Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
1954-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അവകാശി. പ്രേം നസീറും, മിസ്സ് കുമാരിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം പ്രേം നസീറിന്റെ നാലാമത്തെ ചിത്രമായിരുന്നു. ബോക്സ് ഓഫീസിൽ വൻവിജയമായിരുന്ന ഈ ചിത്രത്തിലാണ് സി.എസ്. രാധാദേവി ആദ്യഗാനം പാടിയത്. നീല പ്രൊഡക്ഷൻസിന്റ് ബാനറിൽ മെരിലാൻഡ് സ്റ്റുഡിയോയിൽ പി. സുബ്രഹ്മണ്യം നിർമിച്ച ഈ ചിത്രത്തിന്റെ കഥയും സംഭാഷണവും എഴുതിയത് കെ.പി. കൊട്ടാരക്കരയാണ്. തിരുനയിനാർകുറിച്ചി മാധവൻ നായർ എഴുതിയ 8 ഗാനങ്ങൾക്ക് ബ്രദർ ലക്ഷ്മൺ ഈണം നൽകി. കൃഷ്ണ ഇളമൺ ശബ്ദലേഖനവും, എം.വി. കൊച്ചാപ്പു രംഗസംവിധാനവും, എൻ.എസ്. മണി ഛായാഗ്രഹണവും, സി.ഡി. ജൊർജ്ജ് ചിത്രസംയോജനവും നിർവഹിച്ചു. കേരളത്തിൽ ഈ ചിത്രം വിതരണത്തിനെത്തിച്ചത് ഫിലിം ഡിസ്ട്രിബ്യൂട്ടിഗ് കമ്പനിയാണ്. ആന്റണി മിത്രദാസ് സംവിധാനം ചെയ്ത അവകാശി 1954 മാർച്ച് 16-ന് പ്രദർശനമാരംഭിച്ചു.[1]
അവകാശി | |
---|---|
സംവിധാനം | ആന്റണി മിത്രദാസ് |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | കെ.പി. കൊട്ടാരക്കര |
തിരക്കഥ | കെ.പി. കൊട്ടാരക്കര |
അഭിനേതാക്കൾ | പ്രേം നസീർ ടി.എസ്. മുത്തയ്യ എസ്.പി. പിള്ള കൊട്ടാരക്കര ശ്രീധരൻ നായർ മിസ്സ് കുമാരി അടൂർ പങ്കജം പങ്കജവല്ലി ശ്രീകണ്ഠൻ നായർ നാണുക്കുട്ടൻ മുതുകുളം രാഘവൻ പിള്ള സോമൻ (പ) സേതുലക്ഷ്മി അമ്പലപ്പുഴ മീനാക്ഷി അമ്പലപ്പുഴ രാജമ്മ |
സംഗീതം | ബ്രദർ ലക്ഷ്മണൻ |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഛായാഗ്രഹണം | എൻ.എസ് മണി |
ചിത്രസംയോജനം | കെ.ഡി. ജോർജ്ജ് |
വിതരണം | എ. കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി | 16/03/1954 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | വിജയൻ |
2 | പങ്കജവല്ലി | മാധവി |
3 | മിസ്സ് കുമാരി | കുമാരി |
4 | എസ്.പി. പിള്ള | മാർത്താണ്ഡൻ |
5 | മുതുകുളം രാഘവൻ പിള്ള | മന്മധൻ |
6 | നാണുക്കുട്ടൻ | ത്രിവിക്രമൻ തമ്പി |
7 | അടൂർ പങ്കജം | ശീലാവതി |
8 | കൊട്ടാരക്കര ശ്രീധരൻ നായർ | പ്രതാപൻ |
9 | അമ്പലപ്പുഴ രാജമ്മ | പാർവ്വതി |
10 | ടി.എസ്. മുത്തയ്യ | കുറുപ്പ് |
11 | സോമൻ | രുദ്രൻ |
12 | ശ്രീകണ്ഠൻ നായർ | |
13 | അമ്പലപ്പുഴ മീനാക്ഷി | |
14 | സേതുലക്ഷ്മി |
ഗാനങ്ങൾ :തിരുനയിനാർകുറിച്ചി മാധവൻ നായർ
ഈണം : ബ്രദർ ലക്ഷ്മണൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ഭൂവിങ്കലെന്നുമനുരാഗം | കമുകറ പുരുഷോത്തമൻ,സി. എസ്. രാധാദേവി | |
2 | എൻ ജീവിതസുഖമയമീ | കമുകറ പുരുഷോത്തമൻ, ലളിത തമ്പി | |
3 | കളിയോടമിതിൽ | കമുകറ പുരുഷോത്തമൻ,വി എൻ സുന്ദരം,ലളിത തമ്പി | |
4 | കണ്ണിനും കണ്ണായി | എൻ എൽ ഗാനസരസ്വതി, | |
5 | മനോഹരമിതാ | ലളിത തമ്പി, | |
6 | ഞാനനേകം നാളും [ബിറ്റ്] | [[]], | |
7 | താരണിത്തങ്കനിലാവേ | ലളിത തമ്പി, | |
8 | തുള്ളിത്തുള്ളി ഓടി വാ | വി എൻ സുന്ദരം, എൻ എൽ ഗാനസരസ്വതി | |
9 | വാവാ എൻ ദേവാ | കമുകറ പുരുഷോത്തമൻ,ലളിത തമ്പി |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.