ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി From Wikipedia, the free encyclopedia
മലയാള നാടക, ചലച്ചിത്ര വേദിയിലെ അഭിനേത്രിയാണ് സേതുലക്ഷ്മി. അഭിനയത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം നാലു പ്രാവശ്യം നേടിയിട്ടുണ്ട്.[1] 40 വർഷം അയ്യായിരത്തിലധികം വേദികളിൽ നാടകത്തിൽ അഭിനയിച്ചു 73 വയസ്സുള്ള സേതുലക്ഷ്മി ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും സജീവമായി അഭിനയിക്കുന്നു.[2]
സേതുലക്ഷ്മി | |
---|---|
ജനനം | 1943 |
തൊഴിൽ | നാടക നടി, ചലച്ചിത്രനടി |
സജീവ കാലം | 1965- ഇന്നുവരെ |
ജീവിതപങ്കാളി(കൾ) | അർജുനൻ |
കുട്ടികൾ | ലക്ഷ്മി, കിഷോർ. |
തിരുവനന്തപുരത്താണ് ജനനം. നാലാം ക്ലാസ് മുതലേ നൃത്തം അഭ്യസിച്ചു. നൃത്തത്തോടു് താല്പര്യം ഉണ്ടായിരുന്നതിനാൽ അടിസ്ഥാന വിദ്യാഭ്യാസ ശേഷം തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ ‘നടനഭൂഷൻ’ കോഴ്സിനു ചേർന്നു. 1963 ൽ ‘നടനഭൂഷൻ’ നേടി. പിന്നീട് നാടക രംഗത്തു പ്രവേശിച്ചു. ഭരത്താവ് അർജുനൻ മേക്ക്-അപ് കലാകാരനായിരുന്നു. രണ്ട് ആൺ മക്കളും രണ്ട് പെണ്മക്കളും ഉണ്ട്. ആൺ മക്കളിൽ കിഷോർ സിനിമാ രംഗത്ത് പ്രവർത്തിക്കുന്നു. മൂന്നു പെണ്മക്കളും ഒരു മകനും ഉണ്ട്. ലക്ഷ്മി എന്ന മകൾ നാടക കലാകാരിയാണ്. മകൻ കിഷോർ മിമിക്രി നാടക രംഗത്ത് പ്രവർത്തിക്കുന്നു. സേതുലക്ഷ്മിയും മക്കളും ചിറയിൻ കീഴ് അനുഗ്രഹ എന്ന പേരിൽ സ്വന്തമായി നാടക ട്രൂപ്പ് നടത്തിയിരുന്നു.[3] ഒരു മകൾ രക്തത്തിൽ കാൻസർ ബാധിച്ചതിനെ തുടർന്ന് മരിച്ചു.
40 വർഷത്തിനിടയിൽ അയ്യായിരത്തിലധികം വേദികളിൽ നാടകത്തിൽ അഭിനയിച്ചു. കൊല്ലം ഉപാസനയുടെ കൊന്നപ്പൂക്കളിൽ ആദ്യമായി നാടകത്തിൽ അഭിനയിച്ചു. നാടക രംഗത്തു നിന്നു തന്നെയുള്ള അർജ്ജുനൻ എന്ന നടനെ വിവാഹം ചെയ്തു. നാലു മക്കൾ ഉണ്ട്. ഇവരും അഭിനയരംഗത്ത് സജീവമായിരുന്നു. സത്യൻ അന്തിക്കാടാണ് സിനിമയിൽ ആദ്യമായി അവസരം നൽകിയത്.[1] ചിറയിൻകീഴു് അനുഗ്രഹ എന്ന നാടക ട്രൂപ്പ് ഏറ്റെടുത്തു നടത്തിയെങ്കിലും മകന്റെ അസുഖത്തെ തുടർന്ന് അവസാനിപ്പിച്ചു.
കൊല്ലം ട്യൂണ, ആലപ്പുഴ സൂര്യസോമ, കോഴിക്കോട് സ്റ്റേജ് ഇന്ത്യ,കൊല്ലം അനശ്വര, കെ.പി.എ.സി, അക്ഷരകല, കൊച്ചിൻ ഹരിശ്രീ തുടങ്ങി നാടക സമിതികളിൽ പ്രവർത്തിച്ചു.. നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. ഹൗ ഓൾഡ് ആർ യു വിന്റെ തമിഴ് പതിപ്പിലും അഭിനയിച്ചിട്ടുണ്ട്.
മകന്റെ അസുഖം മൂലമാണ് സേതുലക്ഷ്മി സിനിമാ രംഗത്തേക്ക് വരുന്നത്. മിമിക്രി കലാകാരനായ കിഷോർ വൃക്ക തകരാറിലാവുകയും ഒരു അപകത്തിനു ശേഷം രണ്ട് വൃക്കകളും പ്രശ്നബാധിതമാകുകയും ചെയ്തു. അതിനു ശേഷമാണ് സേതുലക്ഷ്മി കുഡുംബം നിലനിർത്താനായി പരമ്പരകളിൽ അഭിനയിക്കാൻ തുടങ്ങിയത് [4] ടി.വി. പരമ്പരയായ സൂര്യോദയത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ സത്യൻ അന്തിക്കാട് പ്രതിഭ തിരിച്ചറിഞ്ഞു. രസതന്ത്രം, വിനോദ യാത്ര, ഭാഗ്യദേവത എന്നീ സിനിമകളിൽ അഭിനയിക്കാൻ അവസരം നൽകി.[5]
2006 ലാൺ! ആദ്യമായി ടെലിവിഷനിൽ അരങ്ങേറ്റം കുറിക്കുന്നത്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന പരമ്പരയിലാണ് സേതുലക്ഷ്മി ആദ്യം അഭിനയിച്ചത്. ദൂരദർശനാണ് ഇത് സംപ്രേഷണം ചെയ്തത്. മോഹക്കടൽ, മൂന്നുമണി എന്നീ പരമ്പരകളിലും അഭിനയിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.