അരവിന്ദ് കെജ്രിവാൾ

ഡൽഹി മുഖ്യമന്ത്രി From Wikipedia, the free encyclopedia

അരവിന്ദ് കെജ്രിവാൾ

ഇന്ത്യൻ റവന്യൂ സർവീസിലെ മുൻ ഉദ്യോഗസ്ഥനും ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമാണ് അരവിന്ദ്കുമാർ കെജ്രിവാൾ എന്ന അരവിന്ദ് കേജ്രിവാൾ (ജ: ഓഗസ്റ്റ് 16, 1968). ജന ലോക്പാൽ ബില്ലിന്റെ കരട് രൂപപ്പെടുത്തുന്നതിൽ പ്രമുഖ പങ്കുവഹിച്ച ഇദ്ദേഹം വിവരാവകാശനിയമത്തിന്റെ നല്ല ഫലങ്ങൾ സാധാരണ ജനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ പേരിലും പ്രസിദ്ധനാണ്.

വസ്തുതകൾ അരവിന്ദ് കെജ്‌രിവാൾ, ഡൽഹി മുഖ്യമന്ത്രി ...
അരവിന്ദ് കെജ്‌രിവാൾ
Thumb
ഡൽഹി മുഖ്യമന്ത്രി
പദവിയിൽ
ഓഫീസിൽ
14 February 2015
മുൻഗാമിPresident's rule
ഓഫീസിൽ
28 December 2013  14 February 2014
മുൻഗാമിSheila Dikshit
പിൻഗാമിPresident's rule
എം.എൽ.എ., ഡൽഹി നിയമസഭ
പദവിയിൽ
ഓഫീസിൽ
2013
മുൻഗാമിഷീല ദീക്ഷിത്
മണ്ഡലംന്യൂ ഡൽഹി
വ്യക്തിഗത വിവരങ്ങൾ
ജനനം (1968-08-16) 16 ഓഗസ്റ്റ് 1968  (56 വയസ്സ്)
ശിവാനി, ഹരിയാന
രാഷ്ട്രീയ കക്ഷിആം ആദ്മി പാർട്ടി
പങ്കാളിസുനിത കേജ്രിവാൾ
കുട്ടികൾരണ്ട്
വിദ്യാഭ്യാസം[മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം]
അൽമ മേറ്റർഖരഗ്പൂർ ഐ.ഐ.ടി
വെബ്‌വിലാസംwww.aamaadmiparty.org
അടയ്ക്കുക

പാവപ്പെട്ടവരുടെ ഉന്നമനത്തിനും വിവരാവകാശ നിയമം പ്രാവർത്തികമാക്കുന്നതിനും നൽകിയ നേതൃത്തത്തെ മാനിച്ച് 2006ൽ ഇദ്ദേഹത്തിന് മാഗ്സെസെ അവാർഡ് ലഭിച്ചിട്ടുണ്ട്. 2012ൽ ഇദ്ദേഹം ആം ആദ്മി പാർട്ടി (AAP) രൂപീകരിക്കുകയും ഡൽഹിയിലെ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനോടു മത്സരിച്ച് 25,864 വോട്ടുകൾക്ക് വിജയിക്കുകയും ചെയ്തു. യ 2022 ൽ വൻ ഭൂരിപക്ഷത്തോടെ പഞ്ചാബിൽ അധികാരത്തിലെത്തി[1]

ഇപ്പൊൾ ഡെൽഹി മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയയോടൊപ്പം തീഹാർ ജയലിൽ ആണ്.

