ഉജ്ജയിൻ

From Wikipedia, the free encyclopedia

ഉജ്ജയിൻmap

പണ്ട് ഉജ്ജയിനി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉജ്ജയിൻ (/ˈn/ /ˈn/ /ˈn/ , Hindustani pronunciation: [ʊd͡ːʒɛːn], old name Avantika[4]) ഇന്ത്യൻ സംസ്ഥാനമായ മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലെ ഒരു നഗരമാണ്. ജനസംഖ്യാടിസ്ഥാനത്തിൽ മധ്യപ്രദേശിലെ അഞ്ചാമത്തെ വലിയ നഗരമായ ഇത്, ഉജ്ജയിൻ ജില്ലയുടെയും ഉജ്ജയിൻ ഡിവിഷന്റെയും ഭരണ കേന്ദ്രമാണ്. അവന്തി രാജ്യത്തിന്റെ തലസ്ഥാനം എന്ന് മഹാഭാരതത്തിലും ഈ നഗരം പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കളുടെ സപ്തപുരി എന്നറിയപ്പെടുന്ന ഏഴ് പുണ്യനഗരങ്ങളിലൊന്നാണ് ഇത്. 12 വർഷത്തിലൊരിക്കൽ ഇവിടെ കുംഭമേള നടക്കാറുണ്ട്.[5] മഹാകാലേശ്വർ ജ്യോതിർലിംഗം നഗരമധ്യത്തിലാണ് ഇവിടെ സ്ഥിതി ചെയ്യുന്നു. ശ്രീകൃഷ്ണൻ, ബലരാമൻ, സുദാമാവ്(കുചേലൻ) എന്നിവർ ഗുരുകുലവിദ്യാഭ്യാസം നടത്തിയ സാന്ദീപനി മഹർഷിയുടെ ആശ്രമം ഈ നഗരത്തിനടുത്തായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഭാരതീയ ഭൂമിശാസ്ത്രപ്രകാരമുള്ള 0° രേഖാംശം ഈ നഗരത്തിലൂടെയാണ്. പുരാതന മഹാജനപദങ്ങളുടെ കാലം മുതൽ ഇന്ത്യയിലെ ബ്രിട്ടീഷ് കോളനിവൽക്കരണം വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രമുഖമായ വ്യാപാര-രാഷ്ട്രീയ കേന്ദ്രങ്ങളിലൊന്നാണ് ഈ നഗരം.

വസ്തുതകൾ ഉജ്ജയിൻ Ujjayinī / Avantikā, Country ...
ഉജ്ജയിൻ

Ujjayinī / Avantikā
City
Ram Ghat
Mahakaleshwar Temple
Tower Chowk
Nickname(s): 
Mahakal Ki Nagri, The City of Temples
ഉജ്ജയിൻ is located in Madhya Pradesh
ഉജ്ജയിൻ
ഉജ്ജയിൻ
Location in India
ഉജ്ജയിൻ is located in India
ഉജ്ജയിൻ
ഉജ്ജയിൻ
ഉജ്ജയിൻ (India)
Coordinates: 23.17°N 75.79°E / 23.17; 75.79
Country India
State Madhya Pradesh
RegionMalwa
DistrictUjjain
ഭരണസമ്പ്രദായം
  ഭരണസമിതിUjjain Municipal Corporation
  MayorMukesh Tatwal (BJP)
  MPAnil Firojiya, BJP
  Municipal CommissionerShri Ashish Singh, IAS
വിസ്തീർണ്ണം
  City151.83 ച.കി.മീ.(58.62  മൈ)
  മെട്രോ
745 ച.കി.മീ.(288  മൈ)
•റാങ്ക്5th in M.P.
ഉയരം
494 മീ(1,621 അടി)
ജനസംഖ്യ
 (2011)
  City5,15,215[3]
  റാങ്ക്5th in M.P.
  മെട്രോപ്രദേശം
8,85,566
Languages
  OfficialHindi
  OtherMalvi
സമയമേഖലUTC+5:30 (IST)
PIN
456001, 456003, 456006, 456010, 456661, 456664.
Telephone code+91734
വാഹന റെജിസ്ട്രേഷൻMP-13
ClimateCwa (Köppen)
Precipitation900 മില്ലിമീറ്റർ (35 ഇഞ്ച്)
Avg. annual temperature24.0 °C (75.2 °F)
Avg. summer temperature31 °C (88 °F)
Avg. winter temperature17 °C (63 °F)
വെബ്സൈറ്റ്ujjain.nic.in
അടയ്ക്കുക

