തിരു-കൊച്ചി
From Wikipedia, the free encyclopedia
ഐക്യകേരളം പിറവിയെടുക്കുന്നതിനു മുന്നോടിയായി, തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് ഇന്ത്യയിലെ ഒരു സംസ്ഥാനമായി നിലവിൽ വന്ന ഭൂവിഭാഗമാണു് തിരു-കൊച്ചി.
വസ്തുതകൾ United State of Travancore and Cochin (1949–1950)State of Travancore-Cochin (1950–1956) തിരു-കൊച്ചി, തലസ്ഥാനം ...
United State of Travancore and Cochin (1949–1950) State of Travancore-Cochin (1950–1956) തിരു-കൊച്ചി | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
1949–1956 | |||||||||||||
പതാക | |||||||||||||
Travancore-Cochin in India, 1951 | |||||||||||||
തലസ്ഥാനം | തിരുവനന്തപുരം | ||||||||||||
പൊതുവായ ഭാഷകൾ | മലയാളം, തമിഴ്, ഇംഗ്ലീഷ് | ||||||||||||
ഗവൺമെൻ്റ് | സംസ്ഥാനം | ||||||||||||
• 1949–1956 | ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ | ||||||||||||
മുഖ്യമന്ത്രി | |||||||||||||
• 1949–1951 | പരൂർ ടി.കെ.നാരായണപിള്ള | ||||||||||||
• 1951–1952 | സി.കേശവൻ | ||||||||||||
• 1952–1954 | എ.ജെ.ജോൺ, ആനപറമ്പിൽ | ||||||||||||
• 1954–1955 | പട്ടം എ. താണുപിള്ള | ||||||||||||
• 1955–1956 | പനമ്പിള്ളി ഗോവിന്ദ മേനോൻ | ||||||||||||
ചരിത്രം | |||||||||||||
• സ്ഥാപിതം | 1949 | ||||||||||||
• ഇല്ലാതായത് | 1956 | ||||||||||||
നാണയവ്യവസ്ഥ | ഇന്ത്യൻ രൂപ | ||||||||||||
|
അടയ്ക്കുക
വസ്തുതകൾ കേരളചരിത്രം, ചരിത്രാതീത കാലം ...
· ഇടക്കൽ ഗുഹകൾ · മറയൂർ |
അടയ്ക്കുക
1949 ജൂലൈ 1-ന് തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളെ ചേർത്താണ് തിരു-കൊച്ചിസംസ്ഥാനം രൂപം കൊണ്ടത്. തിരുക്കൊച്ചിയുടെ തലസ്ഥാനം തിരുവനന്തപുരം ആയിരുന്നു. അന്ന് തിരുവിതാംകൂർ പ്രധാനമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ളയാണ് തിരു-കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയും ദക്ഷിണ കാനറ ജില്ലയിലെ കാസറഗോഡ് താലൂക്കും ചേർന്ന് 1956 നവംബർ 1-ന് കേരള സംസ്ഥാനം രൂപം കൊണ്ടു.