യാസ്ദ്

From Wikipedia, the free encyclopedia

യാസ്ദ്map

യാസ്ദ് ( പേർഷ്യൻ: یزد [jæzd] ),[2] മുമ്പ് യെസ്ദ്,[3][4] എന്നും അറിയപ്പെട്ടിരുന്ന ഇറാനിലെ യാസ്ദ് പ്രവിശ്യയുടെ തലസ്ഥാനമാണ്. ഇസ്ഫഹാനിൽ നിന്ന് ഏകദേശം 270 കിലോമീറ്റർ (170 മൈൽ) തെക്കുകിഴക്കായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 2016 ലെ കനേഷുമാരി പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 1,138,533 ആയിരുന്നു. 2017 മുതൽ, ചരിത്ര നഗരമായ യാസ്ദ് യുനെസ്കോ ഒരു ലോക പൈതൃക സ്ഥലമായി അംഗീകരിച്ചു.[5]

വസ്തുതകൾ യാസ്ദ്یزد കാത്ത്, ഇസാറ്റിസ്, Country ...
യാസ്ദ്

یزد

കാത്ത്, ഇസാറ്റിസ്
City
Thumb
Thumb Thumb
Thumb Thumb
Thumb Thumb
മുകളിൽ നിന്ന് താഴേക്ക്, ഇടത്തുനിന്ന് വലത്തോട്ട്: അമീർ ചഖ്മാക് കോംപ്ലക്സ്, സൊരാസ്ട്രിയൻ അഗ്നിക്ഷേത്രം, ദൗലതാബാദ് ഗാർഡൻ, ജെയിം മസ്ജിദ്, മാർക്കർ ക്ലോക്ക് ടവർ, മോഷിർ കാരവൻസറി [fa], സയ്യിദ് റുക്‌ൻ അദ്-ദിൻ ശവകുടീരം
Official seal of യാസ്ദ്
Seal
Thumb
യാസ്ദ്
യാസ്ദ്
Coordinates: 31°53′50″N 54°22′4″E
Countryഇറാൻ
പ്രവിശ്യയാസ്ദ്
Countyയാസ്ദ്
BakhshCentral
ഭരണസമ്പ്രദായം
  മേയർAbolghasem Mohiodini Anari
  നഗരസഭാ ചെയർമാൻGholam Hossein Dashti
ഉയരം
1,216 മീ(3,990 അടി)
ജനസംഖ്യ
 (2016 Census)
  നഗരപ്രദേശം
529,673 [1]
Demonym(s)Yazdi (en)
സമയമേഖലUTC+3:30 (IRST)
  Summer (DST)UTC+4:30 (IRDT)
ഏരിയ കോഡ്035
ClimateBWh
വെബ്സൈറ്റ്yazd.ir
Official nameHistoric City of Yazd
TypeCultural
Criteriaiii, v
Designated2017 (41st session)
Reference no.1544
RegionAsia and the Pacific
അടയ്ക്കുക

മരുഭൂ കാലാവസ്ഥയോടുള്ള ഈ പ്രദേശത്തെ തലമുറകളുടെ പൊരുത്തപ്പെടുത്തലുകൾ കാരണം, യാസ്ദ് നഗരത്തിൽ സവിശേഷമായ ഒരു പേർഷ്യൻ വാസ്തുവിദ്യ നിലനിൽക്കുന്നു. നിരവധി ഉദാഹരണങ്ങളിലൊന്നായി ഇതിനെ "വിൻഡ്ക്യാച്ചർമാരുടെ നഗരം" (شهر بادگیرها Shahr-e Badgirha) എന്ന് വിളിപ്പേരുണ്ട്. സൊറാഷ്ട്രിയൻ അഗ്നി ക്ഷേത്രങ്ങൾ, അബ് അൻബാറുകൾ (ഭൂഗർഭ നീർത്തടം), ഖാനറ്റുകൾ (ഭൂഗർഭ ചാനലുകൾ), യാഖ്ചലുകൾ (ഐസ് ഹൗസ്), പേർഷ്യൻ കരകൗശല വസ്തുക്കൾ, കൈകൊണ്ട് നെയ്ത തുണി (പേർഷ്യൻ ടെർമേഹ്), പട്ട് നെയ്ത്ത്, പേർഷ്യൻ കോട്ടൺ മിഠായി, അതിന്റെ കാലാതീത പാരമ്പര്യമായ മധുരപലഹാരങ്ങൾ എന്നിവയ്ക്കും ഇത് വളരെ പ്രശസ്തമാണ്. സൈക്കിൾ സവാരിക്കാരുടെ പഴയ ചരിത്രവും ഇറാനിൽ ആളോഹരി സൈക്കിളുകളുടെ എണ്ണം കൂടിയതിനാലും യാസ്ദ് നഗരം 'സിറ്റി ഓഫ് സൈക്കിൾസ്' എന്നും അറിയപ്പെടുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ യൂറോപ്യൻ സന്ദർശകരുമായും വിനോദസഞ്ചാരികളുമായുമുള്ള സമ്പർക്കത്തിൻറെ ഫലമായി ഇറാനിലെ സൈക്കിൾ സംസ്കാരം യാസ്ദ് നഗരത്തിൽ ഉടലെടുത്തതായി റിപ്പോർട്ടുണ്ട്.[6]