ഷിപ്ര നദിയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന നഗരമായ ഇത്, അതിന്റെ ചരിത്രത്തിലുടനീളം മദ്ധ്യേന്ത്യയിലെ മാൾവ പീഠഭൂമിയിലെ സുപ്രധാന നഗരമായിരുന്നു. ബിസി 600-ഓടെ മദ്ധ്യേന്ത്യയുടെ പ്രധാന രാഷ്ട്രീയ കേന്ദ്രമായി ഇത് ഉയർന്നുവന്നു. പതിനാറ് മഹാജനപദങ്ങളിൽ ഒന്നായ പുരാതന അവന്തി രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു അക്കാലത്ത് ഇത്. 18-ആം നൂറ്റാണ്ടിൽ, അതായത് 1731-ൽ റാണോജി സിന്ധ്യ തന്റെ തലസ്ഥാനം ഉജ്ജയിനിൽ സ്ഥാപിച്ചപ്പോൾ, ഈ നഗരം ഹ്രസ്വകാലത്തേക്ക് മറാത്താ സാമ്രാജ്യത്തിലെ സിന്ധ്യ രാജ്യത്തിൻറെ തലസ്ഥാനമായി മാറി. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ, ബ്രിട്ടീഷ് ഭരണാധികാരികൾ ഇൻഡോറിനെ നഗരത്തിന് ഒരു ബദലായി വികസിപ്പിക്കാൻ തീരുമാനിക്കുന്നത് വരെയുള്ള കാലത്ത് ഇത് മദ്ധ്യേന്ത്യയുടെ ഒരു പ്രധാന രാഷ്ട്രീയ, വാണിജ്യ, സാംസ്കാരിക കേന്ദ്രമായി തുടർന്നു. ശൈവർ, വൈഷ്ണവർ, ശാക്തർ എന്നിവരുടെ പ്രധാന തീർത്ഥാടന കേന്ദ്രമായി ഉജ്ജയിനി ഇപ്പോഴും തുടരുന്നു.[6][7]

പുരാണേതിഹാസമനുസരിച്ച്, പാലാഴിമഥനത്തിലൂടെ ലഭിച്ച അമൃത് ഗരുഢൻ ഒരു കുംഭത്തിൽ വഹിച്ചു കൊണ്ടു പോകവേ ഹരിദ്വാർ, നാസിക്, പ്രയാഗ് എന്നിവയ്‌ക്കൊപ്പം കുംഭത്തിൽനിന്ന് തുള്ളികൾ നിപതിച്ച നാല് സ്ഥലങ്ങളിൽ ഒന്നായിരുന്നു ഉജ്ജൈനിയും.[8] പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻനിര സ്മാർട്ട് സിറ്റി മിഷനു കീഴിൽ സ്മാർട്ട് സിറ്റിയായി വികസിപ്പിക്കുന്ന നൂറ് ഇന്ത്യൻ നഗരങ്ങളിൽ ഒന്നായി ഉജ്ജയിനും തിരഞ്ഞെടുക്കപ്പെട്ടു.[9]

