സ്വതന്ത്ര ചിത്രങ്ങളും മറ്റു പ്രമാണങ്ങളും ശേഖരിച്ചു വെക്കുന്ന ഒരു ഓൺലൈൻ ശേഖരണിയാണ് വിക്കിമീഡിയ കോമൺസ് അല്ലെങ്കിൽ കോമൺസ് [2]. വിക്കിമീഡിയ ഫൗണ്ടേഷനു കീഴിൽ പ്രവർത്തിക്കുന്ന ഈ ശേഖരിണിയിൽ ശേഖരിക്കപ്പെടുന്ന പ്രമാണങ്ങൾ വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കി പാഠശാല, വിക്കിചൊല്ലുകൾ തുടങ്ങി എല്ലാ ഭാഷകളിലുമുള്ള എല്ലാ വിക്കിമീഡിയ പദ്ധതികളിലും ഉപയോഗിക്കുവാനും, വേണമെങ്കിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുവാനും സാധിക്കും. നിലവിൽ വിക്കിമീഡിയ കോമൺസിൽ നിരവധി ദശലക്ഷം പ്രമാണങ്ങളുണ്ട്[3].

വസ്തുതകൾ യു.ആർ.എൽ., വാണിജ്യപരം? ...
വിക്കിമീഡിയ കോമൺസ്
Thumb
Thumb
യു.ആർ.എൽ.commons.wikimedia.org
വാണിജ്യപരം?അല്ല
സൈറ്റുതരംപ്രമാണ ശേഖരണി
രജിസ്ട്രേഷൻനിർബന്ധമില്ല (പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യാൻ പ്രവേശിച്ചിരിക്കണം)
ലൈസൻസ് തരംസൗജന്യം
ഉടമസ്ഥതവിക്കിമീഡിയ ഫൗണ്ടേഷൻ
നിർമ്മിച്ചത്വിക്കിമീഡിയ സമൂഹം
തുടങ്ങിയ തീയതിസെപ്റ്റംബർ 7, 2004
അലക്സ റാങ്ക്167[1]
അടയ്ക്കുക
Thumb
Wikimedia logo mosaic

ചരിത്രം

എറിക്ക് മുള്ളർ 2004 മാർച്ചിലാണ് ഇത്തരമൊരു ശേഖരണി എന്ന ആശയം മുന്നോട്ടു വെച്ചത്[4]. 2004 സെപ്റ്റംബറിൽ വിക്കിമീഡിയ കോമൺസ് നിലവിൽ വന്നു[5][6]. ഒരേ പ്രമാണം തന്നെ വിവിധ ആവശ്യങ്ങൾക്കായി വിവിധ വിക്കി സംരംഭങ്ങളിൽ പോയി അപ്‌ലോഡ് ചെയ്യുക എന്ന പ്രശ്നം പരിഹരിക്കപ്പെടാനായിട്ടായിരുന്നു വിക്കിമീഡിയ കോമൺസ് എന്ന ആശയം രൂപീകരിച്ചത്.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.