ചരിത്രം

യാസ്ദിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ വടക്കുഭാഗത്തുള്ള പ്രദേശത്തുനിന്ന് കണ്ടെടുത്ത ഏതാനും പുരാവസ്തു തെളിവുകൾ സൂചിപ്പിക്കുന്നത് അക്കീമെനിഡ് സാമ്രാജ്യത്തിന്റെ (550 ബിസി-330 ബിസി) കാലഘട്ടം മുതൽക്കുതന്നെ ഈ പ്രദേശം ജനവാസമുള്ളതായിരുന്നു എന്നാണ്.[7] തന്റെ നാച്ചുറൽ ഹിസ്റ്ററിയിൽ, പ്ലിനി ദി എൽഡർ (മരണം AD 79 AD) പാർത്തിയൻ സാമ്രാജ്യത്തിലെ (247 BC-224 AD) "ഇസാറ്റിസ്" എന്ന് പേരിട്ടിരിക്കുന്ന ഒരു പട്ടണത്തെക്കുറിച്ച് പരാമർശിക്കുന്നു, അത് അസഗർത്ത/ഇസ്റ്റാച്ചെ/സാഗർതിയൻ ഗോത്രങ്ങളുടെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു.[8] തൽഫലമായി, ചില പണ്ഡിതന്മാർ യസ്‌ദ് നഗരത്തിൻറെ പേര് ഇസാറ്റിസിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്നും (ഇസറ്റിച്ചേ, യ്സാറ്റിസ്, യസാറ്റിസ് എന്നും ലിപ്യന്തരണം ചെയ്യപ്പെടുന്നു), അവസാനത്തെ പേര് മീഡിയൻ അല്ലെങ്കിൽ അക്കീമെനിഡ് കാലഘട്ടങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങിയതായിരിക്കാമെന്നും അഭിപ്രായപ്പെടുന്നു.[9]

ഭൂമിശാസ്ത്രം

കാലാവസ്ഥ

യാസ്ദ് നഗരത്തിൽ ഒരു ചൂടുള്ള മരുഭൂ കാലാവസ്ഥയാണ് (Köppen കാലാവസ്ഥാ വർഗ്ഗീകരണം BWh) അനുഭവപ്പെടാറുള്ളത്. ഇറാനിലെ ഏറ്റവും വരണ്ട പ്രധാന നഗരമായ ഇവിടെ പ്രതിവർഷം 49 മില്ലിമീറ്റർ (1.9 ഇഞ്ച്) മഴ എന്ന നിലയിൽ 23 ദിവസത്തെ മഴ മാത്രമേ ലഭിക്കുന്നുള്ളു. വേനൽക്കാലത്ത് ഈർപ്പം ഇല്ലാതെ കത്തിജ്വലിക്കുന്ന സൂര്യപ്രകാശത്തിൽ താപനില 40 °C (104 °F) ന് മുകളിലാണ്. രാത്രിയിൽ പോലും വേനൽക്കാല താപനില അസുഖകരമായ അവസ്ഥയിലാണ്.

