Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
1987ൽ ഷിർദ്ദിസായി ക്രിയേഷൻസിന്റെ ബാനറിൽ എം.ടി. വാസുദേവൻ നായർ കഥ, തിരക്കഥ, സഭാഷണം എന്നിവ രചിച്ച് ഹരിഹരൻ സംവിധാനം ചെയ്ത ഒരു കുടുംബചിത്രമാണ്അമൃതം ഗമയ. പി.കെ.ആർ പിള്ള നിർമ്മിച്ച ഈ ചിത്രത്തിൽ മോഹൻലാൽ, തിലകൻ, ഗീത, പാർവ്വതി, വിനീത്, ക്യാപ്റ്റൻ രാജു തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു. ഈ ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത് എം.ബി. ശ്രീനിവാസൻ ആയിരുന്നു. യൌവ്വനത്തിളപ്പിൽ പറ്റിപ്പോയ ഒരബദ്ധം ജീവിതം മുഴുവൻ വേട്ടയാടുന്ന ഒരു യുവഡോക്റ്ററുടെ നീറുന്ന ഓർമ്മകളാണ് ഈ ചിത്രത്തിന്റെ കഥാതന്തു. ഹരിഹരന്റെ മികച്ച ചിത്രങ്ങളിലൊന്നായി ഈ ചിത്രം വിലയിരുത്തപ്പെടുന്നു.[1][2] അതുപോലെതന്നെ ഈ ചിത്രത്തിൻറെ തിരക്കഥ എം.ടി. വാസുദേവൻ നായരുടെ മികച്ച തിരക്കഥകളിലൊന്നുംകൂടിയാണ്.[3]
അമൃതം ഗമയ | |
---|---|
സംവിധാനം | ഹരിഹരൻ |
നിർമ്മാണം | പി.കെ.ആർ പിള്ള |
രചന | എം.ടി |
തിരക്കഥ | എം.ടി |
സംഭാഷണം | എം.ടി. വാസുദേവൻ നായർ |
അഭിനേതാക്കൾ | മോഹൻലാൽ തിലകൻ ഗീത പാർവ്വതി വിനീത് ക്യാപ്റ്റൻ രാജു |
സംഗീതം | എം.ബി. ശ്രീനിവാസൻ |
ഛായാഗ്രഹണം | എസ്.സി പാഡി |
ചിത്രസംയോജനം | എം.എസ്. മണി |
സ്റ്റുഡിയോ | ശിർദ്ദിസായി ക്രിയേഷൻസ് |
വിതരണം | ശിർദ്ദിസായി റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | മോഹൻലാൽ | ഡോ.പി.കെ ഹരിദാസ് |
2 | പാർവ്വതി | ശ്രീദേവി |
3 | തിലകൻ | കുറുപ്പ് |
4 | ഗീത | ഭാനു |
5 | വിനീത് | ഉണ്ണി |
6 | ക്യാപ്റ്റൻ രാജു | സുകു |
7 | ബാബു നമ്പൂതിരി | ഇളയത് (ഉണ്ണിയുടെ അച്ഛൻ) |
8 | സുകുമാരി | ഹരിദാസിന്റെ അമ്മ |
9 | കമല കാമേഷ് | ശ്രീദേവിയുടെ അമ്മ |
10 | രാജ്യലക്ഷ്മി | ശാരദ |
11 | കുണ്ടറ ജോണി | ഡോ.രാജൻ തോമസ് |
12 | കുഞ്ഞാണ്ടി | കാക്ക |
13 | ദേവൻ | രഘു |
14 | കുതിരവട്ടം പപ്പു | കുമാരൻ |
എം.ടി. വാസുദേവൻ നായർ- ഹരിഹരൻ ടീമിന്റെ മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് അമൃതം ഗമയ.[4] ഇവർ മോഹൻലാൽ- ഗീത ജോഡി യിൽ പഞ്ചാഗ്നി എന്നൊരു ഹിറ്റ് സിനിമ പുറത്തിറക്കിയശേഷമാണ് ഈ ചിത്രം നിർമ്മിച്ചത്. പഞ്ചാഗ്നി (1986) എന്ന സിനിമ ഒരു വനിതാപ്രധാനസിനിമയായിരുന്നപ്പോൾ അമൃതം ഗമയ പ്രധാനമായും ഡോ. ഹരിദാസ് എന്ന മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മനോവികാരങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ഉപനിഷത്തുകളിലെ പവമാനമന്ത്രത്തിന്റെ ഭാഗമായ മൃത്യോർ മാം അമൃതം ഗമയ (അർത്ഥം: മരണത്തിൽ നിന്ന് എന്നെ അമരത്വത്തിലേക്ക് നയിച്ചാലും) എന്ന വരിയിൽ നിന്നാണ് ഈ ചിത്രത്തിന്റെ തലക്കെട്ട് സ്വീകരിച്ചിരിക്കുന്നത്.[5]
എം.ബി. ശ്രീനിവാസൻ ആണ് ഈ ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത്. ഈ ചിത്രത്തിൽ ഒരു ഗാനം പോലും ഇല്ല.[5]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.