ഒരു എണ്ണ അല്ലെങ്കിൽ കൊഴുപ്പ് പുകയാൻ തുടങ്ങുന്ന ഊഷ്മാവാണ് പുക സീമ (ഇംഗ്ലീഷിൽ: Smoke point). കൊഴുപ്പ് ഗ്ലിസറോളും മറ്റു ഫാറ്റി ആസിഡുകളുമായി മാറുന്ന രാസപ്രവർത്തനം മൂലമാണ് ഇതു സംഭവിക്കുന്നത്. ഇങ്ങനെയുണ്ടാവുന്ന ഗ്ലിസറോളിൽ നിന്നും ഉണ്ടാവുന്ന അക്രോലീൻ (Acrolein) എന്ന അപൂരിത ആൽഡിഹൈഡ് പുകയിലെ ഒരു ഘടകമാണ്. പുക മൂലം കണ്ണ്, തൊണ്ട എന്നിവിടങ്ങളിൽ എരിച്ചിൽ ഉണ്ടാകുന്നത് അക്രോലിന്റെ സാന്നിധ്യം കൊണ്ടാണ്. പുകസീമയിൽ എണ്ണയുടെ രുചിയും പോഷകങ്ങളും നഷ്ടപ്പെടാൻ തുടങ്ങുന്നതിനാൽ സാധാരണയായി ഉയർന്ന പുകസീമയുള്ള എണ്ണയാണ് വറുക്കാനെടുക്കുന്നത്. എണ്ണയുടെ പുകസീമ അതിന്റെ ഉത്ഭവത്തെയും ശുദ്ധീകരണത്തെയും (refinement) അശ്രയിച്ചിരിക്കും [1] . എണ്ണയിലെ സ്വതന്ത്ര ഫാറ്റി ആസിഡിന്റെ അളവു കുറയുന്നതിനനുസരിച്ചും ശുദ്ധീകരണത്തിന്റെ അളവു കൂടുന്നതിനനുസരിച്ചും പുകസീമ ഉയരുന്നു [2][3]. എണ്ണ ചൂടാക്കുമ്പോൾ സ്വതന്ത്ര ഫാറ്റി ആസിഡുകൾ ഉണ്ടാക്കുന്നതുകൊണ്ട് എണ്ണ കൂടുതൽ നേരം ചൂടാക്കുമ്പോൾ അതിന്റെ പുകസീമ കുറയുന്നു. വറുക്കാനെടുക്കുന്ന എണ്ണ രണ്ടു തവണയിൽ കൂടുതൽ ഉപയോഗിക്കാതിരിക്കാനൊരു കാരണം ഇതാണ് [1]. ഒരേ എണ്ണയിൽ തുടർച്ചയായി വറുക്കുന്നതിനേക്കാൾ കൂടുതൽ എണ്ണയുടെ പോഷകശോഷണം ഒരേ എണ്ണയിൽ പലതവണ വറുക്കുന്നതു കൊണ്ട് ഉണ്ടാവുന്നു [4]. എണ്ണയുടെ പുകസീമയെക്കാൾ ഉയർന്ന ജ്വലന ഊഷ്മാവിൽ (flash point) എണ്ണയിൽ നിന്നുള്ള ബാഷ്പം വായുവിനോട് ചേർന്ന് തീപിടിക്കുന്നു.

പലതരം കൊഴുപ്പുകളുടെ പുകസീമ താഴെക്കൊടുക്കുന്നു

കൂടുതൽ വിവരങ്ങൾ കൊഴുപ്പ്, ഗുണവിശേഷം ...
കൊഴുപ്പ്ഗുണവിശേഷംപുക സീമ
ബദാം എണ്ണ420°F216°C
വെണ്ണ250–300°F121–149°C
ആവണക്കെണ്ണRefined392°F200°C[5]
വെളിച്ചെണ്ണExtra Virgin (Unrefined)350°F[6]177°C
വെളിച്ചെണ്ണRefined450°F232°C
പരുത്തിക്കുരു എണ്ണ 420°F216°C[1]
നെയ്യ് (Indian Clarified Butter)485°F252°C
കടുകെണ്ണ489°F254°C
ഒലീവ് എണ്ണExtra virgin375°F191°C
ഒലീവ് എണ്ണVirgin391°F199°C[5]
ഒലീവ് എണ്ണPomace460°F238°C[1]
ഒലീവ് എണ്ണExtra light468°F242°C[1]
ഒലീവ് എണ്ണ, high quality (low acidity)Extra virgin405°F207°C
പനയെണ്ണ (പാമോയിൽ) Difractionated455°F235°C[7]
നിലക്കടല എണ്ണUnrefined320°F160°C
നിലക്കടല എണ്ണRefined450°F232°C[1]
നല്ലെണ്ണUnrefined350°F177°C
നല്ലെണ്ണSemirefined450°F232°C
സോയാബീൻ എണ്ണUnrefined320°F160°C
സോയാബീൻ എണ്ണSemirefined350°F177°C
സോയാബീൻ എണ്ണRefined460°F238°C[1]
സൂര്യകാന്തി എണ്ണ Unrefined225°F107°C
സൂര്യകാന്തി എണ്ണSemirefined450°F232°C
സൂര്യകാന്തി എണ്ണ, high oleicUnrefined320°F160°C
സൂര്യകാന്തി എണ്ണRefined440°F227°C[1]
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.