From Wikipedia, the free encyclopedia
ഇന്ത്യക്കാരനായ ഒരു ഇസ്ലാമിക പണ്ഡിതനും പരിഷ്കരണവാദിയായ എഴുത്തുകാരനും സന്നദ്ധപ്രവർത്തകനുമാണ് അസ്ഗർ അലി എൻജിനിയർ(10 മാർച്ച് 1939 – 14 മേയ് 2013). പ്രോഗ്രസ്സീവ് ദാവൂദി ബോറ പ്രസ്ഥാനത്തിന്റെ നേതാവ് എന്നനിലയിലും ,ഇസ്ലാമിലെ വിമോചന ദൈവശാസ്ത്രത്തെ സംബന്ധിച്ചുള്ള കൃതികൾ, തെക്കുകിഴക്കൻ ഏഷ്യയിലെ വർഗീയതക്കും വംശീയാക്രമണത്തിനുമെതിരെയുള്ള രചനകൾ എന്നിവയിലൂടെയും അന്തർദേശീയ തലത്തിൽ പ്രസിദ്ധനാണ് അസ്ഗർ അലി എൻജിനിയർ.
അസ്ഗർ അലി എൻജിനീർ | |
---|---|
തൊഴിൽ | എഴുത്തുകാരൻ,സന്നദ്ധപ്രവർത്തകൻ |
ദേശീയത | ഇന്ത്യ |
അവാർഡുകൾ | 2004:റൈറ്റ് ലൈവ്ലിഹുഡ് അവാർഡ് |
രാജസ്ഥാനിലെ സാലുമ്പർ എന്ന സ്ഥലത്ത് 1939 മാർച്ച് 10 ന് ഒരു ബോറ പുരോഹിതനായ ശൈഖ് ഖുർബാൻ ഹുസൈന്റെ മകനായാണ് അസ്ഗർ അലി എൻജിനിയറുടെ ജനനം. ഖുർആന്റെ വിവരണം, ഫിഖ്ഹ്, ഹദീസ്, അറബി ഭാഷ എന്നിവയിൽ പിതാവ് തന്നെ അസ്ഗറലിയെ പരിശീലിപ്പിച്ചു[1]. മദ്ധ്യപ്രദേശിലെ ഉജ്ജയിനിലുള്ള വിക്രം യൂനിവേഴ്സിറ്റിയിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ ബിരുദമെടുത്ത അദ്ദേഹം ബോംബെ മുനിസിപ്പൽ കോർപറേഷനിൽ 20 വർഷക്കാലം സേവനമനുഷ്ഠിച്ചു. 1972 ൽ അദ്ദേഹം സ്വയം വിരമിക്കുകയായിരുന്നു.
1972 ൽ ഉദയ്പൂരിലുണ്ടായ ഒരു വിപ്ലവത്തെ തുടർന്ന്, അവിടുത്തെ പരിഷ്കരണ പ്രസ്ഥാനത്തിന്റെ മുൻനിരനേതാവായി മാറി അസ്ഗർ അലി. 1977 ൽ ഉദയ്പൂരിൽ നടന്ന ദ സെണ്ട്രൽ ബോർഡ് ഓഫ് ദാവൂദി ബോറയുടെ ആദ്യസമ്മേളനത്തിൽ സംഘടനയുടെ സെക്രട്ടറിയായി ഐക്യകണ്ഠ്യേന തിരെഞ്ഞെടുക്കപ്പെട്ടു. എന്നാൽ 2004 ൽ ദാവൂദി ബോറ മതവിഭാഗത്തെ വിമർശിച്ചു എന്ന പേരിൽ സംഘടനയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കി. 1980 ൽ മുംബൈയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന് അദ്ദേഹം രൂപം നൽകി. ഹിന്ദു-മുസ്ലിം ബന്ധത്തെ കുറിച്ചും ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന വർഗീയ കലാപങ്ങളെ കുറിച്ചും അദ്ദേഹം നിരന്തരം എഴുതി[2]. സാമുദായിക ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി 1993 ൽ അദ്ദേഹം സ്ഥാപിച്ചതാണ് 'സെന്റർ ഫോർ സറ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം' ഇതുവരെയായി 50 ൽ കൂടുതൽ കൃതികളും ദേശീയവും അന്തർദേശീയവുമായി ജേർണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. 'സെന്റർ ഫോർ സറ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം' എന്ന സ്ഥാപനത്തിന്റെ തലവനെന്ന നിലയിൽ സേവനമനുഷ്ഠിച്ചിരുന്നു.
സമാധാനത്തിനും അക്രമരാഹിത്യത്തിനും സാമുദായിക സൗഹാർദ്ദത്തിനുമായി വാദിക്കുന്ന അസ്ഗർ അലി എൻജിനിയർ,ലോകത്തിന്റെ വിവിധയിടങ്ങളിൽ നിരവധി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.[3] അസ്ഗർ അലി എൻജിനിയർ തന്നെ 1980 ലും 1993 ലും സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന്റെയും സെന്റർ ഫോർ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം എന്ന സ്ഥാപനത്തിന്റെയും തലവനായിരുന്നു.[4][5] വിവിധ ലോക വീക്ഷണങ്ങൾ താരതമ്യം ചെയ്യുകയും അവയുടെ വ്യത്യസ്തതകൾ പരിശോധിക്കുകയും ചെയ്യുന്ന 'ദ ഗോഡ് കണ്ടൻഷൻ' എന്ന വെബ്സൈറ്റിൽ സ്ഥിരമായി എഴുതിയിരുന്നു.
നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് അസ്ഗർ അലി എനിജിനിയർ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.