ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
ഹിന്ദി ചലച്ചിത്രത്തിലെ ഒരു സ്വഭാവ, ഹാസ്യനടനാണ് അനുപം ഖേർ (ഹിന്ദി: अनुपम खेर; ജനനം: മാർച്ച് 7, 1954). 200 ലധികം ഹിന്ദി ചലചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷ് സിനിമയിലും ഖേർ അഭിനയിച്ചിട്ടുണ്ട്.
അനുപം ഖേർ | |
---|---|
തൊഴിൽ(s) | അഭിനേതാവ്, സിനിമാ നിർമാതാവ്, സിനിമാ സംവിധായകൻ |
1982 ൽ ആഗ്മാൻ എന്ന ഹിന്ദി സിനിമയിലൂടെയാണ് ഖേർ തന്റെ ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. 1984 അദ്ദേഹം സാരാംശ് എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്തു. പ്രധാനമായും ഹാസ്യ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. പക്ഷെ വില്ലൻ കഥാപാത്രങ്ങളും അദ്ദേഹത്തിന് വഴങ്ങുമെന്ന് കർമ(1986), ഡാഡി(1989) എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ തെളിയിച്ചു. ചില മികച്ച ടി.വി. ഷോകളും അനുപം ഖേർ അവതരിപ്പിച്ചിട്ടുണ്ട്. സേ ന സംതിംഗ് ടു അനുപം അങ്കിൾ, സവാൽ ദസ് കരോട് ക എന്നിവ അവയിൽ പ്രധാനമാണ്.
ഇന്ത്യൻ ചലച്ചിത്ര സെൻസർ ബോർഡിൽ ചെയർമാൻ സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2007 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ തന്റെ ഒപ്പം ഉണ്ടായിരുന്ന [1]സതീഷ് കൗശിക്കുമായി ചേർന്ന് കരോൾ ബാഗ് പ്രൊഡക്ഷൻസ് എന്ന ഒരു സിനിമാ നിർമ്മാണ കമ്പനി തുടങ്ങി. ഇതിന്റെ ബാനറിൽ സതീഷ് കൗശിക് സംവിധാനം ചെയ്ത തേരെ സംഗ് എന്ന സിനിമയും പുറത്തിറക്കി.[2]
ആദ്യഭാര്യയായ മധുവുമായുള്ള ജീവിതം പരാജയമായിരുന്നുവെങ്കിലും പിന്നീട് കിരൺ ഖേറുമായിട്ടുള്ള ജീവിതം സുഖകരമായിരുന്നു. സഹോദരൻ രാജു ഖേർ ഒരു അഭിനേതാവാണ്.
Seamless Wikipedia browsing. On steroids.