അകലക്കുന്നം ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ളോക്ക് പരിധിയിലാണ് അകലക്കുന്നം ഗ്രാമപഞ്ചായത്ത് . അകലക്കുന്നം, ചെങ്ങളം ഈസ്റ്റ് എന്നീ വില്ലേജുകൾ ഈ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു .

വസ്തുതകൾ അകലക്കുന്നം ഗ്രാമപഞ്ചായത്ത്, രാജ്യം ...
അകലക്കുന്നം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾനെല്ലിക്കുന്ന്, പട്യാലിമറ്റം, ഇടമുള, തച്ചിലങ്ങാട്, കരിമ്പാനി, പൂവത്തിളപ്പ്, ക്ടാക്കുഴി, കാഞ്ഞിരമറ്റം, തെക്കുംതല, ചെങ്ങളം, മൂഴൂർ, മറ്റപ്പള്ളി, മണൽ, മഞ്ഞാമറ്റം, മറ്റക്കര
ജനസംഖ്യ
ജനസംഖ്യ19,556 (2001) 
പുരുഷന്മാർ 9,703 (2001) 
സ്ത്രീകൾ 9,853 (2001) 
സാക്ഷരത നിരക്ക്96 ശതമാനം (2001) 
കോഡുകൾ
തപാൽ
LGD 221410
LSG G050701
SEC G05043
Thumb
അടയ്ക്കുക

ഭൂപ്രകൃതി

34.84 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണ് അകലക്കുന്നം ഗ്രാമപഞ്ചായത്തിനുള്ളത് . ഇടവിട്ട് കല്ലും, പാറകളും സമൃദ്ധമായി പഞ്ചായത്തു പ്രദേശത്തു കാണാം.ഈ പ്രദേശങ്ങളിലെ മണ്ണ് നാണ്യവിളകൾക്ക് പ്രത്യേകിച്ച് റബ്ബറിന് വളരെ പ്രയോജനകരമാണ് .

അതിർത്തികൾ

ചരിത്രം

1953-ലാണ് അകലക്കുന്നം പഞ്ചായത്ത് രൂപംകൊണ്ടത് .പഞ്ചായത്തു രൂപീകൃതമാകുന്നതുവരെ പ്രവൃത്തി കച്ചേരി അല്ലെങ്കിൽ പകുതി കച്ചേരി എന്ന് അറിയപ്പെട്ടിരുന്ന വില്ലേജോഫീസായിരുന്നു നിലനിന്നിരുന്നത് . അകലക്കുന്നം വില്ലേജിന്റെ ആസ്ഥാനം അക്കാലത്ത് തെക്കുംതലയിലായിരുന്നു. പുലിയന്നൂർ-വാഴൂർ റോഡ് ഉണ്ടായതിനുശേഷമാണ് വില്ലേജോഫീസ് പള്ളിക്കാത്തോട്ടിലേക്ക് മാറ്റിയത്. പഴയ “അകലക്കുന്നം പകുതി” പിൽക്കാലത്ത് അകലക്കുന്നം, ആനിക്കാട് എലിക്കുളം, ചെങ്ങളം, എളങ്ങുളം എന്നീ അഞ്ചു വില്ലേജുകളിലായി വിഭജിക്കപ്പെട്ടു. പണ്ട് ഏറ്റുമാനൂരിൽ നിന്ന് കിടങ്ങൂർ വഴി ചിറക്കടവിലെത്തി ആര്യങ്കാവ് വഴി ചെങ്കോട്ട തുടങ്ങിയ തമിഴ്നാട് പ്രദേശങ്ങളിലേക്ക് പോകുന്ന പുരാതനമായ ഒരു നടപ്പാത ഉണ്ടായിരുന്നു. വാണിജ്യസാധനങ്ങളടങ്ങിയ ചുമടുകളുമായി സഞ്ചരിച്ചിരുന്ന യാത്രക്കാർക്ക് ചുമടുകൾ ഇറക്കിവച്ച് വിശ്രമിക്കുവാൻ ഇടവിട്ടിടവിട്ട് ഉണ്ടായിരുന്ന താവളങ്ങൾക്ക് ഇളപ്പുകൾ എന്നായിരുന്നു വിളിച്ചു വന്നിരുന്നത്. ഓരോന്നും അറിയപ്പെട്ടിരുന്നത് മിക്കവാറും അവിടെ നിന്നിരുന്ന മരങ്ങളുടെ പേരിലാണ്. അടുത്തകാലം വരെ പഴയ കരിങ്കൽ ചുമടു താങ്ങികൾ ഇവിടെയെല്ലാം കാണാമായിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ


Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.