Remove ads
ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവർത്തകനും From Wikipedia, the free encyclopedia
പ്രമുഖ ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായിരുന്നു സ്വാമി അഗ്നിവേശ്. വിവിധ വിഭാഗങ്ങളുമായുള്ള സംവാദം, സമധാനത്തിനായുള്ള പോരാട്ടം,ജാതി വിരുദ്ധ സമരം, അടിമതൊഴിലാളികൾക്കായുള്ള പ്രവർത്തനം, മദ്യത്തിനെതിരായുള്ള പ്രചരണം, സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രത്യാകിച്ചും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരയണത്തിനുമുള്ള അവകാശത്തിനായുള്ള പോരാട്ടം തുടങ്ങിയവ അദ്ദേഹത്തിന്റെ വലിയ സംഭാവനകളാണ്. കുട്ടികളെകൊണ്ട് തൊഴിലെടുപ്പിക്കൽ സതിയാചരണം തുടങ്ങിയവക്കെതിരെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രശസ്തമാണ്. ദലിതുകൾക്ക് ഹിന്ദു ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കുന്നതിന് വേണ്ടിയും അദ്ദേഹം ശബ്ദമുയർത്തി. 2020 സെപ്തംബർ 11 - ന് ന്യൂ ഡൽഹിയിൽ വച്ച് അദ്ദേഹം മരണമടഞ്ഞു.
Swami Agnivesh | |
---|---|
ജനനം | Vepa Shyam Rao 21 സെപ്റ്റംബർ 1939 |
മരണം | 2020 സെപ്റ്റംബർ 11, New Delhi, India |
ദേശീയത | Indian |
തൊഴിൽ | Social worker, scholar, politician |
അറിയപ്പെടുന്നത് | MLA, Jan Lokpal, Anti-slavery |
പുരസ്കാരങ്ങൾ | Right Livelihood Award |
1939-ൽ ഇന്നത്തെ ഛത്തീസ്ഗഢിലെ ജൻജ്ഗീർ-ചമ്പ ജില്ലയിലാണ് സ്വാമി അഗ്നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്.നിയമത്തിലും[1] സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതൽ 1968 വരെ കൽക്കട്ടയിലെ സെന്റ് സേവ്യർ കോളേജിൽ ബിസ്സിനസ്സ് മാനാജ്മെന്റിൽ അദ്ധ്യാപകനായിരുന്നു. 1968 ൽ വീടും ജോലിയും ഉപേക്ഷിച്ച് ഹരിയാനയിലേക്ക് വന്നു.അവിടെ ആര്യസമാജത്തിൽ ചേരുകയും സന്യാസം സ്വീകരിക്കുകയും ചെയ്തു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെ വെച്ച് രൂപവത്കരിച്ചു. 1977 ൽ ഹരിയാനയലെ നിയമസഭാംഗമാവുകയും വിദ്യാഭ്യാസ മന്ത്രിയായി തിർഞ്ഞെടുക്കപ്പെടുകയും ചെയ്തു. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയും അദ്ദേഹം ശബ്ദിക്കാറുണ്ട്.[2] 2020 ,11 സെപ്തംബറിൽ ഡൽഹിയിൽ അന്തരിച്ചു
ആന്റി സ്ലേവറി പുരസ്കാരം-ലണ്ടൻ(1990) ഫ്രീഡം ആന്റ് റൈറ്റ്സ് അവാർഡ്-സ്വിറ്റ്സർലന്റ്(1994) രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം-ദൽഹി(2004) റൈറ്റ് ലൈവ്ലിഹുഡ് അവാർഡ് (2004) എം.എ.തോമസ് നാഷണൽ ഹ്യൂമൻ റൈറ്റ്സ് പുരസ്കാരം(2006)
പുരി ജഗന്നാഥ ക്ഷേത്രം അഹിന്ദുക്കൾക്ക് തുറന്ന് കൊടുക്കണമെന്ന് ആവശ്യമുന്നയിച്ചതിനാൽ പൂജാരിമാരുടെ ശക്തമായ വിമർശനമേൽക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ ആവശ്യം ശുദ്ധ ഹിന്ദുവിരുദ്ധ സ്വഭാവമുള്ളതാണെന്ന് അവർ അഭിപ്രായപ്പെട്ടു"[7]. തന്റെ സ്വന്തം സംഘടനയിൽ നിന്നും അദ്ദേഹത്തിന് നേരെ വിമർശനങ്ങൾ വന്നു. അഗ്നിവേശ് കപട ആര്യസമാജനാണെന്നും ഇന്ത്യയിലെ പ്രശസ്തമായ ഒരു സംഘടനയെ ഹൈജാക്ക് ചെയ്ത കമ്മ്യൂണിസ്റ്റാണ് എന്നും വിമർശിക്കപ്പെട്ടു. 1995 ൽ ആര്യസമാജിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി.ആര്യസമാജ പ്രസഥാനം നിരവധി ശ്രദ്ധേയമായ ചോദ്യങ്ങൾക്ക് സ്വാമി അഗ്നിവേശിൽ നിന്ന് ഉത്തരം തേടുന്നു[8].[9].
വിശ്വഭാരതി സർവകലാശാലയ്ക്കുകീഴിലുള്ള സ്കൂളിലെ കുട്ടി, കിടക്കയിൽ മൂത്രമൊഴിച്ചതറിഞ്ഞ് രോഷംകൊണ്ട വാർഡൻ ശിക്ഷയായി അഞ്ചാം ക്ലാസുകാരിയെക്കൊണ്ട് കിടക്കവിരി പിഴിഞ്ഞ് മൂത്രം ശേഖരിച്ചശേഷം അത് നിർബന്ധിച്ചു കുടിപ്പിച്ചു.[10].രാജ്യത്തിനു മുഴുവൻ നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിൽ പ്രധാനമന്ത്രിയും മനുഷ്യാവകാശ കമ്മിഷനും റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു[11]. എന്നാല് ഈ സംഭവത്തെ ന്യായീകരിച്ചു കൊണ്ട് അഗ്നിവേശ് രംഗത്തെത്തിയിരുന്നു. മൂത്രം കുടിപ്പിച്ചത് പാരമ്പര്യ ചികിത്സയാണെന്നും, അതിൽ ഇത്ര ഒച്ചപ്പാട് ഉണ്ടാക്കേണ്ട കാര്യമില്ല എന്നും അഗ്നിവേശ് ഈ സംഭവത്തിൽ പ്രതികരിച്ചിരുന്നു.[12].ഈ വാർത്ത വ്യാജമാണെന്ന് പിന്നീട് തെളിെഞ്ഞു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.