കൊച്ചിൻ ഹനീഫ
ഇന്ത്യൻ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
കൊച്ചിൻ ഹനീഫ (സലീം മുഹമ്മദ് ഘൗഷ്, 1951 ഏപ്രിൽ 22 - 2010 ഫെബ്രുവരി 2) തെന്നിന്ത്യൻ സിനിമയിലെ ഒരു നടനും, സംവിധായകനും, തിരക്കഥാകൃത്തുമായിരുന്നു. മലയാളത്തിലും തമിഴിലും അഭിനയിക്കുകയും, ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്യുകയും, തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്.
വസ്തുതകൾ കൊച്ചിൻ ഹനീഫ, ജനനം ...
കൊച്ചിൻ ഹനീഫ | |
---|---|
ജനനം | സലീം അഹമ്മദ് ഘൗഷ് (1951-04-22)22 ഏപ്രിൽ 1951 |
മരണം | 2 ഫെബ്രുവരി 2010(2010-02-02) (പ്രായം 58) |
മറ്റ് പേരുകൾ | വി.എം.സി. ഹനീഫ |
സജീവ കാലം | 1970 - 2010 |
ജീവിതപങ്കാളി(കൾ) | ഫാസില |
കുട്ടികൾ | സർഫ,മർവ്വ |
അടയ്ക്കുക
മിമിക്രി കലാകാരനായി കലാ ജീവിതം ആരംഭിച്ച ഹനീഫ 1970 കളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. ഇടക്കാലത്തു തമിഴിൽ സംവിധായകനും, തിരക്കഥാ കൃത്തുമായി. പിന്നീടു മലയാളത്തിൽ ഹാസ്യ നടനായി മടങ്ങിയെത്തി ശ്രദ്ധിക്കപ്പെട്ടു.