![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/ea/Vellorefort.jpg/640px-Vellorefort.jpg&w=640&q=50)
വെല്ലൂർ
From Wikipedia, the free encyclopedia
12.868719°N 79.119000°E / 12.868719; 79.119000 തമിഴ് നാട് സംസ്ഥാനത്തെ ഒരു നഗരമാണ് വെല്ലൂർ. (തമിഴ്: வேலூர், pronounced [veːluːr] ⓘ). വെല്ലൂർ ജില്ലയുടെ ആസ്ഥാനം കൂടിയാണിത്. ഇവിടുത്തെ മുനിസിപ്പാലിറ്റി 142 വർഷം പഴക്കമുള്ളതാണ്. [2]. സ്ഥലവിസ്തീർൺനമനുസരിച്ച് തമിഴ് നാട്ടിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയാണ് ഇത്. [3]. തെക്കെ ഇന്ത്യയിലെ ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നാണ് വെല്ലൂർ. ചെന്നൈക്കും ബാംഗളൂരിനും ഇടക്കാണ് വെല്ലൂർ സ്ഥിതി ചെയ്യുന്നത്. കാട്പാടി ജങ്ങ്ഷൻ ആണ് തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ. ഇവിടുത്തെ പ്രശസ്തമായ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പഠിക്കുന്നു [4].ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ചികിത്സാ കേന്ദ്രമാണ് ഇതോടനുബന്ധിച്ചുള്ള ആശുപത്രി.[5]
വസ്തുതകൾ
വെല്ലൂർ | |
രാജ്യം | ![]() |
സംസ്ഥാനം | Tamil Nadu |
ജില്ല(കൾ) | Vellore district |
Mayor | P. Karthikeyan[1] |
ജനസംഖ്യ • ജനസാന്ദ്രത |
9,00,000 • 2,292/km2 (5,936/sq mi) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
392.62 km² (152 sq mi) • 216 m (709 ft) |
വെബ്സൈറ്റ് | vellorecorp.tn.gov.in/ |
അടയ്ക്കുക