ചെറുപ്പകാലം

1968 ജൂൺ പതിനാറിന് ഹരിയാണയിലെ ഹിസാറിൽ ഒരു ഇടത്തരം മാർവാടി കുടുംബത്തിലാണ് കെജ്‌രിവാളിന്റെ ജനനം. പിതാവ്: ഗോബിന്ദ് റാൻ കെജ്രിവാൾ. മാതാവ്: ഗീതാ ദേവി. സോനേപ്പട്ട്, ഗാസിയാബാദ്, ഹിസാർ എന്നിവിടങ്ങളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് ഖരക്പൂർ ഐ. ഐ. ടിയിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടി. തുടർന്ന് ടാറ്റാ സ്റ്റീലിൽ ജോലിചെയ്തു. മൂന്ന് വർഷങ്ങൾക്കു ശേഷം സിവിൽ സർവീസ് പരീക്ഷയുടെ പഠനത്തിനായി ടാറ്റാ സ്റ്റീലിലെ ജോലി രാജി വെയ്ച്ചു.[2] 1992ൽ ജോലി ഉപേക്ഷിച്ച് സാമൂഹിക പ്രവർത്തനത്തിന് ഇറങ്ങി.[അവലംബം ആവശ്യമാണ്]

പ്രവർത്തനങ്ങൾ

അഴിമതിക്കെതിരായ പോരാട്ടങ്ങളിലൂടെയാണ് അരവിന്ദ് കുമാർ കെജ്രിവാൾ എന്ന അരവിന്ദ് കെജ്രിവാൾ ദേശീയതലത്തിൽ ശ്രദ്ധേയനാകുന്നത്. 2006ൽ ഇൻകംടാക്‌സ്‌ വകുപ്പിലെ ജോയിന്റ്‌ കമ്മീഷണർ സ്ഥാനം രാജി വെച്ചാണ് അരവിന്ദ് കെജ്രിവാൾ ഇന്ത്യയിലെ രാഷ്ട്രീയ, പൊതു സമൂഹങ്ങളിലെ അഴിമതിക്കെതിരായ പോരാട്ടം തുടങ്ങിയത്. ഡെൽഹി കേന്ദ്രമാക്കി പരിവർത്തൻ എന്ന കൂട്ടായ്‌മ രൂപീകരിച്ചുകൊണ്ടാണ്‌ പൊതു പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. മദർ തെരേസയുടെ കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി, വടക്കു കിഴക്കൻ ഇന്ത്യയിലെ രാമകൃഷ്ണമിഷൻ, നെഹ്റു യുവകേന്ദ്ര എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.[2] ആദായനികുതി വകുപ്പിലെ അഴിമതിക്കെതിരെ ടെലിവിഷൻ ജേണലിസ്റ്റായ മനീഷ് സിസോദിയയുമായി ചേർന്ന് പരിവർത്തൻ എന്ന എൻ.ജി.ഒക്ക് രൂപം നൽകി.[2] 2006 ഡിസംബറിൽ മനീഷ് സിസോദിയ, അഭിനന്ദൻ സെഖ്രി എന്നിവരുമായി ചേർന്ന് പബ്ലിക് കോസ് റിസർച്ച് ഫൗണ്ടേഷൻ ആരംഭിച്ചു. 2006 ൽ രാജ്യമെമ്പാടും വിവരാവകാശ നിയമത്തെ കുറിച്ചു പ്രചാരണം നടത്തി. തദ്ദേശഭരണത്തിൽ കാര്യക്ഷമത ഉറപ്പുവരുത്തുക, വിവരാവകാശനിയമത്തിനായി പ്രചാരണം നടത്തുക എന്നിവയായിരുന്നു ഫൗണ്ടേഷന്റെ ദൗത്യങ്ങൾ. വിവരാവകാശ നിയമത്തിനുവേണ്ടിയും അതിന്റെ വ്യാപകമായ പ്രയോഗവൽകരണത്തിനുവേണ്ടിയും അരുണാ റോയിയോടൊപ്പം പ്രവർത്തിച്ചു. ജൻലോക്പാൽ ബിൽ അവതരിപ്പിക്കാൻ പാർലമെന്റിനു മേൽ ശക്തമായ സമ്മർദം ചെലുത്തിക്കൊണ്ട് അണ്ണാഹസാരെ സമരത്തിനിറങ്ങിയപ്പോൾ വലംകയ്യായി പ്രവർത്തിച്ചത് അരവിന്ദ് കെജ്രിവാളാണ്. ലോക്പാൽ ബിൽ പാസ്സാക്കുന്നതിൽ പാർലമെന്റ് പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് 2011 ആഗസ്ത് 16-നു നടന്ന സത്യഗ്രഹത്തെ തുടർന്ന് കെജ്‌രിവാൾ അറസ്റ്റിലായി. 2012 ജൂലൈ മാസത്തിൽ കളങ്കിതരായ പതിനഞ്ച്‌ കേന്ദ്രമന്ത്രിമാർക്കെതിരായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ മനീഷ്‌ സിസോദിയക്കും ഗോപാൽറായിക്കുമൊപ്പം ജന്ദർ മന്തറിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തി. തുടർന്ന് 2012 സെപ്റ്റംബറിൽ സ്വന്തം രാഷ്ട്രീയ പാർട്ടിയുണ്ടാക്കി[3].