ചരിത്രം

ചരിത്രാതീത കാലഘട്ടം

കയാതയിൽ (ഉജ്ജയിനിൽ നിന്ന് ഏകദേശം 26 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലം) നടത്തിയ ഉദ്ഖനനത്തിൽ ബിസി 2000 കാലഘട്ടത്തിലെ  നവീനശിലായുഗ കാർഷിക വാസസ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. നാഗ്ദ ഉൾപ്പെടെ ഉജ്ജൈനിക്ക് ചുറ്റുമുള്ള മറ്റ് പ്രദേശങ്ങളിലും നവീനശിലായുഗത്തിൻ അവശിഷ്ടങ്ങളടങ്ങിയ സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്, എന്നിരുന്നാലും ഉജ്ജയിനിയിലെ ഖനനത്തിൽ നവീനശിലായുഗ വാസസ്ഥലങ്ങളൊന്നുംതന്നെ കണ്ടെത്തിയിട്ടില്ല. പുരാവസ്തു ഗവേഷകനായ എച്ച്.ഡി. സങ്കലിയയുടെ സിദ്ധാന്തപ്രകാരം, ഉജ്ജയിനിലെ നവീനശിലായുഗ വാസസ്ഥലങ്ങൾ ഇരുമ്പുയുഗ കുടിയേറ്റക്കാർ നശിപ്പിച്ചതാകാം.

ഹെർമൻ കുൽക്കെയും ഡയറ്റ്‌മർ റോഥെർമുണ്ടും പറയുന്നതനുസരിച്ച്, ഉജ്ജൈനിയുടെ തലസ്ഥാനമായിരുന്ന അവന്തി, "മധ്യേന്ത്യയിലെ ആദ്യകാല കാവൽപ്പുരകിലൊന്നായിരുന്നു", കൂടാതെ ബിസി 700-നടുത്ത് ഇത് ആദ്യകാല നഗരവൽക്കരണത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. ഏകദേശം 600 BCE യിൽ ഉജ്ജയിൻ മാൾവ പീഠഭൂമിയിലെ രാഷ്ട്രീയ, വാണിജ്യ, സാംസ്കാരിക കേന്ദ്രമായി ഉയർന്നു.

പുരാതനകാലത്തെ കോട്ടകെട്ടിയുറപ്പിച്ചിരുന്ന നഗരമായിരുന്ന ഉജ്ജൈനി സ്ഥിതി ചെയ്തിരുന്നത് ഇന്നത്തെ ഉജ്ജൈനി നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ, ക്ഷിപ്ര നദിയുടെ തീരത്ത്, ഗർ കാലിക കുന്നിന് ചുറ്റുപാടുമായിരുന്നു. ഈ നഗരം 0.875 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ക്രമരഹിതമായ പഞ്ചഭുജ പ്രദേശം ഉൾക്കൊള്ളുന്നതായിരുന്നു. ഇതിന് ചുറ്റുമായി 12 മീറ്റർ ഉയരമുള്ള ചെളികൊണ്ടുള്ള കൊത്തളമുണ്ടായിരുന്നു. പുരാവസ്തു ഗവേഷണങ്ങൾ നഗരത്തിന് ചുറ്റുമായി 45 മീറ്റർ വീതിയും 6.6 മീറ്റർ ആഴവുമുള്ള ഒരു കിടങ്ങിന്റെ സാന്നിധ്യവും സൂചിപ്പിക്കുന്നു. എഫ്.ആർ. ആൽചിനും ജോർജ്ജ് എർഡോസിയും പറയുന്നതനുസരിച്ച്, ഈ നഗര പ്രതിരോധങ്ങൾ ബിസിഇ 6-4 നൂറ്റാണ്ടുകൾക്കിടയിലാണ് നിർമ്മിക്കപ്പെട്ടത്. ബി.സി.ഇ. 600-നു മുമ്പാണ് ഇവ നിർമ്മിച്ചതെന്നാണ് ഡയറ്റർ ഷ്ലിംഗ്ലോഫ് വിശ്വസിക്കുന്നത്. കല്ലും ചുട്ടെടുത്ത ഇഷ്ടികയും, ഇരുമ്പ് കൊണ്ട് നിർമ്മിച്ച ഉപകരണങ്ങളും ആയുധങ്ങളും, കറുപ്പും ചുവപ്പും നിറങ്ങളിൽ തേച്ചുമിനുക്കിയ പാത്രങ്ങൾ എന്നിവ ഈ കാലഘട്ടത്തിന്റെ സവിശേഷതകളായിരുന്നു. പുരാണ ഗ്രന്ഥങ്ങൾ പ്രകാരം, ഐതിഹാസിക ഹൈഹയ രാജവംശത്തിന്റെ ഒരു ശാഖ ഉജ്ജയിൻ ഭരിച്ചിരുന്നു.

