From Wikipedia, the free encyclopedia
ദൃശ്യപ്രകാശ തരംഗങ്ങളേക്കാൾ തരംഗദൈർഘ്യം കുറഞ്ഞതും എന്നാൽ എക്സ്-റേ തരംഗത്തേക്കാൾ തരംഗദൈർഘ്യം കൂടുതലും ആയ വിദ്യുത്കാന്തിക തരംഗങ്ങളെ ആണ് അൾട്രാവയലറ്റ് തരംഗം എന്നു പറയുന്നത്. 4 x 10-7 മീറ്റർ മുതൽ 10-9 മീറ്റർ വരെ തരംഗദൈർഘ്യം ഉള്ള വിദ്യുത്കാന്തിക തരംഗങ്ങൾ ആണ് ഈ വിഭാഗത്തിൽ പെടുന്നത്. സൗര വികിരണത്തിന്റെ പ്രധാന ഘടകങ്ങളായ അൾട്രാവയലറ്റ് രശ്മികൾ സാധാരണതോതിൽ മനുഷ്യരിൽ ജീവകം 'എ'യുടെ സംശ്ളേഷണത്തിന് അനിവാര്യമാണ്. കൂടിയ തോതിൽ ഇതു സൂര്യപൊള്ളലിനും ത്വക്ക് കാൻസറിനും ഇടയാക്കുന്നു. സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിലെത്തുന്നതിനു മുൻപ് അന്തരീക്ഷ മണ്ഡലത്തിലെ ഓസോൺ പാളി അതിന്റെ ഭൂരിഭാഗവും അവശോഷണം ചെയ്യുന്നു.
അൾട്രാവയലറ്റ് തരംഗങ്ങളിലെ തരംഗ ദൈർഘ്യം കൂടിയ തരംഗങ്ങൾ ഭൂമിയിലെത്തും. അതിനു near-ultra violet വിദ്യുത്കാന്തിക തരംഗങ്ങൾ എന്നാണ് പറയുന്നത്. ഈ തരംഗങ്ങളെ ഭൂമിയിൽ നിന്നു തന്നെ ഒരു അൾട്രാവയലറ്റ് ദൂരദർശിനി ഉപയോഗിച്ച് നിരീക്ഷിക്കാം. പക്ഷേ ദൂരദർശിനിയിൽ ഗ്ലാസ്സ് ലെൻസ് ഉപയോഗിക്കാൻ പറ്റില്ല. കാരണം ഗ്ലാസ്സ് അൾട്രാവയലറ്റ് തരംഗങ്ങളെ തടയും. അതിനാൽ ക്വാർട്ട്സ് പോലെ അൾട്രാവയലറ്റ് തരംഗങ്ങളെ ആഗിരണം ചെയ്യാത്ത എന്തെങ്കിലും വേണം ഇത്തരം ദൂരദർശിനികളിൽ ഉപയോഗിക്കാൻ.
പക്ഷേ ഈ വിദ്യുത്കാന്തിക തരംഗങ്ങളിലെ തരംഗ ദൈർഘ്യം കുറഞ്ഞ വിഭാഗമായ far-ultra violet തരംഗങ്ങൾ ഭൂമിയിലേക്ക് എത്തില്ല. അപ്പോൾ പിന്നെ ഭൂമിയുടെ പുറത്തു നിന്നു അതിനെ നിരീക്ഷിക്കുകയേ വഴിയുള്ളൂ. അങ്ങനുള്ള ആദ്യത്തെ ദൂരദർശിനി നാസ 1978-ൽ വിക്ഷേപിച്ചു. International Ultraviolet Explorer എന്നായിരുന്നു ഇതിന്റെ പേര്. 1996- വരെ അത് ഭൂമിയിലേക്ക് ചിത്രങ്ങൾ അയച്ചു കൊണ്ടിരുന്നു.
കണ്ണിനു തിമിരം ബാധിച്ച് ഓപ്പറേഷനു വിധേയമായി കണ്ണിന്റെ ലെൻസ് മാറ്റപ്പെടുന്ന ആളിന് തരംഗദൈർഘ്യമുള്ള അൾട്രാവയലറ്റ് രശ്മികൾ കാണാൻ കഴിയുന്നുണ്ട്. അയാൾ കാണുന്നത് നീല നിറത്തിലായിരിക്കും. തേനീച്ചയെപ്പോലുള്ള ഷഡ്പദങ്ങൾക്കും അൾട്രാവയലറ്റ് രശ്മികൾ കാണാൻ കഴിയും. ഫോട്ടോഗ്രാഫിയിൽ രേഖപ്പെടുത്താൻ കഴിയുന്ന ഇവ പ്രത്യക്ഷമായ പ്രകാശത്തെക്കാൾ സജീവവും രാസമാറ്റങ്ങളുണ്ടാക്കാൻ പര്യാപ്തവുമാണ്. അതിനാൽ അൾട്രാവയലറ്റ് വികിരണത്തെ രാസിക രശ്മി എന്നും വിളിക്കാറുണ്ട്.