രാഷ്ട്രീയ ജീവിതം

തിരഞ്ഞെടുപ്പ് വിജയം

2013-ൽ ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി ഷീല ദീക്ഷിതിനോട് 25864 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആം ആദ്മി പാർട്ടി എഴുപതു സീറ്റുകളിൽ ഇരുപത്തി എട്ടെണ്ണത്തിൽ വിജയിച്ചു.[4] 2015-ൽ എഴുപത് സീറ്റുകളിൽ അറുപത്തിഏഴിലും ജയിച്ച് ചരിത്രവിജയം കുറിച്ചു. 57213 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2015-ൽ വിജയിച്ചത്.2015 ഫെബ്രുവരി 14 ന് രാംലീല മൈതാനിയിൽ വൻജനാവലിയെ സാക്ഷിയാക്കി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു

അരാജകത്വവാദം

ഡൽഹി പോലിസ് ഉദ്യോഗസ്തർക്കെതിരെ നടപടി എടുക്കാത്തതിന്റെ പേരിൽ 2014 ജനുവരി 20 -ന് ന്യൂ ഡെൽഹിയിൽ കേന്ദ്രസർക്കരിനെതിരെയുള്ള പ്രക്ഷോഭ പരിപാടികൾ അണികളോടു വിവരിക്കവെ താൻ ഒരു അരാജകത്വവാദിയെന്ന് കെജ്രിവാൾ സ്വയം പ്രഖ്യാപിച്ചു.[5] പത്തു ദിവസത്തെക്കു ഡൽഹിയിൽ ധർണ നടത്തുവാൻ നിരോധനാജ്ഞ അവഗണിച്ചു പങ്കെടുക്കുവാൻ കെജ്രിവാൾ ജനങ്ങളോടു ആഹ്വാനം ചെയ്തു.

വിമർശനങ്ങൾ

2013ൽ ഏതാനും ദിവസങ്ങൾ മാത്രം ഡൽഹി ഭരിച്ച്, ജനലോക്പാൽ ബിൽ പാസ്സാക്കാൻ കഴിയാത്തതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് കെജ്രിവാൾ മുഖ്യമന്ത്രി പദം രാജിവെച്ചു[6]. അപക്വമായ തീരുമാനമായിരുന്നു കെജ്രിവാളിന്റേത് എന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. കൂടാതെ പാർട്ടിയിലെ പടലപ്പിണക്കങ്ങളും അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിച്ചു.2024 മാർച്ച്‌ 26 ന് ഡൽഹി സർക്കാറിന്റ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ ഇ ഡി അറസ്റ്റ് ചെയ്തു. നിലവിൽ തിഹാർ ജയിലിൽ ആണ്.

കുടുംബം

കേന്ദ്ര സർക്കാറിൽ ഉദ്യോഗസ്ഥയായ സുനിതയാണ് ഭാര്യ. രണ്ടു മക്കൾ.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.