ഗൂഗിൾ വികസിപ്പിച്ച ഒരു ഓപ്പൺ സോഴ്സ് ജാവാസ്ക്രിപ്റ്റ് എഞ്ചിനാണ് വി8 ജാവാസ്ക്രിപ്റ്റ് എഞ്ചിൻ.[5] സി++ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഇത് ഗൂഗിളിന്റെ ഓപ്പൺസോഴ്സ് വെബ് ബ്രൗസറായ ഗൂഗിൾ ക്രോമിനോടൊപ്പമുള്ള ജാവാസ്ക്രിപ്റ്റ് എഞ്ചിനാണ്.[5] വെർച്ച്വൽ മെഷീൻ ഗണത്തിൽ പെടുത്താവുന്ന ഒരു ജാവാസ്ക്രിപ്റ്റ് എഞ്ചിനാണ് വി8.[6] ഇക്കാരണത്താൽ വി8നെ ജാവാസ്ക്രിപ്റ്റ് വെർച്ച്വൽ മെഷീൻ എന്നു വിളിക്കുന്നതിൽ തെറ്റില്ല.

വസ്തുതകൾ Original author(s), വികസിപ്പിച്ചത് ...
വി8
Thumb
Original author(s)Lars Bak of Google
വികസിപ്പിച്ചത്The Chromium Project
ആദ്യപതിപ്പ്2 സെപ്റ്റംബർ 2008; 16 വർഷങ്ങൾക്ക് മുമ്പ് (2008-09-02)
Stable release
11.4[1] Edit this on Wikidata
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC++[2]
പ്ലാറ്റ്‌ഫോംIA-32, x86-64, ARM, AArch64, MIPS, MIPS64[3] PowerPC, IBM s390
തരംJavaScript engine
അനുമതിപത്രംBSD[4]
വെബ്‌സൈറ്റ്v8.dev
അടയ്ക്കുക

ബൈറ്റ് കോഡ് പോലെയുള്ള ഏതെങ്കിലും ഇടനിലഭാഷയിലേക്ക് കമ്പൈൽ ചെയ്തിട്ട്, ഈ ഇടനിലഭാഷയെ ഇന്റർപ്രെറ്റ് ചെയ്യുന്ന പ്രക്രിയക്ക് പകരം വി8 ജാവാസ്ക്രിപ്റ്റിനെ മെഷീൻ കോഡിലേക്ക് നേരിട്ട് കമ്പൈൽ ചെയ്യുന്നതു കൊണ്ട് പ്രവർത്തനവേഗവും ക്ഷമതയും കൂടുതലായിരിക്കും. പ്രവർത്തനക്ഷമത കൂട്ടാനായി ഇൻലൈൻ ക്യാഷിങ്ങ് പോലെയുള്ള സങ്കേതങ്ങളും വി8 ഉപയോഗിക്കുന്നുണ്ട്. ഇക്കാരണങ്ങളാൽ വി8 ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജാവാസ്ക്രിപ്റ്റ് ആപ്ലിക്കേഷനുകൾക്ക് കമ്പൈൽ ചെയ്ത ബൈനറി കോഡിന്റെ അതേ വേഗതയിൽ പ്രവർത്തിക്കുവാൻ കഴിയുന്നു.[7]വി8 എഞ്ചിന്റെ ആദ്യ പതിപ്പ് ക്രോമിന്റെ ആദ്യ പതിപ്പിന്റെ അതേ സമയത്താണ് പുറത്തിറങ്ങിയത്: 2 സെപ്റ്റംബർ 2008. ഇത് സെർവർ ഭാഗത്തും ഉപയോഗിച്ചിട്ടുണ്ട്, ഉദാഹരണത്തിന് കൗച്ച്ബേസ്(Couchbase), നോഡ്.ജെഎസ് എന്നിവയിൽ.

ചരിത്രം

V8 അസംബ്ലർ സ്ട്രോങ്ടോക്(Strongtalk) അസംബ്ലറിനെ അടിസ്ഥാനമാക്കിയുള്ളതാണ്.[8]2010 ഡിസംബർ 7-ന്, വേഗത മെച്ചപ്പെടുത്തലുകളോടെ ക്രാങ്ക്ഷാഫ്റ്റ് എന്ന പേരിൽ ഒരു പുതിയ കംപൈലിംഗ് ഇൻഫ്രാസ്ട്രക്ചർ പുറത്തിറങ്ങി.[9] 2015-ൽ ക്രോമിന്റെ 41-ാം പതിപ്പിൽ, asm.js പോലെയുള്ളയോടൊപ്പം കൂടുതൽ പ്രകടന മെച്ചപ്പെടുത്തലുകൾ നൽകുന്നതിനായി പ്രോജക്റ്റ് ടർബോഫാൻ(TurboFan) കൂടി കൊണ്ടുവന്നു.[10]സൺ മൈക്രോസിസ്റ്റംസ് വികസിപ്പിച്ചെടുത്ത ജാവ ഹോട്ട്‌സ്‌പോട്ട് വെർച്വൽ മെഷീനിൽ നിന്നാണ് വി8-ന്റെ വികസനത്തിന്റെ ഭൂരിഭാഗവും പ്രചോദം ഉൾക്കൊണ്ടിട്ടുള്ളത്, പുതിയ എക്‌സിക്യൂഷൻ പൈപ്പ്‌ലൈനുകൾ ഹോട്ട്‌സ്‌പോട്ടിന്റേതുമായി വളരെ സാമ്യമുള്ളതാണ്.

പുറമെനിന്നുള്ള കണ്ണികൾ

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.