ചില മൃഗകൊഴുപ്പുകളിൽ പ്രവർത്തിച്ച് ജീവകം 'ഡി' ഉണ്ടാക്കാനുള്ള അൾട്രാവയലറ്റ് രശ്മികളുടെ പങ്ക് ഒരു സുപ്രധാന ദ്രവ്യഗുണമാണ്. ഈ ജീവകം കാത്സ്യം സംയുക്തങ്ങളെ അനായാസമായി ലയിപ്പിക്കുന്നതിനും പിള്ളവാത(Ricket)രോഗം തടയുന്നതിനും സഹായിക്കുന്നു. അൾട്രാവയലറ്റ് രശ്മി ഉപയോഗിച്ച് യീസ്റ്റിൽ നിന്നും ഇർഗോസ്റ്റെറോളിന്റെ നിർവികരണം നടത്തിയും ജീവികം 'ഡി' നിർമ്മിക്കാറുണ്ട്.
സാധാരണ ഗ്ലാസ്സിൽ കുറഞ്ഞ തോതിൽ മാത്രമേ വികരിണം അവശോഷണം നടത്തുന്നുള്ളൂ. ഗ്ലാസ്സിനുള്ളിലൂടെ കടന്നു പോകുന്ന സൂര്യ പ്രകാശത്തിന് തുറന്ന സ്ഥലത്തുള്ള സൂര്യ പ്രകാശത്തിന്റെ ദ്രവ്യഗുണങ്ങളുണ്ടാവില്ല. അൾട്രാവയലറ്റ് രശ്മികളെ കടത്തിവിടുന്ന പ്രത്യേകതരം ഗ്ലാസുകൾ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്നുണ്ട്. വൈദ്യശുശ്രൂഷാരംഗത്തു മെർക്കുറി വേപ്പർ ആർക്കുപോലെയുള്ള പ്രത്യേക ലാംബുകൾക്കെതിരെ മനുഷ്യശരീരം വിധേയമാക്കാറുണ്ട്. ഈ അർക്കുകളിൽനിന്നുള്ള ഹ്രസ്വതരംഗദൈർഘ്യ അൾട്രാവയലറ്റ് രശ്മികൾ നേത്രങ്ങൾക്കു ഹാനികരമാണ്. അതിനാൽ പാർശ്വങ്ങൾ മറച്ച കണ്ണടകളാണ് ചികിത്സാസമയത്ത് ഉപയോഗിക്കേണ്ടത്.
അമിതമായ അളവിൽ അൾട്രാവയലറ്റ് രശ്മികൾ ഏല്ക്കുമ്പോൾ ത്വക്കിനു വീക്കം ഉണ്ടാകാറുണ്ട്. ത്വക്കിലെ മെലാനിൻ എന്ന പദാർഥത്തിനുണ്ടാകുന്ന മാറ്റം മൂലം ശരീരത്തിന് ഇരുൾച്ചയുണ്ടാവും. ത്വക്കിലെ മെലാനിന്റെ ഉത്പാദനം തരംഗദൈർഘ്യം വർധിപ്പിച്ചും പരീക്ഷിക്കാവുന്നതാണ്.
വിദ്യുത് കാന്ത വികിരണം അവശോഷണം ചെയ്യാൻ പ്രാപ്തമായ രാസവസ്തുക്കളടങ്ങിയ സൗരോപരോധ ലേപനങ്ങളുപയോഗിച്ചു ചർമത്തിന് ആവശ്യമായ സംരക്ഷണം നല്കാൻ കഴിയും.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അൾട്രാ വയലറ്റ് വികിരണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
വിദ്യുത്കാന്തിക വർണ്ണരാജി (തരംഗദൈർഘ്യത്തിനനുസരിച്ച് അടുക്കിയിരിക്കുന്നു. കുറഞ്ഞത് മുതൽ മുകളിലേക്ക്) | |
---|---|
ഗാമാ തരംഗം • എക്സ്-റേ തരംഗം • അൾട്രാവയലറ്റ് തരംഗം • ദൃശ്യപ്രകാശ തരംഗം • ഇൻഫ്രാറെഡ് തരംഗം • ടെറാഹേർട്സ് തരംഗം • മൈക്രോവേവ് തരംഗം • റേഡിയോ തരംഗം | |
ദൃശ്യപ്രകാശം: | വയലറ്റ് • നീല • പച്ച • മഞ്ഞ • ഓറഞ്ച് • ചുവപ്പ് |
മൈക്രോവേവ് രാജി: | W band • V band • K band: Ka band, Ku band • X band • C band • S band • L band |
റേഡിയോ രാജി: | EHF • SHF • UHF • VHF • HF • MF • LF • VLF • ULF • SLF • ELF |
തരംഗദൈർഘ്യത്തിനനുസരിച്ച്: | മൈക്രോവേവ് • ഷോർട്ട്വേവ് • മീഡിയംവേവ് • ലോങ്വേവ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.