കൂടുതൽ വിവരങ്ങൾ Yazd പ്രദേശത്തെ കാലാവസ്ഥ, മാസം ...
Yazd പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 27.0
(80.6)
29.4
(84.9)
35.2
(95.4)
38.0
(100.4)
41.0
(105.8)
44.0
(111.2)
45.4
(113.7)
45.6
(114.1)
42.0
(107.6)
36.0
(96.8)
30.8
(87.4)
27.4
(81.3)
45.6
(114.1)
ശരാശരി കൂടിയ °C (°F) 12.3
(54.1)
15.7
(60.3)
20.6
(69.1)
26.6
(79.9)
32.3
(90.1)
37.8
(100)
39.5
(103.1)
38.0
(100.4)
34.3
(93.7)
27.7
(81.9)
20.0
(68)
14.3
(57.7)
26.59
(79.86)
പ്രതിദിന മാധ്യം °C (°F) 5.9
(42.6)
8.9
(48)
13.7
(56.7)
19.6
(67.3)
24.9
(76.8)
30.1
(86.2)
32.0
(89.6)
30.0
(86)
25.9
(78.6)
19.6
(67.3)
12.5
(54.5)
7.5
(45.5)
19.22
(66.59)
ശരാശരി താഴ്ന്ന °C (°F) −0.4
(31.3)
2.1
(35.8)
6.9
(44.4)
12.5
(54.5)
17.6
(63.7)
22.4
(72.3)
24.5
(76.1)
22.0
(71.6)
17.6
(63.7)
11.5
(52.7)
5.1
(41.2)
0.7
(33.3)
11.87
(53.38)
താഴ്ന്ന റെക്കോർഡ് °C (°F) −14
(7)
−10
(14)
−7
(19)
0.0
(32)
2.0
(35.6)
11.0
(51.8)
16.0
(60.8)
12.0
(53.6)
2.0
(35.6)
−3
(27)
−10
(14)
−16
(3)
−16
(3)
മഴ/മഞ്ഞ് mm (inches) 12.2
(0.48)
7.6
(0.299)
12.5
(0.492)
7.3
(0.287)
3.6
(0.142)
0.3
(0.012)
0.2
(0.008)
0.1
(0.004)
0.1
(0.004)
1.2
(0.047)
4.1
(0.161)
10.0
(0.394)
59.2
(2.33)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ 2.7 1.6 2.4 2.1 0.9 0.1 0.1 0.1 0.0 0.4 1.1 1.8 13.3
ശരാ. മഞ്ഞു ദിവസങ്ങൾ 2.1 0.8 0.2 0.0 0.0 0.0 0.0 0.0 0.0 0.0 0.1 0.8 4
 % ആർദ്രത 54 44 37 32 25 18 17 17 19 27 38 50 31.5
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 181.6 203.0 207.5 230.9 293.9 334.1 340.7 335.0 313.1 278.1 217.8 193.4 3,129.1
Source #1:
ഉറവിടം#2: IRIMO (extremes, sun, humidity, 1952–2010)[10]
അടയ്ക്കുക

സമ്പദ്‍വ്യവസ്ഥ

സിൽക്ക്, പരവതാനി എന്നിവയുടെ ഗുണനിലവാരത്തിന് എപ്പോഴും പേരുകേട്ട യാസ്ദ് നഗരം ഇന്ന് ഇറാനിലെ തുണിത്തരങ്ങളുടെ പ്രധാന വ്യവസായ കേന്ദ്രങ്ങളിലൊന്നാണ്. ഗണ്യമായ നിലയിൽ സെറാമിക്സ്, നിർമ്മാണ സാമഗ്രികളുടെ വ്യവസായം, അതുല്യമായ മിഠായി, ആഭരണ വ്യവസായങ്ങളും ഇവിടെയുണ്ട്. ജനസംഖ്യയുടെ ഒരു പ്രധാന ഭാഗം കൃഷി, ക്ഷീരോത്പന്നങ്ങൾ, ലോഹപ്പണികൾ, യന്ത്ര നിർമ്മാണം എന്നിവയുൾപ്പെടെയുള്ള മറ്റ് വിവിധ വ്യവസായങ്ങളിലും ജോലി ചെയ്യുന്നു. വളരുന്ന വിവരസാങ്കേതിക വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന നിരവധി കമ്പനികൾ പ്രധാനമായും കേബിളുകളും കണക്ടറുകളും പോലുള്ള പ്രാഥമിക വസ്തുക്കൾ നിർമ്മിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നു. നിലവിൽ ഇറാനിലെ ഏറ്റവും വലിയ ഫൈബർ ഒപ്റ്റിക്‌സ് നിർമ്മാണകേന്ദ്രമാണ് യാസ്ദ് നഗരം.

ചിത്രശാല

See also

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.