From Wikipedia, the free encyclopedia
വടക്കേ അമേരിക്കൻ പുൽമേടുകളിൽ (Prairie) കൂട്ടങ്ങളായി കണ്ടുവരുന്ന പ്രത്യേകതരം വന്യജന്തുവാണ് അമേരിക്കൻ കാട്ടുപോത്ത്. ബൈസൺ ബൈസൺ (Bison bison) എന്ന് ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവ 'ബോവിഡേ' (Bovidae) എന്ന ജന്തുകുടുംബത്തിൽ ഉൾപ്പെടുന്നു. ഏഷ്യയിലും ആഫ്രിക്കയിലും കണ്ടുവരുന്ന കാട്ടുപോത്തുകൾ ഇവയിൽനിന്നും വ്യത്യസ്തങ്ങളാണ്.
അമേരിക്കൻ കാട്ടുപോത്ത് American bison Temporal range: Pleistocene to present | |
---|---|
B. b. bison Alternative image Historic drawing Bison call audio | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Artiodactyla |
Family: | Bovidae |
Subfamily: | Bovinae |
Genus: | Bison |
Species: | B. bison |
Binomial name | |
Bison bison (Linnaeus, 1758) | |
Subspecies | |
B. b. athabascae | |
Synonyms | |
Bos americanus |
അമേരിക്കൻ കാട്ടുപോത്ത് കരുത്തുറ്റ ഒരു മൃഗമാണ്. പൂർണവളർച്ചയെത്തുമ്പോൾ ഉദ്ദേശം 2 മീ. ഉയരവും 765 കി.ഗ്രാം തൂക്കവും വരും. തലയും കഴുത്തും ചുമലും ഇരുണ്ട തവിട്ടു നിറമുള്ള രോമത്താൽ ആവൃതമാണ്. തലയിലെ നീണ്ട രോമവും താടിരോമവും മൂലം തലയ്ക്ക് ഉള്ളതിലധികം വലിപ്പം തോന്നിക്കുന്നു. ചുമലിന് ഒരു കൂനുണ്ട്. ഉടലിന്റെ പിൻഭാഗം താരതമ്യേന കൃശമാണ്.
ഒരു കാലത്ത് ധാരാളമായുണ്ടായിരുന്ന കാട്ടുപോത്ത് ഇന്ന് യു.എസ്സിന്റെ പശ്ചിമഭാഗത്തും കാനഡയിലെ ചില സുരക്ഷിതമേഖലകളിലും മാത്രം കാണപ്പെടുന്നു.
പത്തൊൻപതാം നൂറ്റാണ്ടിൽ അമിതമായ വേട്ടകൊണ്ട് ഏതാണ്ട് വംശനാശത്തിന്റെ അടുത്തെത്തിയിരുന്നു അമേരിക്കൻ കാട്ടുപോത്ത്. അവയുടെ തോലിനായിട്ടാണ് ഈ കാട്ടുപോത്തുകളെ വേട്ടയാടിയിരുന്നത്. തോലെടുത്തതിനു ശേഷമുള്ള ദേഹം കിടന്നു ചീഞ്ഞു പോവാനായിരുന്നു വിട്ടിരുന്നത്. ദ്രവിച്ചുകഴിയുമ്പോൾ അവയുടെ എല്ലുകൾ പെറുക്കി കിഴക്കൻ ദേശത്തേക്ക് വലിയ അളവിൽ കയറ്റിയയച്ചിരുന്നു.
ഇത്തരം കൂട്ടക്കൊലയ്ക്ക് അമേരിക്കൻ സേനയുടെ പിന്തുണ ഉണ്ടായിരുന്നു. പലകാരണങ്ങൾ ഇതിനു പിന്നിൽ കാണാം. കന്നുകാലിവളർത്തുന്നവയ്ക്ക് മൽസരം ഒഴിവാക്കാൻ ഇതുപകരിച്ചിരുന്നു. അമേരിക്കൻ ഇന്ത്യക്കാരുടെ മുഖ്യഭക്ഷണസ്രോതസ്സ് ആയിരുന്നു ഈ കാട്ടുപോത്തുകൾ. കാട്ടുപോത്തുകൾ ഇല്ലെങ്കിൽ ഒന്നുകിൽ അവർ നാടുവിട്ടുപോവുകയോ അല്ലെങ്കിൽ മരണത്തിനു കീഴടങ്ങുകയോ ചെയ്യേണ്ട അവസ്ഥയായിരുന്നു. ഇതായിരുന്നു അമേരിക്കൻ സേന ഈ കൂട്ടക്കൊലയെ പിന്തുണച്ചതിന്റെ കാരണം.
