ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഭാഗമായ ഒരു സ്വയംശീർഷക വിഭാഗമാണ് അന്ത്യോഖ്യായുടെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കാസനം (ഗ്രീക്ക്: Ελληνορθόδοξο Πατριαρχείο Αντιοχείας), അഥവാ അന്ത്യോഖ്യൻ ഓർത്തഡോക്സ് സഭ അല്ലെങ്കിൽ, നൈയ്യാമികമായി, അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും റൂം ഓർത്തഡോക്സ് പാത്രിയാർക്കാസനം (അറബി: بطريركيّة أنطاكية وسائر المشرق للروم الأرثوذكس ബാത്രിയർക്കിയത്ത് അന്താകിയാ വ-സായിർ അൽ-മശ്രിഖ് ലി-ർ-റൂം അൽ-ഊർത്തുദൂക്സ്).[5] ലോകവ്യാപകമായ കിഴക്കൻ ഓർത്തഡോക്സ് സഭാ കൂട്ടായ്മയിൽ ഉൾപ്പെടുന്ന ഈ സഭ പുരാതനമായ അന്ത്യോഖ്യൻ സഭയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്.
അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കാസനം بطريركيّة أنطاكية وسائر المشرق للروم الأرثوذكس | |
---|---|
വർഗം | അന്ത്യോഖ്യൻ |
വിഭാഗം | കിഴക്കൻ ഓർത്തഡോക്സ് |
വീക്ഷണം | ഗ്രീക്ക് ഓർത്തഡോക്സ് |
മതഗ്രന്ഥം | സപ്തതി, പുതിയ നിയമം |
ദൈവശാസ്ത്രം | കിഴക്കൻ ഓർത്തഡോക്സ് ദൈവശാസ്ത്രം |
സഭാ സംവിധാനം | എപ്പിസ്കോപ്പൽ |
അന്ത്യോഖ്യാ പാത്രിയർക്കീസ് | യൂഹന്ന പത്താമൻ |
ഭാഷ | ഗ്രീക്ക്, അറബി അറമായ (സുറിയാനി & സീറോ-പലസ്തീനിയൻ) (ചരിത്രപരം),[1] തുർക്കിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, സ്പാനിഷ് |
മുഖ്യകാര്യാലയം | മറിയാമിയാ കത്തീഡ്രൽ, ദമാസ്കസ്, സിറിയ പാരമ്പര്യപരം: ദോമുസ് ഔറിയാ കത്തീഡ്രൽ ബസിലിക്ക, അന്ത്യോഖ്യ ആശ്രമ ആസ്ഥാനം: ബലാമൻഡ് ആശ്രമം, കൗറ, ലെബനൻ |
ഭരണമേഖല | പ്രാഥമികം: സിറിയ, ലബനൻ, തുർക്കിയുടെ ഭാഗം, ഇറാഖ്, ഇറാൻ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ, യുഎഇ, ഒമാൻ, യെമൻ, സൗദി അറേബ്യ മറ്റ് മേഖലകൾ: വടക്കേ അമേരിക്ക, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, പടിഞ്ഞാറൻ, തെക്കൻ കൂടാതെ മധ്യ യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഫിലിപ്പീൻസ് |
സ്ഥാപകൻ | പത്രോസും പൗലോസ് ശ്ലീഹായും (പാരമ്പര്യം) |
സ്വതന്ത്രം | ക്രി. വ. 519[2] |
അംഗീകാരം | കിഴക്കൻ ഓർത്തഡോക്സ് |
ഉരുത്തിരിഞ്ഞത് | അന്ത്യോഖ്യാ പാത്രിയാർക്കാസനം |
പിളർപ്പുകൾ | മാറോനായ സഭ - 685 ജോർജ്ജിയൻ ഓർത്തഡോക്സ് സഭ - 1010[3] മൽക്കായ ഗ്രീക്ക് കത്തോലിക്കാ സഭ - 1724 |
അംഗങ്ങൾ | ഏകദേശം 4.3 ദശലക്ഷം (2012)[4] |
വെബ്സൈറ്റ് | www.antiochpatriarchate.org |
ക്രി. വ. ഒന്നാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യത്തിലെ കിഴക്കൻ നഗരമായ അന്ത്യോഖ്യയിൽ അപ്പസ്തോലന്മാരായ പത്രോസ്, പൗലോസ് എന്നിവരുടെ നേതൃത്വത്തിൽ രൂപമെടുത്ത ക്രൈസ്തവ സമൂഹത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ഈ സഭയുടെ അദ്ധ്യക്ഷൻ അന്ത്യോഖ്യായുടെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് എന്നാണ് അറിയപ്പെടുന്നത്. ഈജിപ്തിലെ കോപ്റ്റിക്, ലെബനനിലെ മാറോനായ എന്നീ ക്രൈസ്തവ വിഭാഗങ്ങളോടൊപ്പം മദ്ധ്യപൂർവ്വദേശത്തെ ഏറ്റവും വലിയ ക്രൈസ്തവ വിഭാഗങ്ങളിൽ ഒന്നാണ് ഈ സഭയും.[6]
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.