒക്ടോബർ 12 മുതൽ 27 വരെ ലങ്കാഷയറിൽ നടന്ന ലണ്ടൻ ചലച്ചിത്ര മേളയിൽ ഈ ചിത്രം പ്രദർശിപ്പിക്കപ്പെട്ടു[4]. 2011-ലെ ഗോവ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയിലും മത്സര വിഭാഗത്തിലും ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു[5]. ഈ ചിത്രത്തിനു് ഗോവ ഫിലിം ഫെസ്റ്റിവലിൽ ജൂറിയുടെ പ്രത്യേക പരാമർശവും പുരസ്കാരവും സംവിധായകനായ സലിം അഹമ്മദിനു് ജൂറിയുടെ പരാമർശവും ലഭിച്ചു.[6][7]

2011 ലെ ഓസ്കാർ പുരസ്കാരത്തിന്റെ മികച്ച വിദേശ ചിത്രങ്ങളുടെ മത്സരത്തിലേക്ക് ഭാരത സർക്കാറിന്റെ ഔദ്യോഗിക ചലച്ചിത്ര എൻട്രിയായി ഈ ചിത്രത്തെ സർക്കാർ നാമനിർദ്ദേശം ചെയ്തു.[8][9]. എന്നാൽ സമർപ്പിക്കപ്പെട്ട 9 ചിത്രങ്ങളുടെ പട്ടികയിൽ 2012 ജനുവരി 19-ന് പുറത്തുവന്ന ചുരുക്ക പട്ടികയിൽ ചിത്രത്തിനു സ്ഥാനം നേടാനായില്ല[10][11].

കഥാസംഗ്രഹം

അബു എന്ന വൃദ്ധനായ അത്തറ് കച്ചവടക്കാരന്, തന്റെ സാമ്പത്തിക പരാധീനതകൾക്കിടയിലും മെക്കയിൽ ഹജ്ജു കർമം നിർവഹിക്കാനുണ്ടാകുന്ന മോഹവും, അതിനെ തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. താൻ ട്രാവൽസിൽ ജോലി ചെയ്തിരുന്ന കാലത്തുണ്ടായ പല അനുഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ കഥക്കാധാരം എന്നു സലീം അഹമദ് പറയുന്നു. ചിത്രത്തിലെ പല കഥാപാത്രങ്ങളും ഇന്ന് ജീവിച്ചിരിപ്പുള്ളവരുമാണ്. [12]

കഥാപാത്രങ്ങളും അഭിനേതാക്കളും

കൂടുതൽ വിവരങ്ങൾ അഭിനേതാവ്, വേഷം ...
അഭിനേതാവ്വേഷം
സലിം കുമാർഅബു[13]
സറീനാ വഹാബ്ഐഷുമ്മ
മുകേഷ്അഷ്റഫ്
കലാഭവൻ മണിജോൺസൺ
സുരാജ് വെഞ്ഞാറമൂട്ഹൈദർ
നെടുമുടി വേണുമാസ്റ്റർ
തമ്പി ആന്റണിഉസ്താദ്
എം.ആർ. ഗോപകുമാർസുലൈമാൻ
അംബിക മോഹൻലളിത, മാസ്റ്ററുടെ ഭാര്യ
വിനോദ് കോവൂർമൊയ്തീൻ, മത്സ്യ വില്പനക്കാരൻ
ടി.എസ്. രാജുമാളിയേക്കൽ ഹസൈനാർ ഹാജി
ശശി കല്ലിങ്കൽകബീർ
ജാഫർ ഇടുക്കിഫോട്ടോഗ്രാഫർ
അടയ്ക്കുക

പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്രപുരസ്കാരം[14][15][16] - 2010
  • മികച്ച ചിത്രം
  • മികച്ച നടൻ - സലിം കുമാർ
  • മികച്ച ഛായാഗ്രാഹകൻ - മധു അമ്പാട്ട്
  • മികച്ച പശ്ചാത്തലസംഗീതം - ഐസക് തോമസ് കൊട്ടുകാപ്പള്ളി
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം[17][18][19] 2010
  • മികച്ച ചിത്രം
  • മികച്ച നടൻ - സലിം കുമാർ
  • മികച്ച തിരക്കഥ - സലീം അഹമ്മദ്
  • മികച്ച പശ്ചാത്തലസംഗീതം - ഐസക് തോമസ് കൊട്ടുകാപ്പള്ളി
അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഇന്ത്യ) 2011
  • രജതമയൂരം[20].

വിവാദങ്ങൾ

നാഷനൽ ഫിലിം കോർപറേഷൻ, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ എന്നീ സമിതികളുടെ മുമ്പാകെ ചിത്രത്തിന്റെ നിർമ്മാതാവായ സലിം അഹമ്മദ്, നിർമ്മാണ പങ്കാളിയായ അഷ്‌റഫ് ബേഡിയുടെ പേര് മറച്ചു വെച്ചെന്ന് ആരോപിച്ച് അഷ്റഫ് കോഴിക്കോട് അഡീഷനൽ ജില്ലാ ജഡ്ജി പി.ഡി. ശാർങഗാധരൻ മുൻപാകെ പരാതി നൽകുകയും 2011 മേയ് 21 ന് ചിത്രത്തിന്റെ പ്രദർശനം താൽക്കാലികമായി തടയുകയും ചെയ്തു[21]. ഇതോടൊപ്പം ചിത്രത്തിന്റെ വിൽപനയും വിതരണവും തടഞ്ഞു. പിന്നീട് കേസ് ഒത്തുതീർപ്പിൽ എത്തിയതിനെ തുടർന്ന് 2011 ജൂൺ 24 - ന് ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.