പ്രാചീന കാലം

ബുദ്ധകാലഘട്ടത്തിലെ രേഖകളിലും ഈ നഗരം അവന്തി രാജ്യത്തിന്റെ തലസ്ഥാനം എന്ന നിലയിൽ പരാമർശിക്കപ്പെട്ടിരുന്നു. ക്രിസ്തുവിനു് മുമ്പ് നാലാം നൂറ്റാണ്ട് മുതൽക്കുതന്നെ പ്രഥമ രേഖാoശമായും അറിയപ്പെട്ടിരുന്നു. മൗര്യസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നപ്പോൾ, പിൽക്കാലത്ത് ചക്രവർത്തിയായ അശോകരാജകുമാരൻ ഈ പ്രവിശ്യയിലെ കലാപം അടിച്ചമർത്തുന്നതിനായി നിയോഗിക്കപ്പെടുകയും, ഉജ്ജയിനിയിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്.

മധ്യകാലഘട്ടം

മൗര്യകാലഘട്ടത്തിനു ശേഷം ശുംഗരും ശതവാഹനരും തുടർച്ചയായി ഭരിച്ചു. പിന്നീട് രണ്ടാം നൂറ്റാണ്ട് മുതൽ നാലാം നൂറ്റാണ്ട് വരെ റോർ എന്ന നാടോടി ഗോത്രങ്ങൾ ഈ നഗരം ഭരിച്ചു. ഗുപ്ത സാമ്രാജ്യത്തിന്റെ വരവോടെ ഉജ്ജയിനിയുടെ പ്രാമുഖ്യം വർദ്ധിച്ചു. ചന്ദ്രഗുപ്തൻ രണ്ടാമന്റെ(വിക്രമാദിത്യൻ) തലസ്ഥാനം ഉജ്ജയിനിയായിരുന്നു. നിരവധി ഐതിഹ്യങ്ങളിലെ വീരനായകനായിരുന്ന വിക്രമാദിത്യനുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഇന്നും ഉജ്ജയിനിൽ സഞ്ചാരികളെ ആകർഷിക്കുന്നു. ഇദ്ദേഹത്തിന്റെ സദസ്സിലെ നവരത്നങ്ങൾ എന്നറിയപ്പെട്ടിരുന്ന പണ്ഡിതരുടെ കാലത്ത് ഉജ്ജയിനി സാഹിത്യം, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയുടെ കേന്ദ്രമായി മാറി.

1235-ൽ ഇൽത്തുമിഷ് ഈ നഗരം കീഴടക്കി. മുഗൾകാലഘട്ടത്തിൽ, അക്ബറിനു കീഴിൽ ഉജ്ജയിനി മാൾവയുടെ തലസ്ഥാനമായി.

ആധുനിക കാലഘട്ടം

പതിനെട്ടാം നൂറ്റാണ്ടിൽ മറാഠാ സാമ്രാജ്യത്തിന്റെ കാലത്ത് ഉജ്ജയിനി സിന്ധ്യായുടെ കീഴിലായി. പിന്നീട് 1947 വരെ ഗ്വാളിയോറിന്റെ ഭാഗമായിരുന്നു. സ്വാതന്ത്യലബ്ധിയോടെ ഗ്വാളിയോർ ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ ഉജ്ജയിൻ മദ്ധ്യഭാരത് സംസ്ഥാനത്തിന്റെ ഭാഗമായി. 1956-ൽ മദ്ധ്യഭാരത് മധ്യപ്രദേശിൽ ലയിച്ചു.

മറ്റു പേരുകൾ

ഉജ്ജയിനിയുടെ പഴക്കവും പ്രശസ്തിയും മൂലം നിരവധി പേരുകളിൽ ഈ നഗരം അറിയപ്പെടുന്നു.

  • അവന്തിക
  • പദ്മാവതി
  • കുശസ്ഥലി
  • ഭഗവതി
  • ഹരണ്യവതി
  • കുമുദവതി
  • ഉദേനി
  • വിശാല

കൂടാതെ ഗ്രീക്ക് ഭാഷയിൽ ഒസീൻ എന്നും രേഖപ്പെടുത്തി കാണാം.

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.