1830-കൾ ആയപ്പോഴേക്കും ഈ വേട്ടയാടൽ മൂർദ്ധന്യത്തിലെത്തി. ഒരു കൊല്ലം 280000 എണ്ണത്തെ വരെ കൊന്നിരുന്നു. വെടിമരുന്നും കുതിരകളും ഇവയുടെ തോലിനുള്ള നല്ല വിലയും എല്ലാം കൂടിയായപ്പോൾ കാട്ടുപോത്തുകളുടെ നിലനിൽപ്പ് പരുങ്ങളിലായി. 1830 മുതൽ ഏതാണ്ട് 15 വർഷം നീണ്ടുനിന്ന വരളച്ച കൂടിയായപ്പോൾ കാട്ടുപോത്തുകളുടെ കൂട്ടങ്ങൾ അപ്രത്യക്ഷമായി. 1860കളിൽ മഴ തിരിച്ചെത്തിയതോടെയാണ് പോത്തുകൾക്ക് രക്ഷയായത്.
തീവണ്ടി വന്നപ്പോൾ തീവണ്ടിക്കമ്പനികൾക്ക് ഈ പോത്തുകൾ ശല്യമായി. പോത്തിനെ ഇടിച്ച് വണ്ടികൾക്ക് അപകടം വന്നു. കൂട്ടമായിട്ട് തണുപ്പുകാലത്ത് പാളങ്ങളിൽ അഭയം തേടിയ പോത്തിൻകൂട്ടങ്ങൾ ആഴ്ചകളോളം തീവണ്ടി ഗതാഗതത്തിനു തടസ്സമായി.
കാട്ടുപോത്തുകൾ വംശനാശഭീഷണിയിലാവാനുള്ള പ്രധാന കാരണം പക്ഷേ, അവയെ അമിതമായി വാണിജ്യാവശ്യത്തിനു വേട്ടയാടിയിരുന്നതു തന്നെയാണ്.
പോത്തിന്റെ തോൽ വസ്ത്രങ്ങൾക്കും യന്ത്രങ്ങളുടെ ബെൽറ്റ് ഉണ്ടാക്കാനും ഉപയോഗിച്ചിരുന്നു. നല്ല ഉറപ്പുള്ളതും തേയ്മാനം കുറഞ്ഞിരുന്നതുമാണ് ഇവ യന്ത്രങ്ങളിലെ ബെൽറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കാൻ കാരണം. തോൽക്കുപ്പായങ്ങൾക്കും വലിയ മാർക്കറ്റ് ആയിരുന്നു.
എണ്ണം വളരെയേറെ കുറഞ്ഞപ്പോൾ പോത്തുകളെ രക്ഷിക്കാൻ വേണ്ടി പല ഭാഗത്തും നിന്നും സമ്മർദ്ദങ്ങൾ ഉണ്ടായെങ്കിലും അമേരിക്കൻ പ്രസിഡണ്ട് യൂലിസ്സസ് ഗ്രാന്റ് അടക്കം അതു തടയുകയാണു ചെയ്തത്. ബാക്കിയുള്ളവയെ കൂടി കൂട്ടക്കൊല ചെയ്താൽ ഭക്ഷണം ഇല്ലാതെ അമേരിക്കൻ ഇന്ത്യക്കാർ നശിച്ചോളും എന്നു 1875ൽ ജനറൽ ഫിലിപ്പ് ഷെരിഡൻ അമേരിക്കൻ കോൺഗ്രസ്സിൽ വാദിച്ചിരുന്നു. 1884 ആയപ്പോഴേയ്ക്കും പോത്തുകൾ വംശനാശത്തിന്റെ വക്കിൽ എത്തിയിരുന്നു. 18-ാം ശതകത്തിന്റെ അവസാനത്തോടെ മിസിസിപ്പിയുടെ പൂർവഭാഗങ്ങളിൽനിന്നും പൂർണമായി ഇവ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. 1889ൽ ഏതാണ്ട് ആയിരത്തോളം കാട്ടുപോത്തുകൾ മാത്രമേ ശേഷിച്ചിരുന്നുള്ളു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഇന്ന് സുരക്ഷിതമേഖലകളിലായി 20,000ത്തോളം കാട്ടുപോത്തുകൾ യു.എസ്സിലും കാനഡയിലുമായി ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
അമേരിക്കൻ കാട്ടുപോത്തിന്റെ അടുത്ത ബന്ധുവായി കണക്കാക്കപ്പെടുന്നത് യൂറോപ്യൻ ബൈസൺ (European Bison) മാത്രമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.